'സൂപ്പര്‍മാന്‍' ഡി വില്ല്യേഴ്‌സിന്റെ ഒറ്റക്കൈ സിക്‌സ് വീണത് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍

ബാംഗ്ലൂര്‍ ഇന്നിങ്‌സിന്റെ 19 ാം ഓവറിലായിരുന്നു ഡി വില്ല്യേഴ്‌സിന്റെ 'ശക്തി' പ്രകടനം

news18
Updated: April 25, 2019, 3:36 PM IST
'സൂപ്പര്‍മാന്‍' ഡി വില്ല്യേഴ്‌സിന്റെ ഒറ്റക്കൈ സിക്‌സ് വീണത് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍
AB de Villiers
  • News18
  • Last Updated: April 25, 2019, 3:36 PM IST
  • Share this:
ബാംഗ്ലൂര്‍: ചെന്നൈ സൂപ്പര്‍ കിങ്‌സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും തമ്മില്‍ നടന്ന മത്സരത്തില്‍ എംഎസ് ധോണി സ്‌റ്റേഡിയത്തിന് പുറത്തേക്ക് സിക്‌സര്‍ പറത്തിയതായിരുന്നു ആരാധകരുടെ ഹൃദയം കവര്‍ന്നത്. എന്നാല്‍ ഇന്നലെ നടന്ന ബാംഗ്ലൂര്‍ പഞ്ചാബ് പോരാട്ടത്തില്‍ ഹീറോയായത് ഡി വില്ല്യേഴ്‌സിന്റെ ഒറ്റ ക്കൈ സിക്‌സാണ്.

മുഹമ്മദ് ഷമിയുടെ ഫുള്‍ടോസിനെ ഡി വില്ല്യേഴ്‌സ് ഒരു കൈ കൊണ്ട് അടിച്ചിട്ടത് ചിന്നസ്വാമി സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂരയിലാണ്. ബാംഗ്ലൂര്‍ ഇന്നിങ്‌സിന്റെ 19 ാം ഓവറിലായിരുന്നു ഡി വില്ല്യേഴ്‌സിന്റെ ശക്തി പ്രകടനം. ഷമിയുടെ ഫുള്‍ടോസ് ഡെലിവറി ലോങ് ലെഗിലൂടെ ഡില്ലിയേഴ്സ് സിക്സര്‍ പാറത്തുകയായിരുന്നു.

Also Read: പഞ്ചാബിനെ തകര്‍ത്തടുക്കി ഡി വില്ല്യേഴ്‌സ്; ബാംഗ്ലൂരിന്റെ ജയം ഇങ്ങനെ

95 മീറ്റര്‍ അകലെയായിരുന്നു പന്ത് വീണത്. കഴിഞ്ഞ മത്സരത്തില്‍ ധോണിയുടെ സിക്‌സ് പറന്നത് 111 മീറ്റര്‍ അകലെയായിരുന്നു. ഒരു കൈ കൊണ്ട് പറത്തിയ സിക്‌സ് കണ്ട് ഷമി തലയില്‍ കൈവെക്കുകയായിരുന്നു.



First published: April 25, 2019, 3:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading