നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'തോല്‍വിയ്ക്ക് കാരണം ഇതാണ്'; പരമ്പരയിലെ ആദ്യ പരാജയത്തെക്കുറിച്ച് രോഹിത്

  'തോല്‍വിയ്ക്ക് കാരണം ഇതാണ്'; പരമ്പരയിലെ ആദ്യ പരാജയത്തെക്കുറിച്ച് രോഹിത്

  ടീമിന്റെ മോശം ബാറ്റിങ്ങ് പ്രകടനമായിരുന്നു ഇന്നത്തേത്

  Rohit sharmma

  Rohit sharmma

  • Share this:
   ഹാമില്‍ട്ടണ്‍: ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിലെ ആദ്യ തോല്‍വിയാണ് നാലാം ഏകദിനത്തില്‍ ടീം ഏറ്റുവാങ്ങിയത്. സ്ഥിരം നായകന്‍ വിരാട് കോഹ്‌ലി വിശ്രമത്തിലായതിനാല്‍ രോഹിത് ശര്‍മയ്ക്ക് കീഴിലായിരുന്നു ഇന്ത്യ ഇന്ന് കളത്തിലിറങ്ങിയത്. പരുക്കേറ്റ ധോണിയും പുറത്തിരുന്ന മത്സരത്തില്‍ വെറും 92 റണ്‍സിനായിരുന്നു ഇന്ത്യന്‍ ബാറ്റിങ്ങ് നിര പുറത്തായത്.

   സ്വിങ് ബൗളിങ്ങിനെ പിന്തുണക്കുന്ന പിച്ചില്‍ ട്രെന്റ് ബോള്‍ട്ടിന്റെ അഞ്ചുവിക്കറ്റ് പ്രകടനമായിരുന്നു ഇന്ത്യയെ തകര്‍ത്തുവിട്ടത്. കീവിസ് ബൗളര്‍മാരുടെ ഈ പ്രടനം തന്നെയാണ് തങ്ങള്‍ക്ക് വിനയായയതെന്നാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും പറഞ്ഞത്. മത്സരശേഷം സംസാരിക്കുമ്പോഴാണ് ടീമിന്റെ ദയനീയപ്രകടനത്തെക്കുറിച്ച് നായകന്‍ സംസാരിച്ചത്.

   Also Read: 'വേണ്ടായിരുന്നു'; ഇന്ത്യന്‍ സ്‌കോറിനെ പരിഹസിച്ച് ഇതിഹാസം; ചുട്ട മറുപടിയുമായി ആരാധകന്‍

   'കുറെ നാളുകള്‍ക്കിടയിലെ ടീമിന്റെ മോശം ബാറ്റിങ്ങ് പ്രകടനമായിരുന്നു ഇന്നത്തേത്. എല്ലാ ക്രെഡിറ്റും ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ക്കാണ്. മികച്ച പ്രകടനമായിരുന്നു അവരുടേത്. നമ്മള്‍ക്കും പഠിക്കാനുള്ളത്. ഈ തോല്‍വിയില്‍ നമുക്ക് നമ്മളെ മാത്രമേ കുറ്റപ്പെടുത്താന്‍ കഴിയു.' രോഹിത് ശര്‍മ പറഞ്ഞു.

   പ്രകടനത്തില്‍ വന്ന പിഴവുകളാണ് തിരിച്ചടിയായതെന്നും മികച്ച രീതിയില്‍ തുടങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെയെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു. 'ഞങ്ങള്‍ ചില മോശം ഷോട്ടുകള്‍ കളിച്ചിരുന്നു. ബോള്‍ സ്വിങ് ചെയ്യുന്ന പിച്ചില്‍ ബാറ്റുചെയ്യുകയെന്നത് തന്നെ വെല്ലുവിളിയാണ്.' രോഹിത് പറയുന്നു.

   First published:
   )}