HOME » NEWS » Sports » ORDERED 3D GLASSES TO WATCH WORLD CUP SAYS AMBATI

'ത്രീഡി കണ്ണട ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്' ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായതിനു പിന്നാലെ റായുഡു

ആദ്യ പ്രതികരണവുമായി അമ്പാട്ടി റായുഡു

news18
Updated: April 17, 2019, 7:28 PM IST
'ത്രീഡി കണ്ണട ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്' ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായതിനു പിന്നാലെ റായുഡു
rayidu
  • News18
  • Last Updated: April 17, 2019, 7:28 PM IST
  • Share this:
മുംബൈ: ഇംഗ്ലണ്ട് ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ ഇന്ത്യന്‍ ടീം ആരംഭിച്ചപ്പോള്‍ തന്നെ നാലാം നമ്പറില്‍ അമ്പാട്ടി റായുഡുവെന്ന ആരാധകരും കളി നിരീക്ഷകരും ഉറപ്പിച്ചതാണ്. വിന്‍ഡീസിനെതിരായ പരമ്പരയ്ക്ക് പിന്നാലെ റായുഡു നാലാം നമ്പറില്‍ ടീമിലിറങ്ങുമെന്ന് നായകന്‍ വിരാട് കോഹ്‌ലിയും പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ടീം പ്രഖ്യാപനം വന്നപ്പോള്‍ റായുഡുവും യുവതാരം പന്തും പുറത്താവുകയും കെഎല്‍ രാഹുലും ദിനേശ് കാര്‍ത്തികും ടീമിലിടം പിടിക്കുകയും ചെയ്തു.

റായുഡുവിനെ ടീമിലുള്‍പ്പെടുത്താതിനെതിരെ ടീം പ്രഖ്യാപനത്തിനു പിന്നാലെ മുന്‍ താരങ്ങളുള്‍പ്പെടെ നിരവധിയാളുകള്‍ രംഗത്തെിയിരുന്നു. ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ള താരങ്ങളാണ് റായുഡുവിന് വേണ്ടി സംസാരിച്ചിരിക്കുന്നത്. ടീം പ്രഖ്യാപനം വിവാദമാകുമ്പോള്‍ ലോകകപ്പിനെക്കുറിച്ചുള്ള ആദ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമ്പാട്ടി റായുഡു.

Also Read: 'രാജിവെയ്ക്കാം'; ഇരട്ടപദവി വിവാദം രാജി സന്നദ്ധത പ്രകടിപ്പിച്ച് ഗാംഗുലി

'ലോകകപ്പ് കാണാനായി ഒരു പുതിയ സെറ്റ് ത്രി ഡി കണ്ണടകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്' എന്നാണ് റായിഡുവിന്റെ ആദ്യ പ്രതികരണം. ട്വിറ്ററിലൂടെ തമാശ രൂപേണയാണ് റായുഡു ഈ ട്വീറ്റ് നടത്തിയിരിക്കുന്നത്.

ഓസീസിനെതിരെയും ന്യൂസിലന്‍ഡിനെതിരെയും നടന്ന പരമ്പരകളിലെ മോശം പ്രകടനമാണ് റായുഡുവിന് ടീമില്‍ അവസരം നഷ്ടപ്പെടുത്തിയത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളത്തിലിറങ്ങിയ താരത്തിന് ടൂര്‍ണമെന്റിലും മികവ് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.

First published: April 17, 2019, 7:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories