നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Prithvi Shaw’s Birthday | ഇന്ന് പൃഥ്വി ഷായുടെ ജന്മദിനം; ഇന്ത്യൻ ടീം വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാന്റെ 5 മികച്ച പ്രകടനങ്ങൾ

    Prithvi Shaw’s Birthday | ഇന്ന് പൃഥ്വി ഷായുടെ ജന്മദിനം; ഇന്ത്യൻ ടീം വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാന്റെ 5 മികച്ച പ്രകടനങ്ങൾ

    ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി പ്രതീക്ഷ എന്ന പദവിയിലേയ്ക്ക് പൃഥ്വി ഷാ വളർന്നു.

    Prithvi Shaw (Image: Delhi Capitals, Twitter)

    Prithvi Shaw (Image: Delhi Capitals, Twitter)

    • Share this:
      ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സച്ചിൻ ടെണ്ടുൽക്കർ എന്ന് പലരും വിശേഷിപ്പിക്കുന്ന താരമാണ് പൃഥ്വി ഷാ (Prithvi Shaw). 2013 ൽ മുംബൈയിലെ ഹാരിസ് ഷീൽഡ് ടൂർണമെന്റിൽ 546 റൺസ് (330 പന്തിൽ) നേട്ടത്തിലൂടെയാണ് പൃഥ്വി ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയത്. അന്ന് വെറും 14 വയസ്സ് മാത്രമായിരുന്നു പൃഥ്വിയുടെ പ്രായം. ഇന്ത്യയിൽ മാത്രമല്ല ഇംഗ്ലണ്ട് പോലൊരു രാജ്യത്തും ഈ യുവതാരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി പ്രതീക്ഷ എന്ന പദവിയിലേയ്ക്ക് പൃഥ്വി ഷാ വളർന്നു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തെ തുടർന്ന് ഷാ 2018 ൽ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു.

      ഇന്ന് പൃഥ്വി ഷാ തന്റെ 22-ാം ജന്മദിനം (Birthday) ആഘോഷിക്കുമ്പോൾ ക്രിക്കറ്റിലെ താരത്തിന്റെ വഴിത്തിരുവകളിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം നടത്താം. അന്താരാഷ്ട്ര, ഐപിഎൽ (IPL) ക്രിക്കറ്റിലെ ഷായുടെ അവിസ്മരണീയമായ ചില നേട്ടങ്ങൾ.

      വെസ്റ്റ് ഇൻഡീസിനെതിരെ 134 റൺസ്, രാജ്കോട്ട്, 2018 (ടെസ്റ്റ്)
      2018 ൽ വെസ്റ്റ് ഇൻഡീസിനെതിരായ അരങ്ങേറ്റത്തിൽ സെഞ്ചുറിയുമായി ഷാ തന്റെ തുടക്കം കുറിച്ചു. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ കെ എൽ രാഹുലിനൊപ്പം ആദ്യ ഇന്നിംഗ്‌സ് ആരംഭിച്ച ഷാ 154 പന്തിൽ 134 റൺസ് നേടി. ക്യാപ്റ്റൻ വിരാട് കോലിയ്ക്കും ചേതേശ്വർ പൂജാരയ്‌ക്കുമൊപ്പം നിർണായക കൂട്ടുകെട്ടുകൾ ഉണ്ടാക്കി. അങ്ങനെ സൗരവ് ഗാംഗുലിയും മുഹമ്മദ് അസ്ഹറുദ്ദീനും മറ്റും ഉൾപ്പെടുന്ന ഇന്ത്യൻ ടീമിലെ അരങ്ങേറ്റ സെഞ്ചുറികളുടെ പട്ടികയിൽ ഷായുടെ പേരും ചേർന്നു.

      ശ്രീലങ്കയ്‌ക്കെതിരെ 43 റൺസ്, 2021 (ഏകദിനം)
      ആദ്യ ഏകദിന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടാനായില്ലെങ്കിലും 2021ലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ 23 പന്തിൽ 43 റൺസ് നേടാൻ പൃഥ്വി ഷായ്ക്ക് കഴിഞ്ഞു. ക്യാപ്റ്റൻ ശിഖർ ധവാനൊപ്പം ബാറ്റിംഗ് ആരംഭിച്ച ഷാ ലങ്കൻ ബൗളിംഗ് ആക്രമണത്തിൽ മികച്ച പ്രത്യാക്രമണം നടത്തി. ഷായുടെ മികച്ച തുടക്കത്തിന്റെ ബലത്തിൽ ഇന്ത്യ 36.4 ഓവറിൽ 263 റൺസ് നേട്ടത്തിൽ വിജയിച്ചു.

      കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 99 റൺസ്
      ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 185 റൺസ് നേട്ടം കൈവരിച്ചു. മത്സരത്തിൽ വിജയിക്കണമെങ്കിൽ ഡൽഹി ക്യാപിറ്റൽസിന് ഒരു നല്ല തുടക്കം ആവശ്യമായിരുന്നു. അതാണ് ഷാ നൽകിയത്. വെറും 55 പന്തിൽ നിന്ന് 99 റൺസാണ് പൃഥ്വി ഷാ നേടിയത്. വെറും ഒരു റൺസിന് ഷായ്ക്ക് അർഹമായ ഐപിഎൽ സെഞ്ച്വറി നഷ്ടമായി. ഡൽഹി റൺ വേട്ട സമനിലയിൽ അവസാനിപ്പിച്ചു. എന്നാൽ ഒടുവിൽ സൂപ്പർ ഓവർ മത്സരത്തിൽ ടീം വിജയിച്ചു.

      Also Read- അബദ്ധത്തില്‍ ബാറ്റില്‍ ചവിട്ടി റിഷഭ് പന്ത്; ഉടന്‍ തൊട്ടു വന്ദിച്ചു; കയ്യടിച്ച് ക്രിക്കറ്റ് ആരാധകര്‍, വീഡിയോ വൈറല്‍

      2020 ൽ കെകെആറിനെതിരെ 66 റൺസ്
      2020ലും കെകെആറിനെതിരെ ഷാ മറ്റൊരു തീപ്പൊരി പ്രകടനം കാഴ്ച്ച വച്ചു. ഷാർജയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡിസി മികച്ച തുടക്കമാണ് തേടിയത്. ധവാനൊപ്പം ഇന്നിംഗ്‌സ് തുറന്ന ഷാ, കെകെആർ ബൗളർമാർക്കെതിരെ തന്റെ ട്രേഡ്‌മാർക്ക് ആക്രമണം അഴിച്ചുവിട്ടു. 35 പന്തിൽ അർദ്ധ സെഞ്ചുറി നേടിയ ഷാ 41 പന്തിൽ 66 റൺസ് നേടി തന്റെ ഇന്നിംഗ്‌സ് പൂർത്തിയാക്കി.

      2021ൽ കെകെആറിനെതിരെ 82 റൺസ്
      2021ൽ അഹമ്മദാബാദിൽ നടന്ന മത്സരത്തിലും കെ‌കെ‌ആറിനെതിരെ ഷാ അടുത്ത ലെവൽ ആക്രമണം നടത്തി. 16.3 ഓവറിൽ 155 റൺസ് വിജയലക്ഷ്യം നേടാൻ ഡൽഹിയ്ക്ക് കഴിഞ്ഞു. 41 പന്തിൽ 82 റൺസാണ് ഷാ നേടിയത്.
      Published by:Anuraj GR
      First published:
      )}