നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Sajan prakash | ഒളിമ്പ്യന്‍ സജന്‍ പ്രകാശിന് അസിസ്റ്റന്റ് കമാന്റന്റായി സ്ഥാനക്കയറ്റം

  Sajan prakash | ഒളിമ്പ്യന്‍ സജന്‍ പ്രകാശിന് അസിസ്റ്റന്റ് കമാന്റന്റായി സ്ഥാനക്കയറ്റം

  കേരള പോലീസ് നല്‍കിയ അംഗീകാരത്തിനും പിന്തുണയ്ക്കും താരം നന്ദി അറിയിക്കുകയും ചെയ്തു.

  Credit: Sajan prakash | twitter

  Credit: Sajan prakash | twitter

  • Share this:
   ടോക്യോ ഒളിമ്പികസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി താരം സജന്‍ പ്രകാശിന് കേരള പോലീസില്‍ സ്ഥാനക്കയറ്റം. അസിസ്റ്റന്റ് കമാന്റന്റായിട്ടാണ് ഇപ്പോള്‍ സ്ഥാനക്കയറ്റം ലഭിച്ചരിക്കുന്നത്. ആംഡ് പോലീസ് ഇന്‍സ്‌പെക്ടറായിരുന്നു സജന്‍ പ്രകാശ്. ഒളിമ്പിക്‌സില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ സജന് വന്‍ സ്വീകരണമായിരുന്നു കേരള പോലീസ് കഴിഞ്ഞ മാസം ഓഗസ്റ്റ് 16ന് നല്‍കിയത്.

   കേരള പോലീസ് നല്‍കിയ അംഗീകാരത്തിനും പിന്തുണയ്ക്കും താരം നന്ദി അറിയിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയിലൂടെയാണ് സജന്‍ കേരള പോലീസിന് നന്ദി അറിയിച്ചത്. ഒളിമ്പിക്‌സില്‍ 200 മീറ്റര്‍, 100മീറ്റര്‍ ബട്ടര്‍ഫ്‌ലൈസിലാണ് സജന്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ചരിത്രത്തിലാദ്യമായി നീന്തല്‍ ഇനത്തില്‍ നേരിട്ട് ഒളിമ്പിക്‌സ് യോഗ്യത സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമാണ് സജന്‍.   200 മീറ്റര്‍ മത്സരത്തില്‍ ഹീറ്റ്‌സില്‍ നാലാമതായിട്ടായിരുന്നു സജന്‍ ഫിനിഷ് ചെയ്തത്. എന്നാല്‍ യോഗ്യത നേടിയ റോമില്‍ വെച്ച് നടന്ന സെറ്റെ കോളി ട്രോഫിയിലെ 1:56:38 പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. 1:57:32 സെക്കന്റിലാണ് സജന്‍ മത്സരം പൂര്‍ത്തിയാക്കിയത്. സെമി ഫൈനലിലേക്ക് യോഗ്യത നേടാനായി അഞ്ച് ഹീറ്റ്‌സുകളിലായി ഇറങ്ങിയ താരങ്ങളില്‍ മികച്ച സമയം രേഖപ്പെടുത്തിയ 16 പേര്‍ സെമിയിലേക്ക് മുന്നേറിയപ്പോള്‍ ഹീറ്റ്‌സില്‍ മൊത്തത്തില്‍ 24ആം സ്ഥാനത്തായിരുന്നു സജന്‍. സജന്റെ ഹീറ്റ്‌സില്‍ മത്സരിച്ച ആരും തന്നെ സെമിയിലേക്ക് യോഗ്യത നേടിയിട്ടില്ല.

   ഹീറ്റ്‌സില്‍ അവസാന നിമിഷമാണ് സജന്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. മൂന്നാം സ്ഥാനത്തെത്തിയ അയര്‍ലന്‍ഡ് താരമായ ഹൈലാന്‍ഡും സജനും തമ്മില്‍ വെറും 13 മില്ലിസെക്കന്റിന്റെ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്. മത്സരത്തില്‍ ഒന്നാം ഹീറ്റ്‌സില്‍ മത്സരിച്ച ഹംഗേറിയന്‍ താരമായ ക്രിസ്റ്റോഫ് മിലാക്കിന്റെതാണ് മികച്ച സമയം (1:53:58).

   100 മീറ്റര്‍ മത്സരത്തില്‍ ഹീറ്റ്സില്‍ രണ്ടാമതായി ഫിനിഷ് ചെയ്തുവെങ്കിലും സജന് സെമിയിലേക്ക് യോഗ്യത നേടാനായില്ല. എട്ട് ഹീറ്റ്സുകളിലായി ആദ്യ 16 സ്ഥാനങ്ങളിലെത്തിയവരാണ് സെമിയിലെത്തിയത്. 53.45 സെക്കന്‍ഡിലാണ് സജന്‍ മത്സരം പൂര്‍ത്തിയാക്കിയത്. ഖാനയുടെ അബേയ്ക്കു ജാക്സണാണ് ഒന്നാമതെത്തിയത്.

   രണ്ടാം തവണയാണ് സജന്‍ ഇന്ത്യക്കായി ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ഇറങ്ങുന്നത്. നേരിത്തെ റിയോ ഒളിമ്പിക്‌സിലാണ് സജന്‍ ഇന്ത്യക്കായി മത്സരിക്കാനിറങ്ങിയത്. അന്ന് നേരിട്ടല്ലായിരുന്നു സജന് ലഭിച്ച യോഗ്യത.

   അതേസമയം ടോക്യോ ഒളിമ്പിക്‌സില്‍ 39 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവുമടക്കം 113 മെഡലുകളുമായി അമേരിക്ക ഇത്തവണയും ഒന്നാം സ്ഥാനം നിലനിര്‍ത്തി. 38 സ്വര്‍ണവും 32 വെള്ളിയും 18 വെങ്കലവുമടക്കം 88 മെഡലുകള്‍ നേടിയ ചൈനയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. മെഡലുകളുടെ എണ്ണത്തില്‍ മുന്നില്‍ ആയിരുന്നെങ്കിലും ഇന്നലെ വരെ സ്വര്‍ണ മെഡലുകളുടെ എണ്ണത്തില്‍ ചൈനക്ക് പിന്നിലായിരുന്നു അമേരിക്ക. അവസാന ദിനമായ ഇന്ന് ഈ സ്വര്‍ണ മെഡലുകളുടെ ബലത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കാം എന്ന് കരുതിയിരുന്ന ചൈനയെ ഞെട്ടിച്ചുകൊണ്ട് അമേരിക്ക മൂന്ന് സ്വര്‍ണ മെഡലുകള്‍ സ്വന്തമാക്കി മുന്നിലേക്ക് കയറുകയായിരുന്നു.
   Published by:Sarath Mohanan
   First published:
   )}