HOME /NEWS /Sports / Indian Hockey| ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക് ഇന്ത്യൻ ഹോക്കി ടീമിനു വേണ്ടി നൽകിയത്

Indian Hockey| ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക് ഇന്ത്യൻ ഹോക്കി ടീമിനു വേണ്ടി നൽകിയത്

ഇന്ത്യൻ പുരുഷ - വനിതാ ഹോക്കി ടീമിന്റെ ക്യാപ്റ്റന്മാരായ മൻപ്രീത് സിങ്, റാണി രാംപാൽ എന്നിവർക്കൊപ്പം നവീൻ പട്നായിക് (ഫയൽ ചിത്രം)

ഇന്ത്യൻ പുരുഷ - വനിതാ ഹോക്കി ടീമിന്റെ ക്യാപ്റ്റന്മാരായ മൻപ്രീത് സിങ്, റാണി രാംപാൽ എന്നിവർക്കൊപ്പം നവീൻ പട്നായിക് (ഫയൽ ചിത്രം)

ദേശീയ പുരുഷ -വനിതാ ഹോക്കി ടീമുകളെ സ്പോൺസർ ചെയ്യുന്നതിൽ നിന്ന് സഹാറ പിന്മാറിയപ്പോൾ, അടുത്ത അഞ്ച് വർഷത്തേക്ക് രണ്ടു ടീമുകളെയും സ്പോൺസർ ചെയ്യാൻ തീരുമാനിച്ചത് പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ഒഡീഷ സർക്കാരാണ്.

  • Share this:

    ടോക്യോയിൽ ഇന്ത്യൻ ഹോക്കി ടീം വെങ്കലം നേടിയപ്പോൾ, ഡൂൺ സ്കൂളിലെ മുൻ ഹോക്കി ടീം ഗോൾകീപ്പറായിരുന്ന ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന് ആശംസകളുമായി എത്തിയത് നിരവധി പേരാണ്. 2018 മുതൽ ഇന്ത്യൻ ടീമിനെ ഒറ്റയ്ക്ക് പിന്തുണച്ചതിന് പലരും ഇദ്ദേഹത്തെ പ്രശംസിച്ചു. ദേശീയ പുരുഷ -വനിതാ ഹോക്കി ടീമുകളെ സ്പോൺസർ ചെയ്യുന്നതിൽ നിന്ന് സഹാറ പിന്മാറിയപ്പോൾ, അടുത്ത അഞ്ച് വർഷത്തേക്ക് രണ്ടു ടീമുകളെയും സ്പോൺസർ ചെയ്യാൻ തീരുമാനിച്ചത് പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ഒഡീഷ സർക്കാരാണ്. ആ സമയത്ത്, പലരും ഈ നീക്കത്തിൽ ആശ്ചര്യം പ്രകടിപ്പിച്ചു. എന്നാൽ പട്നായിക് അന്ന് പറഞ്ഞത് ഇങ്ങനെയാണ്, "കായികരംഗത്തെ നിക്ഷേപം യുവാക്കളിലെ നിക്ഷേപമാണ്. യുവാക്കളിലെ നിക്ഷേപം ഭാവിയിലെ നിക്ഷേപമാണ്. "ഈ പ്രസ്താവന സംസ്ഥാനത്തെ കായിക വികസനത്തിന്റെ പ്രചാരണ മുദ്രാവാക്യമായി മാറുകയും ചെയ്തു.

    സ്കൂൾ പഠന കാലത്ത് മികച്ച ഹോക്കി താരമായിരുന്നു നവീൻ പട്നായിക്. ഡൂൺ സ്കൂൾ ടീമിന്റെ ഗോൾകീപ്പറായിരുന്നു ഇദ്ദേഹം. ഇന്ത്യൻ ഹോക്കി ടീമുകളെ സ്പോൺസർ ചെയ്തത് കൊണ്ട് മാത്രം അദ്ദേഹത്തിന്റെ ഹോക്കിയോടുള്ള ഇഷ്ടം അവസാനിച്ചില്ല. സംസ്ഥാനത്ത് ഹോക്കി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും മുഖ്യമന്ത്രി കൈക്കൊണ്ടു.

    പട്നായിക് സർക്കാർ ഭുവനേശ്വറിൽ ഒരു ലോകോത്തര ഹോക്കി സ്റ്റേഡിയം വികസിപ്പിക്കുകയും ചാമ്പ്യൻസ് ട്രോഫി (2014), ഹോക്കി വേൾഡ് ലീഗ് (2017), ഒഡീഷ പുരുഷ ഹോക്കി ലോകകപ്പ് (2018) എന്നിങ്ങനെ നിരവധി ദേശീയ അന്തർദേശീയ ടൂർണമെന്റുകൾ വിജയകരമായി നടത്തുകയും ചെയ്തു.

    2019ൽ കായികരംഗത്തിന് നവീൻ പട്നായിക് സർക്കാരിൽ നിന്ന് ലഭിച്ച സംഭാവനകളെ മാനിച്ച്, ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ (FIH) മുഖ്യമന്ത്രിക്ക് ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ പ്രസിഡന്റ്സ് അവാർഡ് നൽകി ആദരിച്ചു.

    ഈ വർഷം മെയ് 29 ന്, തുടർച്ചയായ അഞ്ചാം കാലാവധിയിലെ രണ്ടാം വർഷം പൂർത്തിയാക്കിയ വേളയിൽ “സംസ്ഥാനത്തെ കായിക വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്നും റൂർക്കലയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയത്തിന്റെ വികസനം ഉൾപ്പെടെ 1,000 കോടിയിലധികം രൂപയുടെ കായിക വികസന പദ്ധതികൾ നടപ്പിലാക്കുമെന്നും" പട്നായിക് പറഞ്ഞു.

    Also read- നിരാശ വേണ്ട, നിങ്ങളുടെ പ്രകടനത്തിൽ രാജ്യം അഭിമാനിക്കുന്നു; ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

    സർക്കാർ ഉറവിടങ്ങളിൽ നിന്നുള്ള വിവരം അനുസരിച്ച്, ബിർസ മുണ്ട ഇന്റർനാഷണൽ ഹോക്കി സ്റ്റേഡിയം വികസിപ്പിക്കുന്നതിനും റൂർക്കലയിലെ പരിശീലന പിച്ച്, കലിംഗ സ്റ്റേഡിയം എന്നിവ വിപുലീകരിക്കുന്നതിനും സംസ്ഥാനം 350 കോടിയിലധികം രൂപ നിക്ഷേപിക്കും. 2023 ലെ പുരുഷ ഹോക്കി ലോകകപ്പിന്റെ അടുത്ത പതിപ്പിന് ഈ രണ്ട് സ്റ്റേഡിയങ്ങളും ആതിഥേയത്വം വഹിക്കും. സുന്ദർഗഡിൽ ഹോക്കി ജനപ്രിയമാക്കുന്നതിന്, 150 കോടി രൂപ ചെലവിൽ 17 പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെയുള്ള വിവിധ നഗര തദ്ദേശ സ്ഥാപനങ്ങളിലെ ഇൻഡോർ സ്റ്റേഡിയങ്ങൾ ഉൾപ്പെടെയുള്ള കായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും സംസ്ഥാനം നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

    First published:

    Tags: India Hockey, Naveen Patnaik, Odisha, Tokyo Olympics, Tokyo Olympics 2020