നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ഏറ്റവും അധികം അന്താരാഷ്ട്ര ഗോളുകള്‍! ചരിത്ര നേട്ടത്തിലേക്ക് റൊണാള്‍ഡോയ്ക്ക് ഒരു ഗോള്‍ ദൂരം

    ഏറ്റവും അധികം അന്താരാഷ്ട്ര ഗോളുകള്‍! ചരിത്ര നേട്ടത്തിലേക്ക് റൊണാള്‍ഡോയ്ക്ക് ഒരു ഗോള്‍ ദൂരം

    ഫുട്ബോളില്‍ സജീവമായുള്ള താരങ്ങളില്‍ ആരും തന്നെ ഗോള്‍ കണക്കില്‍ റൊണാള്‍ഡോയുടെ അടുത്ത് പോലുമില്ല. സജീവമായി കളിക്കുന്ന താരങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് രണ്ടാം സ്ഥാനത്ത്.

    Ronaldo

    Ronaldo

    • Share this:
      ഇന്ന് നടക്കുന്ന ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഒരു ചരിത്ര നേട്ടമാണ് കാത്തിരിക്കുന്നത്. ഫ്രാന്‍സിനെതിരായ അവസാന മത്സരത്തിലൂടെ അന്താരാഷ്ട്ര ഫുടബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇറാനിയന്‍ താരം അലി ദേയിയുടെ റെക്കോര്‍ഡിനൊപ്പം റൊണാള്‍ഡോ എത്തിയിരുന്നു. ഫ്രാന്‍സിനെതിരായ മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയതോടെയാണ് താരം 109 ഗോളുകളുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അലി ദേയിയുടെ ഒപ്പം എത്തിയത്. ഇറാന്റെ ജേഴ്‌സിയില്‍ 149 മത്സരങ്ങളില്‍ നിന്നാണ് അലി ദേയി 109 ഗോളുകള്‍ നേടിയത്. അതേസമയം, പോര്‍ച്ചുഗല്‍ ജേഴ്‌സിയില്‍ റൊണാള്‍ഡോ 176 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടത്തില്‍ എത്തിയത്.

      തകര്‍പ്പന്‍ ഫോമിലുള്ള താരം ഇന്ന് ബെല്‍ജിയത്തിന് എതിരെ ഒരു കൂടി ഗോള്‍ നേടിയാല്‍ അന്താരാഷ്ട്ര ഫുട്ബോളിലെ ഗോള്‍ റെക്കോര്‍ഡ് തന്റെ മാത്രം പേരിലാക്കാന്‍ റൊണാള്‍ഡോയ്ക്ക് കഴിയും. ഫ്രാന്‍സിനെതിരായ മത്സരത്തിലെ രണ്ട് ഗോളുകളും കൂട്ടി ഈ യൂറോ കപ്പില്‍ റൊണാള്‍ഡോ അഞ്ചു ഗോളുകളാണ് ഇതുവരെ നേടിയത്. ഫുട്ബോളില്‍ സജീവമായുള്ള താരങ്ങളില്‍ ആരും തന്നെ ഗോള്‍ കണക്കില്‍ റൊണാള്‍ഡോയുടെ അടുത്ത് പോലുമില്ല. സജീവമായി കളിക്കുന്ന താരങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് രണ്ടാം സ്ഥാനത്ത്. ഛേത്രിക്ക് 74 ഗോളുകള്‍ ആണുള്ളത്. അര്‍ജന്റീന താരമായ ലയണല്‍ മെസ്സിക്ക് 73 ഗോളുകള്‍ ആണ് സ്വന്തമായുള്ളത്.

      ഇതോടൊപ്പം യൂറോ കപ്പിലും ലോകകപ്പിലുമായി ഏറ്റുമധികം ഗോള്‍ നേടുന്ന യൂറോപ്യന്‍ താരം എന്ന റെക്കോര്‍ഡ് കൂടി റൊണാള്‍ഡോ സ്വന്തമാക്കി. 21 ഗോളുകളാണ് താരം ഇതുവരെ ഇരു ടൂര്‍ണമെന്റുകളില്‍ നിന്നും നേടിയത്. നേരത്തെ ഹംഗറിക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടി യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡ് കൂടി നേടിയിരുന്നു. ഫ്രഞ്ച് ഇതിഹാസം മിഷേല്‍ പ്ലാറ്റിനിയുടെ ഒമ്പത് ഗോള്‍ എന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ അന്ന് മറികടന്നത്.

      അന്താരാഷ്ട്ര ഫുട്ബോളില്‍ എറ്റവുമധികം ഗോളുകള്‍ എന്ന നേട്ടത്തോടൊപ്പമെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അഭിനന്ദിച്ച് ഇറാന്‍ ഇതിഹാസം അലി ദേയും രംഗത്തെത്തിയിരുന്നു. ഈ സുവര്‍ണ്ണ നേട്ടം സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അഭിനന്ദിക്കുന്നതിന് പുറമേ ഈ നേട്ടം അദ്ദേഹത്തിന് പേരിലായതില്‍ അഭിമാനിക്കുന്നുവെന്നും അലി ദേയ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

      യൂറോ കപ്പില്‍ ഇന്ന് ബെല്‍ജിയവും പോര്‍ച്ചുഗലും നേര്‍ക്കുനേര്‍ വരുമ്പോള്‍ രണ്ട് സൂപ്പര്‍ താരങ്ങളുടെ പോരാട്ടത്തിനാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബെല്‍ജിയത്തിന്റെ റൊമേലു ലുക്കാക്കുവും നേര്‍ക്കുനേര്‍ വരുമ്പോള്‍ മത്സരം തീ പാറുമെന്ന് നിസംശയം പറയാന്‍ സാധിക്കും. ക്രിസ്റ്റ്യാനോയുടെ നേട്ടങ്ങളോടൊപ്പമെത്താനുള്ള ശ്രമത്തിലാണ് താനെന്ന് മത്സരത്തിന് മുന്‍പ് ലുക്കാക്കു വ്യക്തമാക്കിയത് മത്സരത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. കെവിന്‍ ഡിബ്രുയിനും റൊമേലു ലുക്കാക്കുവിനുമൊപ്പം ഏഡന്‍ ഹസാര്‍ഡിനെയും റോബര്‍ട്ടോ മാര്‍ട്ടിനസും നയിക്കുന്ന ശക്തമായ ബെല്‍ജിയന്‍ നിരയ്‌ക്കെതിരെ കടുപ്പമേറിയ മത്സരമായിരിക്കും പോര്‍ച്ചുഗലിനെ കാത്തിരിക്കുന്നത്.
      Published by:Sarath Mohanan
      First published:
      )}