നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • സച്ചിന്റെ 'സെഞ്ച്വറികളുടെ സെഞ്ച്വറിക്ക്' ഇന്നേക്ക് 9 വയസ്; ധാക്കയിലെ ആ ചരിത്ര നിമിഷം മറക്കാനാകുമോ?

  സച്ചിന്റെ 'സെഞ്ച്വറികളുടെ സെഞ്ച്വറിക്ക്' ഇന്നേക്ക് 9 വയസ്; ധാക്കയിലെ ആ ചരിത്ര നിമിഷം മറക്കാനാകുമോ?

  2012 മാർച്ച്‌ 16 നാണ് സച്ചിൻ നൂറിൽ നൂറെന്ന മാന്ത്രിക സംഖ്യ തന്റെ പേരിൽ എഴുതി ചേർത്തത്. അയൽരാജ്യമായ ബംഗ്ലാദേശിലെ ധാക്കയിൽ ആ വർഷം നടന്ന ഏഷ്യ കപ്പിലാണ് ചരിത്ര സംഭവം നടന്നത്. മത്സരത്തിന് മുൻപ് ഇന്ത്യയിൽ പലയിടത്തും അമ്പലങ്ങളിലും മറ്റും സച്ചിന്റെ സെഞ്ച്വറി നേട്ടത്തിന് വേണ്ടി പൂജകൾ വരെ നടക്കുന്നുണ്ടായിരുന്നു.

  സച്ചിൻ ടെൻഡുൽക്കർ

  സച്ചിൻ ടെൻഡുൽക്കർ

  • Share this:
   മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ദിനമാണ് മാർച്ച്‌ 16. കാരണം മറ്റൊന്നുമല്ല, തങ്ങളുടെ 'ദൈവമായ' മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ സെഞ്ച്വറികളിൽ സെഞ്ച്വറി തികച്ചത് ഈ ദിവസമായിരുന്നു. അതെ, മടൽ ബാറ്റിൽ എം ആർ എഫ് എന്നെഴുതാൻ പ്രേരിപ്പിച്ച ഇതിഹാസം അവർക്ക് ദൈവം തന്നെയായിരുന്നു. ഒമ്പത് വർഷത്തിന് ശേഷവും ഈ റെക്കോർഡ് മറ്റൊരു ക്രിക്കറ്റർക്കും മറികടക്കാൻ കഴിഞ്ഞിട്ടില്ല എന്നത് സച്ചിന്റെ നേട്ടത്തെ തികച്ചും വേറിട്ട്‌ നിർത്തുന്നു.

   Also Read- ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 മത്സരം ഉപേക്ഷിച്ചില്ലെങ്കിൽ തീകൊളുത്തി മരിക്കുമെന്ന് ഭീഷണി

   2012 മാർച്ച്‌ 16 നാണ് സച്ചിൻ നൂറിൽ നൂറെന്ന മാന്ത്രിക സംഖ്യ തന്റെ പേരിൽ എഴുതി ചേർത്തത്. അയൽരാജ്യമായ ബംഗ്ലാദേശിലെ ധാക്കയിൽ ആ വർഷം നടന്ന ഏഷ്യ കപ്പിലാണ് ചരിത്ര സംഭവം നടന്നത്. മത്സരത്തിന് മുൻപ് ഇന്ത്യയിൽ പലയിടത്തും അമ്പലങ്ങളിലും മറ്റും സച്ചിന്റെ സെഞ്ച്വറി നേട്ടത്തിന് വേണ്ടി പൂജകൾ വരെ നടക്കുന്നുണ്ടായിരുന്നു.

   ഏഷ്യ കപ്പിന് മുന്ന് ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ്‌ പരമ്പരയിലും അതിനു ശേഷം ഓസിസ്, ശ്രീലങ്ക ഉൾപ്പെട്ട ത്രിരാഷ്ട്ര പരമ്പരയിലും സച്ചിന് മൂന്നക്കം കടക്കാനായില്ല. ത്രിരാഷ്ട്ര പരമ്പരയിൽ ഫൈനലിൽ എത്തിയെങ്കിലും സച്ചിന്റെ സെഞ്ച്വറി സ്വപ്നം അപ്പോഴും അകന്നു നിന്നു.

   Also Read- ഇംഗ്ലണ്ട് കരുതിയിരിക്കുക, പുതിയ തന്ത്രങ്ങളുമായി പോരാടാൻ ഇന്ത്യ ഒരുങ്ങുന്നു

   സച്ചിന്റെ നൂറാം സെഞ്ച്വറി മികവിൽ ഇന്ത്യ അന്ന് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 289 റൺസ് പടുത്തുയർത്തിയെങ്കിലും ഇന്ത്യക്ക് അന്ന് വിജയം കാണാനായില്ല. 147 പന്തുകളിൽ നിന്നും നേടിയ നൂറാം സെഞ്ച്വറി സച്ചിന്റെ കരിയറിലെ വേഗം കുറഞ്ഞ ഒന്ന് കൂടിയായിരുന്നു. അഞ്ചു വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങി ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്താവുകയും ചെയ്തു.

   Also Read- ക്രിക്കറ്റർ ജസ്പ്രീത് ബുംറക്ക് ജീവിതത്തിൽ പുതിയ ഇന്നിങ്സ്; സഞ്ജന ഗണേശിനെ ജീവിത സഖിയാക്കി

   തന്റെ ആദ്യ ഗുരുവായ അച്ഛരേക്കറുടെ നിർദേശപ്രകാരമാണ് സച്ചിൻ ക്രിക്കറ്റ് പാരമ്പര്യമുള്ള ശാരദാശ്രമം വിദ്യാ മന്ദിർ സ്കൂളിൽ ചേരുന്നത്. ചെറുപ്പത്തിലെ കഠിനമായ ക്രിക്കറ്റ് പരിശീലനം കുട്ടിസച്ചിന് ചെറിയ മടുപ്പുളവാക്കിയിരുന്നു. അപ്പോൾ സച്ചിന്റെ ബോറടി മാറ്റാൻ വേണ്ടി അച്ഛരേക്കർ സ്റ്റമ്പിന് മുകളിൽ ഒരു രൂപ നാണയം വെക്കാൻ തുടങ്ങി. ആരെങ്കിലും സച്ചിനെ പുറത്താക്കുകയാണെങ്കിൽ അവർക്ക് ആ ഒരു രൂപ നാണയമെടുക്കാം. സച്ചിൻ പുറത്തായില്ലെങ്കിൽ അത് സച്ചിനും. അക്കാലത്ത് തനിക്ക് കിട്ടിയ 13 രൂപ നാണയങ്ങളാണ് എന്നെ ഞാനാക്കിയത്. തന്റെ ക്രിക്കറ്റ് കരിയറിൽ തനിക്കു ലഭിച്ച ബഹുമതികളെക്കാളേറെ തനിക്ക് വിലപ്പെട്ടത് ആ നാണയങ്ങളാണെന്ന് സച്ചിൻ പിന്നീട് പറഞ്ഞിട്ടുണ്ട്.

   English Summary: On this day, Sachin Tendulkar had finally reached to score his 100th International ton
   Published by:Rajesh V
   First published:
   )}