• HOME
 • »
 • NEWS
 • »
 • sports
 • »
 • ബാറ്റ് ചെയ്യാന്‍ വരുന്ന റോബിന്‍സണെ ഇന്ത്യന്‍ താരങ്ങള്‍ തടഞ്ഞു; ഇന്ത്യ- ഇംഗ്ലണ്ട് താരങ്ങള്‍ ശത്രുതയിലെന്ന് റിപ്പോര്‍ട്ട്

ബാറ്റ് ചെയ്യാന്‍ വരുന്ന റോബിന്‍സണെ ഇന്ത്യന്‍ താരങ്ങള്‍ തടഞ്ഞു; ഇന്ത്യ- ഇംഗ്ലണ്ട് താരങ്ങള്‍ ശത്രുതയിലെന്ന് റിപ്പോര്‍ട്ട്

ഉമേഷ് യാദവ്, ഹനുമ വിഹാരി, രവിചന്ദ്രന്‍ അശ്വിന്‍, മായങ്ക് അഗര്‍വാള്‍, അക്ഷര്‍ പട്ടേല്‍, അഭിമന്യു ഈശ്വരന്‍, വൃദ്ധിമാന്‍ സാഹ, സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ എന്നിവരായിരുന്നു ഇന്ത്യയുടെ സൈഡ് ബഞ്ച് താരങ്ങള്‍.

Credits: Twitter

Credits: Twitter

 • Last Updated :
 • Share this:
  ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ലോര്‍ഡ്‌സ് ടെസ്റ്റ് ആരാധകര്‍ക്ക് ഇത്രയുമധികം ആവേശകരമാക്കിയത് മത്സരത്തിനിടയില്‍ ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ നടന്ന വാക്‌പോരുകള്‍ ആയിരുന്നു. അവസാന ദിനവും ഇതു തുടര്‍ന്നിരുന്നു. അവസാന ദിനം മുഹമ്മദ് ഷമി- ജസ്പ്രപീത് ബുംറ ജോടി തകര്‍പ്പന്‍ കൂട്ടുകെട്ടുമായി ഇന്ത്യയെ മുന്നോട്ടു നയിക്കവെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്ലര്‍ ഒട്ടേറെ തവണ പ്രകോപിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. തൊട്ടുമുമ്പത്തെ ദിവസങ്ങളില്‍ വിരാട് കോഹ്ലിയും ജെയിംസ് ആന്‍ഡേഴ്സനും തമ്മിലും റിഷഭ് പന്തും ജോ റൂട്ടും തമ്മിലുമെല്ലാം ഇത്തരം കൊമ്പുകോര്‍ക്കലുകള്‍ നടന്നിരുന്നു.

  ഇപ്പോഴിതാ കളിക്കളത്തിനു പുറത്തും ഇന്ത്യ-ഇംഗ്ലണ്ട് താരങ്ങള്‍ ഏറ്റുമുട്ടിയെന്ന് റിപ്പോര്‍ട്ട്. കളിക്കളത്തിലെ വീറും വാശിയും പവിലിയനിലേക്കും എത്തിയെന്നാണ് ദ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോര്‍ഡ്സ് ടെസ്റ്റിനിടെ ബാറ്റ് ചെയ്യാന്‍ എത്തിയ ഇംഗ്ലണ്ട് താരം ഒലി റോബിന്‍സണിനെ ഇന്ത്യന്‍ താരങ്ങള്‍ തടഞ്ഞതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

  രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യാന്‍ ഒലി റോബിന്‍സണ്‍ പവലിയനില്‍ നിന്ന് ഇറങ്ങി വരികയായിരുന്നു. ഈ സമയത്ത് ഇന്ത്യയുടെ ബഞ്ച് താരങ്ങള്‍ ഈ സ്റ്റെപ്പുകളില്‍ കയറിയിരിന്നു. ഇന്ത്യന്‍ താരങ്ങള്‍ സ്റ്റെപ്പില്‍ തടസം സൃഷ്ടിച്ചതിനാല്‍ റോബിന്‍സണ് പെട്ടന്ന് ഇറങ്ങാന്‍ സാധിച്ചില്ല. ഏതാനും സെക്കന്‍ഡുകള്‍ ഇന്ത്യന്‍ താരങ്ങള്‍ ഇത് തുടര്‍ന്നു. പിന്നീട് റോബിന്‍സണും ഇന്ത്യന്‍ താരങ്ങളും പരസ്പരം എന്തോ സംസാരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമേഷ് യാദവ്, ഹനുമ വിഹാരി, രവിചന്ദ്രന്‍ അശ്വിന്‍, മായങ്ക് അഗര്‍വാള്‍, അക്ഷര്‍ പട്ടേല്‍, അഭിമന്യു ഈശ്വരന്‍, വൃദ്ധിമാന്‍ സാഹ, സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ എന്നിവരായിരുന്നു ഇന്ത്യയുടെ സൈഡ് ബഞ്ച് താരങ്ങള്‍. ഇവരില്‍ ചിലരാണ് ഇത് ചെയ്തിരിക്കുന്നത്.

  ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സില്‍ പതിനൊന്നാമനായി ഇറങ്ങിയ ജെയിംസ് ആന്‍ഡേഴ്സണിനെ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ വരവേറ്റത് തുടര്‍ച്ചയായ ഷോര്‍ട്ട് പിച്ച് ഡെലിവറികളിലൂടെ ആയിരുന്നു. നാല് നോ ബോളുകള്‍ സഹിതം 10 ഡെലിവറിയാണ് ബുംറ ആന്‍ഡേഴ്സനെതിരെ എറിഞ്ഞത്. ബുംറയുടെ ബൗണ്‍സറിന്റെ പ്രഹരമേറ്റ ആന്‍ഡേഴ്സനെ കണ്‍കഷന്‍ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നിട്ടും ബുംറ പിന്മാറിയില്ല. തുടര്‍ച്ചയായി ബൗണ്‍സര്‍ പ്രയോഗിച്ച് ആന്‍ഡേഴ്സനെ ബുംറ സമ്മര്‍ദത്തിലാക്കുകയായിരുന്നു.

  റിഷഭ് പന്തുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് കയര്‍ക്കുന്നത് നാലാം ദിനം മൈതാനത്ത് കാണാനായി. 82 ഓവറുകളാണ് ഇന്ത്യന്‍ ടീം നാലാം ദിനം ബാറ്റ് ചെയ്തത്. വെളിച്ചക്കുറവ് ചൂണ്ടിക്കാട്ടി കളി നേരത്തെ നിര്‍ത്താന്‍ റിഷഭ് പന്ത് അമ്പയറുടെ ആവശ്യപ്പെട്ടതാണ് റൂട്ടിനെ ചൊടിപ്പിച്ചത്. 'വെളിച്ചക്കുറവല്ലേ, കളിനിര്‍ത്തി കയറിപ്പോരു' എന്ന് ബാല്‍ക്കണിയില്‍ നിന്ന് കോഹ്ലിയും രോഹിത് ശര്‍മ്മയും ആംഗ്യം കാണിച്ചിരുന്നു. ഇതിന് പിന്നാലെ പന്തും ഇഷാന്തും അമ്പയര്‍മാരെ സമീപിച്ച് വിവരം അറിയിച്ചതോടെ വെളിച്ചക്കുറവു മൂലം കളി നിര്‍ത്താന്‍ തീരുമാനമായി. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പന്തിനെതിരെ തിരിയുകയായിരുന്നു.
  Published by:Sarath Mohanan
  First published: