Tokyo Olympics | കലാമത്സരങ്ങളുടെ ഒളിമ്പിക്‌സ്' ; ചരിത്രത്തിന്റെ താളുകളിൽ അങ്ങിനെയും ഒരു കാലം

1936 -ല്‍ നാസികള്‍ ഹൈജാക്ക് ചെയ്തതിനെ തുടര്‍ന്നാണ് കലാ മത്സരങ്ങള്‍ ഒളിമ്പിക്‌സില്‍ നിന്ന് ഇല്ലാതായത്.

Image : Art class curator

Image : Art class curator

 • Share this:
  കലാ മത്സരങ്ങള്‍ക്കായി ഒരു ഒളിമ്പിക്‌സ്...
  കേള്‍ക്കുമ്പോള്‍ അതിശയം തോന്നാമെങ്കിലും ഒളിമ്പിക്‌സിന് ഒരിക്കല്‍ ഒരു കലാവിഭാഗം ഉണ്ടായിരുന്നു. 1936 -ല്‍ നാസികള്‍ ഹൈജാക്ക് ചെയ്തതിനെ തുടര്‍ന്നാണ് കലാ മത്സരങ്ങള്‍ ഒളിമ്പിക്‌സില്‍ നിന്ന് ഇല്ലാതായത്.

  ഒരുകാലത്ത്, ഒളിമ്പിക്‌സില്‍ കലയ്ക്കായും മെഡല്‍ നേടാമായിരുന്നു. മികച്ച ഗുസ്തിക്കാരനെ ശില്‍പ്പമായി സൃഷ്ടിച്ചതിനോ അല്ലെങ്കില്‍ അതിരാവിലെ പുഴയിലൂടെ തുഴഞ്ഞു പോകുന്നവരുടെ വാട്ടര്‍ കളര്‍ വരച്ചതിനോ കനമുള്ള മെഡല്‍ കഴുത്തിലിട്ട് നിങ്ങള്‍ക്ക് ഒളിമ്പിക്‌സിനോട് വിട പറയാമായിരുന്നു. ഒരു പക്ഷെ ആധുനിക ഒളിമ്പിക് ഗെയിമുകളുടെ പിതാവിന് അന്ന് എന്തെങ്കിലുമൊരു വഴിയുണ്ടായിരുന്നെങ്കില്‍, നിങ്ങള്‍ക്ക് ഇപ്പോഴും അതിന് കഴിഞ്ഞേനെ.

  അന്തര്‍ദേശീയ ഒളിമ്പിക് കമ്മിറ്റി സ്ഥാപകന്‍ പിയറി ഡി കൂബര്‍ട്ടിന്റെ വലിയ സ്വപ്നമായിരുന്നു അത്‌ലറ്റിക്‌സിനെ സൗന്ദര്യാത്മകതയുമായി കൂടി ചേര്‍ക്കുക എന്നത്. അങ്ങിനെ, 1912നും 1948നും ഇടയില്‍ നടന്ന എല്ലാ ഒളിമ്പിക്‌സുകളും കലാകാരന്മാര്‍ക്ക് സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ സമ്മാനിച്ചിരുന്നു. വ്യക്തിഗത മത്സരത്തില്‍ അഞ്ച് വിഭാഗങ്ങളുണ്ടായിരുന്നു ഉണ്ടായിരുന്നത്: വാസ്തുവിദ്യ, ചിത്രകല, ശില്‍പം, സാഹിത്യം, സംഗീതം. ഔദ്യോഗിക ഒളിമ്പിക് നിയമങ്ങള്‍ പ്രകാരം കലാസൃഷ്ടികള്‍ക്ക് ഒളിമ്പിക് ആശയവുമായി ഒരു നിശ്ചിത ബന്ധമുണ്ടാവണമെന്നത് നിര്‍ബന്ധമായിരുന്നു. ഉദാഹരണത്തിന്, 'ഒരു കായിക ആദര്‍ശമോ, അത്‌ലറ്റിക് മത്സരമോ അല്ലെങ്കില്‍ അത്‌ലറ്റ് എന്നിവയെ മഹത്വവല്‍ക്കരിച്ചതോ, കായികമേളകളുമായി ബന്ധപ്പെട്ട് അവതരണങ്ങള്‍ക്കായി ഉദ്ദേശിച്ചതോ ആയ സംഗീത രചനകള്‍ മാത്രമേ ഒരു അന്താരാഷ്ട്ര ജൂറിയുടെ അവലോകനത്തിനും മൂല്യനിര്‍ണ്ണയത്തിനുമായി നല്‍കാന്‍ കഴിയുമായിരുന്നുള്ളു. നാടക രചനകള്‍ ഗാനങ്ങള്‍ തുടങ്ങിയ സാഹിത്യ എന്‍ട്രികള്‍ 20,000 വാക്കുകളുടെ പരിധിയില്‍ ആയിരിക്കണമെന്നതാണ് മറ്റൊരു നിബന്ധന.

  ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഒളിമ്പിക്‌സില്‍ ഇപ്പോഴും കലാമത്സരങ്ങള്‍ നടത്തുകയാണെങ്കില്‍ ഇന്ന് ആരൊക്കെയായിരിക്കും മെഡലുകള്‍ നേടുന്നതെന്ന് സങ്കല്‍പ്പിക്കുന്നത് തന്നെ രസകരമാണ്.
  അതൊരു പക്ഷെ കായിക താരങ്ങളുടെ ചിത്രങ്ങള്‍ക്ക് പേരുകേട്ട ചിത്രകാരന്‍ ലെറോയ് നെയ്മാനോ, അല്ലെങ്കില്‍ മൈക്കല്‍ ഫെല്‍പ്‌സൊ ആയിരിക്കാമെന്നു, ന്യൂയോര്‍ക്ക് ടൈംസ് എഴുത്തുകാരന്‍ ചാള്‍സ് ഇഷര്‍വുഡ് 2010 ല്‍ അഭിപ്രായപ്പെട്ടിരുന്നു.

  അപൂര്‍വമായിട്ടുള്ള ഒന്നാണെങ്കിലും ഈ ഒളിമ്പിക് കലാ മത്സരങ്ങളെക്കുറിച്ച് നമ്മളില്‍ കുറച്ചുപേര്‍ മാത്രമേ കേട്ടിട്ടുള്ളൂ എന്നതിന് ഒരു കാരണമുണ്ട്. കലാചരിത്രവും ഒളിമ്പിക് ചരിത്രവും വലിയതോതില്‍ പ്രാധാന്യം ചെലുത്തുന്ന വിഷയങ്ങളാവാന്‍ കാരണം അവ രണ്ടും ചെറിയ രീതിയിലെങ്കിലും പരസ്പരം സ്വാധീനം ചെലുത്തിയിരുന്നു എന്നതാണ്.

  പ്രൊഫഷണല്‍ കലാകാരന്മാര്‍ക്ക് പ്രവേശനം വിലക്കിയിരുന്നെങ്കിലും അവരില്‍ കുറച്ച് പേര്‍ ഒളിമ്പിക് കലാ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അങ്ങനെ,കലയ്ക്കുള്ള ഒളിമ്പിക് മെഡലുകള്‍ വാങ്ങിയവരില്‍ ഏറ്റവും പ്രശസ്തരായവരാണ് അമേരിക്കന്‍ ആര്‍ക്കിടെക്റ്റ് ചാള്‍സ് ഡൗണിംഗ് ലേയും ശിലാ ശാസ്ത്രജ്ഞനായ ജോസഫ് വെബ്സ്റ്റര്‍ ഗോളിന്‍കിനും. കലാമത്സരങ്ങളുടെയും മെഡല്‍ നേടിയ നിരവധി കലാകാരന്മാരുടെയും വിവരങ്ങളും ചരിത്രവും ആരും ശ്രദ്ധിക്കാനില്ലാത്തത് കൊണ്ടോ ഡോക്യുമെന്റേഷനും മറ്റും ഇല്ലാത്തതിനാലോ നഷ്ടപ്പെട്ടു പോയി. ഒളിമ്പിക് ചരിത്രകാരനായ ബെര്‍ണ്‍ഹാര്‍ഡ് ക്രാമര്‍ നഷ്ടപ്പെട്ട ഈ ഒളിമ്പിക് കലാ ചാമ്പ്യന്മാരെ അന്വേഷിച്ചപ്പോള്‍ മെഡല്‍ നേടിയ കലാകാരന്മാരുടെയും കലാസൃഷ്ടികളുടെയും രേഖകളും ചരിത്രവും നഷ്ടപ്പെട്ടുവെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
  1936ല്‍ ബെര്‍ലിനില്‍ നടന്ന സമ്മര്‍ ഗെയിംസ് ആണ് രേഖകള്‍ അവശേഷിക്കുന്ന ഒളിമ്പിക് കലാ മത്സരങ്ങളില്‍ പ്രധാനം.  1936: കലാ മത്സരം ഓര്‍മ്മിക്കുമ്പോള്‍

  1936 ഒളിമ്പിക് കലാമത്സരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍, റീച്ച് പ്രൊപ്പഗണ്ട മന്ത്രി, ജോസഫ് ഗീബല്‍സ് തന്റെ പ്രേക്ഷകരെ ഒരു കാര്യം ഓര്‍മ്മിപ്പിച്ചിരുന്നു. മത്സരത്തില്‍ പങ്കെടുക്കുന്ന ഓരോരുത്തരുടെയും സൃഷ്ടികള്‍ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഉണ്ടാവേണ്ടതാണ്. ഇതിലൂടെ അന്താരാഷ്ട്ര സാഹചര്യങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ മനസിലാക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കുകയും ചെയ്യണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

  സംഗതി സത്യമായിരുന്നു. 11ആം ഒളിമ്പിക്സ്സിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ കലാ മത്സരങ്ങളുടെ വിശദമായ വിവരങ്ങള്‍ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. മറിച്ച് ജര്‍മ്മനിയുടെ ചരിത്രവും അതില്‍ അടയാളപ്പെടുത്തിയിരുന്നു.
  ആതിഥേയരായ ജര്‍മനിക്ക് അന്നത്തെ ഒളിമ്പിക്‌സില്‍ നിരവധി നേട്ടങ്ങള്‍ കൊയ്യാന്‍ കഴിഞ്ഞിരുന്നു. അതിനൊരു പക്ഷെ കാരണമായത് അന്താരാഷ്ട്ര ജഡ്ജിങ് പാനലില്‍ 29 ജര്‍മന്‍കാരും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ 12 പെരുമാണ് ഉണ്ടായിരുന്നത് എന്നതാവാം.

  ആ വര്‍ഷം സമ്മാനിച്ച ഒന്‍പത് സ്വര്‍ണ മെഡലുകളില്‍ അഞ്ചെണ്ണവും നേടിയത് ജര്‍മ്മന്‍ കലാകാരന്മാര്‍ തന്നെയായിരുന്നു. സോളോ, കോറസ് വിഭാഗം സംഗീത മത്സരങ്ങളിലും മുന്നിട്ട് നിന്നതും ജര്‍മ്മന്‍ സംഗീതജ്ഞര്‍ തന്നെയായിരുന്നു എന്നതും ശ്രദ്ധേയമാണ്.

  1936 -ല്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലെ മുനിസിപ്പല്‍ പ്ലാനിംഗ് ഡിവിഷനില്‍ 'ബ്രൂക്ലിനിലെ മറൈന്‍ പാര്‍ക്ക്' എന്ന പേരില്‍ നിര്‍മിച്ച ഡിസൈനിനു ചാള്‍സ് ഡൗണിംഗ് ലെയ്ക്ക് മാത്രമാണ് വെള്ളി മെഡല്‍ ലഭിച്ചത്.
  അതെ വിഭാഗത്തില്‍ വെര്‍ണര്‍, വാള്‍ട്ടര്‍ മാര്‍ച്ച് എന്ന ജര്‍മ്മന്‍ സഹോദരങ്ങള്‍ അവരുടെ ഡിസൈനായ 'റീച്ച് സ്‌പോര്‍ട്ട് ഫീല്‍ഡ്' സ്വര്‍ണം നേടി. രണ്ട് വര്‍ഷം കൊണ്ട് ബെര്‍ലിനില്‍ വെര്‍ണര്‍ നിര്‍മിച്ച ഒളിമ്പിയസ്റ്റാഡിയനെ അടിസ്ഥാനമാക്കിയുള്ള ആ ഘടനയാണ് സ്വര്‍ണ്ണത്തിന് അര്‍ഹമായത്. ഇത് നിലവില്‍ ഹാന്‍ഡ്ബോള്‍, കുതിരസവാരി, സോക്കര്‍, ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് എന്നീ ഒളിമ്പിക് മത്സരങ്ങള്‍ നടത്താനായി ഇന്നും ഉപയോഗിക്കുന്നു.

  1936 ഗെയിംസിന്റെ ജര്‍മ്മന്‍ സംഘാടകര്‍ക്കിടയില്‍, പ്രത്യേകിച്ചും ഒരു തുടക്കക്കാര്‍ എന്ന നിലയിലും ജര്‍മ്മന്‍ ജനങ്ങള്‍ക്ക് വലിയ താല്‍പ്പര്യമില്ലായിരുന്നു എന്നത് കൊണ്ടും കലാമത്സരത്തെ ഒരുമിച്ചുചേര്‍ക്കുന്നതിലുള്ള നിരവധി പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. എന്നാല്‍ അത് പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒളിമ്പിക് കലാമത്സരത്തിലും പ്രദര്‍ശനത്തിലും പൊതുജനങ്ങള്‍ നേരിയ താല്‍പ്പര്യം മാത്രം പ്രകടമാക്കിയത് കൊണ്ട് തന്നെ പ്രൊഫഷണല്‍, ദൈനംദിന പ്രസിദ്ധീകരണങ്ങളിലൂടെയും റേഡിയോ പ്രഭാഷണങ്ങളിലൂടെയും നിരവധി ലേഖനങ്ങളിലൂടെമൊക്കെ ഒളിമ്പിക് ഗെയിമുകളിലൂടെ ഉണ്ടാവുന്ന സാംസ്‌കാരിക പ്രാധാന്യത്തെ കുറിച്ച് സംസാരിക്കേണ്ടതും ആവശ്യമായിരുന്നു.

  അതേസമയം, സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി ഉചിതമായ ഒരു പോസ്റ്റര്‍ രൂപകല്‍പ്പന ചെയ്യേണ്ടതും പ്രധാനമായിരുന്നു. അതിനായി ഡ്രെസ്ഡന്‍ ആര്‍ട്ടിസ്റ്റ് വില്ലി പെറ്റ്‌സോള്‍ഡ് രൂപകല്‍പ്പന ചെയ്ത, വിജയിയുടെ ബാന്‍ഡ് ധരിച്ച ഒരു മുഖം വെങ്കലത്തില്‍ നിര്‍മിക്കുകയും 7,000 കോപ്പികള്‍ സംസ്ഥാന, മുനിസിപ്പല്‍ റെയില്‍വേ സ്റ്റേഷനുകളിലും ബെര്‍ലിനിലെ മ്യൂസിയങ്ങള്‍, ഹോട്ടലുകള്‍, തിയേറ്ററുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍, ഷോപ്പുകള്‍ എന്നുവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇത് കലാമേളക്ക് വളരെയധികം ഗുണം ചെയ്യുക മാത്രമല്ല മേളയുടെ അത്ഭുതകരമായ വിജയത്തിന് കാരണമാവുകയും ചെയ്തു.

  എന്നിരുന്നാലും മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. പല രാജ്യങ്ങളിലും നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യങ്ങളുടെയും തത്ഫലമായുണ്ടാകുന്ന അനിശ്ചിതത്വത്തിന്റെയും ഫലമായി കലാ മത്സരങ്ങള്‍ക്കുള്ള എന്‍ട്രികള്‍ക്കുള്ള തീയതികള്‍ ആ വര്‍ഷം നീട്ടേണ്ടിവന്നു. തുടക്കത്തില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, സ്വീഡന്‍, ചെക്കോസ്ലോവാക്യ, നെതര്‍ലാന്റ്‌സ്, സോവിയറ്റ് യൂണിയന്‍, സ്‌പെയിന്‍എന്നീ രാജ്യങ്ങള്‍ മത്സരത്തില്‍ നിന്ന് പിന്മാറിയെങ്കിലും 1935 ഡിസംബറില്‍ നടക്കാന്‍ ഉദ്ദേശിച്ച മത്സരത്തില്‍ അമേരിക്ക ഉണ്ടാവുമെന്ന് തീരുമാനിച്ചയുടനെ അവരെല്ലാവരും മത്സരിക്കാനായി തിരിച്ചു വന്നു. ആ സമയപരിധി നീട്ടിയത് യു.എസിലെ കലാ കാരന്മാര്‍ക്ക് പ്രയോജനകരമായി. കാരണം പാരീസില്‍ താമസിക്കുന്ന അമേരിക്കന്‍ പ്രവാസി കലാകാരന്മാര്‍ക്ക് അവരുടെ ജോലിയില്‍ പ്രവേശിക്കാന്‍ ഒളിമ്പിക് കലാപ്രേമിയും ഐ.ഒ.സി അംഗവുമായ ഫ്രഞ്ച് അംബാസിഡര്‍ ചാള്‍സ് ഷെര്‍ലിന്‍ അധിക സമയം അനുവദിച്ചു.

  1936 -ലെ കലാ മത്സരം, അതിന്റെ തുടക്കത്തിലുള്ള പ്രശ്‌നങ്ങള്‍ക്കിടയിലും റെക്കോര്‍ഡുകള്‍ പ്രകാരം വിജയകരമായ ഒന്നായിരുന്നു. പ്രദര്‍ശനം ആരംഭിച്ച് നാലാഴ്ചയ്ക്കിടെ 70,000 ത്തിലധികം ആളുകള്‍ അവിടം സന്ദര്‍ശിച്ചു. റീച്ച് മന്ത്രിമാരായ ഫ്രിക്, ഗീബല്‍സ്, റസ്റ്റ്, ഇറ്റാലിയന്‍ വിദ്യാഭ്യാസ മന്ത്രി, ജപ്പാനിലെ ബാരണ്‍ മോറിമൗറ തുടങ്ങിയ പ്രമുഖ പൗരന്മാര്‍ എല്ലാവരും പ്രദര്‍ശനത്തില്‍ നിന്ന് ശില്പങ്ങളും മറ്റു കലാകാരന്മാരുടെ സൃഷ്ടികളും വാങ്ങി. ഔദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ച് റീച്ച്, സാധാരണ ഗതിയില്‍ നടപ്പിലാക്കുന്ന യാതൊരു ഔപചാരികതകളുമില്ലാതെ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയെന്നതും ശ്രദ്ധേയമാണ്.

  ഒളിമ്പിക് കലാ മത്സരങ്ങളുടെ അവസാനം

  ആത്യന്തികമായി ഒളിമ്പിക് ഗെയിമുകളില്‍ കായിക വിഭാഗങ്ങളുടേത് മാത്രമായുള്ള പരിഷ്‌ക്കരണം കൊണ്ട് വന്നതാണ് കലാ മത്സരങ്ങളെ തളര്‍ത്തി കളഞ്ഞത്. ഗെയിംസിലെ കായിക ഇനങ്ങള്‍ നിയന്ത്രിക്കുന്ന നിയമങ്ങള്‍ പാലിച്ച് പ്രൊഫഷണല്‍ കലാകാരന്മാരെ മത്സരത്തില്‍ നിന്ന് വിലക്കി. പ്രൊഫഷണല്‍ അത്‌ലറ്റുകളെ ഉള്‍ക്കൊള്ളുന്നതിനായി അത്‌ലറ്റിക് ഇവന്റുകളില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നെങ്കിലും കലാ മത്സരങ്ങളില്‍ പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തുന്നതില്‍ സ്വീകാര്യത കുറവായിരുന്നു.

  പ്രൊഫഷണലുകളായ കലാകാരന്മാര്‍ എക്‌സിബിഷനുകളില്‍ മത്സരിക്കുകയും അവര്‍ക്ക് തന്നെ ഒളിമ്പിക് മെഡലുകള്‍ നല്‍കുകയും ചെയ്യുന്നത് യുക്തിരഹിതമാണെന്ന് ഒളിമ്പിക് രേഖകളില്‍ എഴുതപെട്ടു. എന്നും കലാകാരന്മാരുടെ അഭിനിവേശം നിര്‍ണ്ണയിക്കുന്നതിലെ സങ്കീര്‍ണതകളാണ് കലാ മത്സരങ്ങളുടെ ഇല്ലായ്മയ്ക്ക് കാരണമായിരുന്നത്.

  ഈ നടപടി കലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തുക മാത്രമല്ല ഓരോ സൃഷ്ടിയുടെയും ഗുണനിലവാരത്തെയും സാരമായി ബാധിച്ചു. ഒളിമ്പിക്‌സ് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു കലാരൂപം സൃഷ്ടിക്കുന്നത് പ്രയാസമുള്ള കാര്യമായി. പ്രൊഫഷണലുകളെ മത്സരിപ്പിക്കുന്നില്ല എന്ന തീരുമാനവും മറ്റുള്ളവരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുവാന്‍ സഹായിച്ചില്ല. അക്കാലത്ത് ഒളിമ്പിക് ജൂറിക്ക,് കലാ സൃഷ്ടികള്‍ മത്സരത്തിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നല്‍കാതിരിക്കുവാനുള്ള അവകാശം ഉണ്ടായിരുന്നു. അങ്ങിനെ ഒരു ഒളിമ്പിക്‌സില്‍ തന്നെ 13 കലാ മെഡലുകള്‍ തടഞ്ഞു വെച്ച് കലാ വിമര്‍ശകരും പ്രൊഫസര്‍മാരുമായ ജൂറികള്‍ കലാ മത്സരങ്ങള്‍ നടത്തുന്നതില്‍ തങ്ങളുടെ എതിര്‍പ്പും താല്പര്യമില്ലായ്മയും പ്രകടമാക്കി. അങ്ങിനെ 1948ലെ ഗെയിമുകള്‍ക്ക് ശേഷം, ഒളിമ്പിക് കലാമത്സരങ്ങള്‍ ഓരോ വേനലിലും മഞ്ഞുകാലത്തും നടക്കുന്ന മത്സരങ്ങളിലെ കലാമേളയായും പ്രദര്‍ശനമായും പരിഷ്‌ക്കരിക്കപ്പെട്ടു.

  ഈ വിഷയത്തില്‍ വ്യക്തമായ രേഖകള്‍ ഇല്ലാത്തതിനാല്‍ കലാ മത്സരങ്ങള്‍ അന്താരാഷ്ട്ര കലാ സമൂഹത്തിനും ഒളിമ്പിക്‌സിനും എന്താണ് അര്‍ത്ഥമാക്കിയിരുന്നത് എന്ന് പറയാന്‍ പ്രയാസമാണ്. ഒരുപക്ഷേ ഈ ഒളിമ്പിക്‌സ് കലാ മത്സരങ്ങള്‍ നീണ്ടു നില്‍ക്കാതിരുന്നത് തന്നെ അവര്‍ക്കുണ്ടാവാതിരുന്ന താല്പര്യത്തേയും സൂചിപ്പിക്കുന്നു.

  ഒളിമ്പിക് കല മത്സരങ്ങള്‍ ഒരു പരാജയപ്പെട്ട പരീക്ഷണമാണോ അതോ ഒരു യുഗത്തിന്റെയും ഒരു പ്രത്യയശാസ്ത്രത്തിന്റെയും കൗതുകകരമായ അവശേഷിപ്പാണോ ഒരു പക്ഷെ കാലത്തിനു വഴങ്ങാതെ നഷ്ടപ്പെട്ടത് എന്നാവാം...
  Published by:Karthika M
  First published:
  )}