• HOME
 • »
 • NEWS
 • »
 • sports
 • »
 • Brian Lara 400 | ടെസ്റ്റ് ക്രിക്കറ്റിൽ 400 റൺസ് നേടുന്ന ആദ്യ താരം; ബ്രയൻ ലാറയുടെ ചരിത്ര നേട്ടത്തിന് 17 വയസ്

Brian Lara 400 | ടെസ്റ്റ് ക്രിക്കറ്റിൽ 400 റൺസ് നേടുന്ന ആദ്യ താരം; ബ്രയൻ ലാറയുടെ ചരിത്ര നേട്ടത്തിന് 17 വയസ്

ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്നിംഗ്സിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന ലോക റെക്കോർഡ് ആണ് ലാറ സ്ഥാപിച്ചത്. ഇംഗ്ലണ്ടിനെതിരെയാണ് ലാറയുടെ തകർപ്പൻ പ്രകടനം.

Brian Lara

Brian Lara

 • Last Updated :
 • Share this:
  2004 ഏപ്രിൽ 12, ക്രിക്കറ്റ് ലോകത്തിന് മറക്കാനാകാത്ത ചരിത്രനേട്ടം പിറവികൊണ്ട ദിനം. വെസ്റ്റ് ഇൻഡീസിന്റെ ഇതിഹാസ ക്രിക്കറ്റ് താരം ബ്രയാൻ ലാറ ചരിത്രത്തിൽ ആദ്യമായി ഒരു ടെസ്റ്റ് ഇന്നിംഗ്സിൽ 400 റൺസ് അടിച്ചുകൂട്ടിയാണ് അതുല്യ നേട്ടം കൈവരിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്നിംഗ്സിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന ലോക റെക്കോർഡ് ആണ് ലാറ സ്ഥാപിച്ചത്. ഇംഗ്ലണ്ടിനെതിരെയാണ് ലാറയുടെ തകർപ്പൻ പ്രകടനം. ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ മാത്യു ഹെയ്ഡൻ സിംബാബ്‌വെയ്ക്കെതിരെ കുറിച്ച 380 റൺസ് എന്ന വ്യക്തിഗത സ്കോറിന്‍റെ റെക്കോർഡാണ് ലാറ മറികടന്നത്. 1994ൽ ലാറ അടിച്ചുകൂട്ടിയ 375 റൺസിന്‍റെ റെക്കോർഡ് മാത്യു ഹെയ്ഡൻ തകർത്തത് 2003 നവംബറിലായിരുന്നു. ഈ റെക്കോർഡാണ് വീണ്ടും ലാറ പഴങ്കഥയാക്കിയത്.

  ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ സ്റ്റീവ് ഹാർമിസൺ, ആൻഡ്രൂ ഫ്ലിന്റോഫ്, മാത്യു ഹൊഗാർഡ് എന്നിവരുടെ നേതൃത്വത്തിലുള്ള കരുത്തുറ്റ ബോളിങ് നിരയെ അചഞ്ചലനായി നേരിട്ടാണ് ക്രിക്കറ്റ് ലോകത്തെ തന്റെ മിഴിവ് ഓർമ്മപ്പെടുത്തുന്ന റെക്കോർഡ് പ്രകടനം ലാറ നടത്തിയത്. 13 മണിക്കൂറോളം ബാറ്റ് ചെയ്യുകയും സ്വന്തം ടീമായ വിൻഡീസിന്‍റെ സ്കോർ ആദ്യ ഇന്നിംഗ്സിൽ 751 ൽ എത്തിക്കാൻ സഹായിക്കുകയും ചെയ്ത ഇന്നിംഗ്സാണ് ലാറ പുറത്തെടുത്തത്. അവിശ്വസനീയമായ ആത്മവിശ്വാസത്തോടെ ബാറ്റു വീശിയ ലാറ 582 പന്തുകൾ നേരിട്ടു, 43 ഫോറുകളും നാല് സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു ആ മഹത്തായ ഇന്നിംഗ്സ്.

  ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. മൂന്നാം ദിനത്തിലെ ഉച്ചഭക്ഷണത്തിന് ശേഷമാണ് 400 റൺസ് എന്ന റെക്കോർഡ് പ്രകടനത്തിലേക്ക് ഇടംകൈയൻ ബാറ്റ്സ്മാനായിരുന്ന ലാറ എത്തിയത്, മൂന്നാം വിക്കറ്റിൽ രാംനരേഷ് സർവാനുമൊത്ത് 232 റൺസിന്‍റെയും, അഞ്ചാം വിക്കറ്റിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഡ്‌ലി ജേക്കബ്സുമൊത്ത് പുറത്താകാതെ 282 റൺസിന്‍റെയും കൂട്ടുകെട്ട് പടുത്തുയർത്താനും ലാറയ്ക്ക് കഴിഞ്ഞു.

  Also Read- കളിയാക്കാൻ ശ്രമിച്ച പാകിസ്താൻ മാധ്യമ പ്രവർത്തകന് ചുട്ട മറുപടിയുമായി വെങ്കടേഷ് പ്രസാദ്

  പക്ഷേ ലാറയുടെ റെക്കോർഡ് പ്രകടനത്തിന് വിൻഡീസിനെ വിജയത്തിലെത്തിക്കാനായില്ലെന്ന ഒരു കുറവ് മാത്രമാണ് ഉണ്ടായിരുന്നത്. രണ്ട് ഇന്നിംഗ്സിലും നന്നായി ബാറ്റു വീശിയ ഇംഗ്ലണ്ട് ടെസ്റ്റ് സമനിലയിലാക്കി. ആദ്യ ഇന്നിംഗ്സിൽ മൂന്നാം ദിവസം ഇംഗ്ലണ്ടിനെ വെസ്റ്റ് ഇൻഡീസ് 285 റൺസിന് പുറത്താക്കി, എന്നാൽ രണ്ടാമതും ഇംഗ്ലണ്ടിന്‍റെ 10 വിക്കറ്റുകൾ നേടാൻ കരീബിയൻ പടയ്ക്കു കഴിഞ്ഞില്ല.

  1990 ൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ലാറ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ റെക്കോർഡും സ്വന്തമാക്കിയിരുന്നു. 2019 ൽ അഡ്‌ലെയ്ഡിൽ പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയയുടെ ഡേവിഡ് വാർണറിന് തന്റെ റെക്കോർഡിന് അടുത്തെത്തിയിട്ടും അത് തകർക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ടെന്ന് ലാറ മുമ്പ് പറഞ്ഞിരുന്നു. ക്യാപ്റ്റൻ ടിം പെയ്ൻ രണ്ടാം ദിനം ഇന്നിംഗ്സ് ഡിക്ലയർ പ്രഖ്യാപിക്കുമ്പോൾ വാർണർ 335 റൺസ് നേടി പുറത്താകാതെ നിൽക്കുകയായിരുന്നു. "അഡ്‌ലെയ്ഡിൽ , അതൊരു വിധിയാണെന്ന് എനിക്ക് ശരിക്കും തോന്നി. അദ്ദേഹത്തിന് അതിനു പിന്നാലെ പോകാൻ അവസരം നൽകണമായിരുന്നുവെന്ന് എനിക്ക് തോന്നി, ”ലാറ ഒരു വാർത്താ ഏജൻസിയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

  “ഓസ്‌ട്രേലിയ അപ്പോൾ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യാൻ തീരുമാനിച്ചിരുന്നു. പക്ഷേ വാർണർക്ക് മറ്റൊരു അഞ്ചോ പത്തോ ഓവറുകൾ നൽകേണ്ടതായിരുന്നുവെന്ന് തോന്നി, ഒരുപക്ഷേ അദ്ദേഹം ഒരു നല്ല ട്വന്റി -20 ബാറ്റ്സ്മാനായതിനാൽ അദ്ദേഹത്തിന് ആ റെക്കോർഡ് തകർക്കാൻ കഴിയുമായിരുന്നു,” ലാറ കൂട്ടിച്ചേർത്തു.
  Published by:Anuraj GR
  First published: