ഫ്രഞ്ച് ഓപ്പണിൽ ചരിത്രം കുറിച്ച് ടുണീഷ്യൻ താരം ഒൺസ് ജബിയർ. പ്രീക്വാർട്ടറിൽ പ്രവേശിക്കുന്ന ആദ്യ അറബ് വനിതയെന്ന് ബഹുമതിയാണ് ഒൺസ് സ്വന്തമാക്കിയത്. നാലാം റൗണ്ടിൽ അരീന സെബലെങ്കയെ പരാജയപ്പെടുത്തിയാണ് ഒൺസ് ചരിത്ര നേട്ടം കരസ്ഥമാക്കിയത്. സ്കോർ: 7-6(7) 2-6 6-3. 2017 ൽ ഒൺസ് മൂന്നാം റൗണ്ട് വരെ എത്തിയിരുന്നു.
അതേസമയം, മറ്റൊരു മത്സരത്തിൽ, റൊമേനിയൻ താരം ഐറീന ബാരയെ പരാജയപ്പെടുത്തി സോഫിയ കെനിനും പ്രീക്വാർട്ടറിൽ പ്രവേശിച്ചു(6-2, 6-0)
പുരുഷ വിഭാഗത്തിൽ, ലോക ഒന്നാം നമ്പർ താരം
നൊവാക് ജോക്കോവിച്ച് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഡാനിയേൽ ഇലാഹി ഗലനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ജോക്കോവിച്ചിന്റെ വിജയം. സ്കോര്‍ 6-0, 6-3, 6-2.
റഷ്യയുടെ പതിനഞ്ചാം സീഡ് താരം കരെൻ കച്ച്നോവാണ് ജോക്കോവിച്ചിന്റെ അടുത്ത എതിരാളി. കരിയറിലെ 18ാം ഗ്രാന്റ്സ്ലാം കിരീടം ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിന് എത്തിയിരിക്കുന്നത്.
മറ്റൊരു മത്സരത്തിൽ, സ്റ്റഫനോസ് സിറ്റ്സിപാസും നാലാം റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്. കാൽക്കുഴയിലെ പരിക്ക് മൂലം എതിരാളി അൽജാസ് ബെയ്ഡൻ പിന്മാറുകയായിരുന്നു. 6-1 6-2 3-1 ന് മത്സരത്തിൽ സ്റ്റഫനോസ് മുന്നിട്ടു നിൽക്കുന്നതിനിടയിലായിരുന്നു അൽജാസിന്റെ പിന്മാറ്റം.
സീഡ് ചെയ്യപ്പെടാത്ത സൗത്ത് ആഫ്രിക്കൻ താരം കെവിൻ ആൻഡേഴ്സണെ 6-3,6-2,6-3 സ്കോറിന് പരാജയപ്പെടുത്തി ആൻഡ്രേ റുബലേവും നാലാം റൗണ്ടിൽ കടന്നു. ഗ്രിഗോര്‍ ദിമിത്രേവ് ആണ് പ്രീക്വാര്‍ട്ടറിലെത്തിയ മറ്റൊരു താരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.