Olympian Jinson Johnson Marriage | ഒളിംപ്യൻ ജിൻസൻ ജോൺസൺ വിവാഹിതനായി

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം ചടങ്ങുകൾക്കു സാക്ഷിയായി.

News18 Malayalam | news18-malayalam
Updated: September 2, 2020, 11:13 PM IST
Olympian Jinson Johnson Marriage | ഒളിംപ്യൻ ജിൻസൻ ജോൺസൺ വിവാഹിതനായി
jinson johnson marriage
  • Share this:
കോഴിക്കോട്: ഒളിംപ്യൻ ജിൻസൻ ജോൺസൺ വിവാഹിതനായി. ബുധനാഴ്ച്ച  വധൂ ഗൃഹത്തിൽ തികച്ചും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ചക്കിട്ടപാറ മനക്കൽ മോഹനൻ സുജാത ദമ്പതികളുടെ മകൾ ഡോ. ലക്ഷ്മിയാണു വധു.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം ചടങ്ങുകൾക്കു സാക്ഷിയായി. കോഴിക്കോട് ചക്കിട്ടപാറ കുളച്ചൽ ജോൺസൻ ശൈലജ ദമ്പതികളുടെ മകനാണു ജിൻസൺ.



ചക്കിട്ടപാറ ഗ്രാമീണ സ്പോര്‍ട്സ് അക്കാദമിയില്‍ കോച്ച്‌ കെ.എം പീറ്ററിന്റെ ശിഷ്യനായാണ് ജിൻസൻ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായ ജിന്‍സന്‍ 800, 1500 മീറ്റര്‍ ഇനങ്ങളില്‍ ദേശീയ റെക്കോര്‍ഡിനുടമയായി. 2016ലെ റിയോ ഒളിമ്ബിക്‌സില്‍ 800 മീറ്ററില്‍ പങ്കെടുത്തു.
You may also like:Covid 19 Vaccines | കോവിഡ് വാക്സിനുകളെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം [NEWS]Google Flood Prediction System | പ്രളയം മുൻകൂട്ടി അറിയിക്കാൻ ഗൂഗിൾ; പ്രളയ പ്രവചന സംവിധാനം ഇനി രാജ്യമെമ്പാടും [NEWS] Tata Nexon XM(S) | വെല്ലുവിളി നേരിടാൻ പുതിയ വേരിയന്‍റുമായി നെക്സോൺ; XM(S)-ൽ സൺറൂഫും ഓട്ടോമാറ്റിക് ഹെഡ് ലാംപും [NEWS]
2018ല്‍ ജക്കാര്‍ത്ത ഏഷ്യാഡില്‍ 1500 മീറ്ററില്‍ ചാമ്ബ്യന്‍, 800 മീറ്റര്‍ വെള്ളിമെഡല്‍ എന്നിവ നേടി. ഇതിനിടയില്‍ അര്‍ജുന അവാര്‍ഡ് ജേതാവുമായി. 2019 ല്‍ ജി വി രാജ, ജിമ്മി ജോര്‍ജ്, വി.പി സത്യന്‍ പുരസ്ക്കാരങ്ങളും ജിൻസൻ സ്വന്തമാക്കി.
Published by: Anuraj GR
First published: September 2, 2020, 11:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading