• HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഞങ്ങളുടെ നായകന്‍'; അഭിനന്ദിനെ സല്യൂട്ട് ചെയ്ത് കോഹ്‌ലിയും സാനിയയും

'ഞങ്ങളുടെ നായകന്‍'; അഭിനന്ദിനെ സല്യൂട്ട് ചെയ്ത് കോഹ്‌ലിയും സാനിയയും

യഥാര്‍ത്ഥ നായകന്‍ എന്നായിരുന്നു വിരാട് അഭിനന്ദനെ വിശേഷിപ്പിച്ചത്

commander

commander

  • News18
  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഹൃദയത്തില്‍ സ്വീകരിച്ച് ഇന്ത്യ. ഇന്നലെ രാത്രി 9.15 ഓടെയായിരുന്നു കൈമാറല്‍ രേഖകള്‍ പൂര്‍ത്തിയാക്കി വാഗാ അതിര്‍ത്തിയില്‍വെച്ച് പാകിസ്ഥാന്‍ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയത്, പാക് സൈന്യത്തിന്റെ പിടിയില്‍ നിന്നും മോചിതനായെത്തിയ അഭിനന്ദനെ ഹൃദയം കൊണ്ട് സ്വീകരിക്കുകയായിരുന്നു ഇന്ത്യ. കായിക താരങ്ങളും വിങ് കമാന്‍ഡര്‍ക്ക് ആദരവുമായി രംഗത്തെത്തി.

    ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ടെന്നീസ് താരം സാനിയ മിര്‍സയും അഭിനന്ദനെ തങ്ങളുടെ നായകനെന്ന് വിശേഷിപ്പിച്ചാണ് രംഗത്തെത്തിയത്. യഥാര്‍ത്ഥ നായകന്‍ എന്നായിരുന്നു വിരാട് അഭിനന്ദനെ വിശേഷിപ്പിച്ചത്.



    Also Read:  ഇന്ത്യക്ക് മകനെ തിരിച്ച് കിട്ടിയെന്ന് ഗംഭീര്‍; നിങ്ങളെക്കുറിച്ചോര്‍ത്ത് അഭിമാനമെന്ന് സെവാഗ്; അഭിനന്ദനെ സ്വീകരിച്ച് ഇന്ത്യ

    യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നിങ്ങളാണ് ഞങ്ങലുടെ ഹീറോയെന്നായിരുന്നു സാനിയ മിര്‍സയുടെ ട്വീറ്റ്. നിങ്ങള്‍ കാണിച്ച ധീരതയ്ക്കും അഭിമാനത്തിനും രാജ്യം സല്യൂട്ട് ചെയ്യുന്നെന്നു സാനിയ ട്വീറ്റ് ചെയ്തു. ബിസിസിഐ തങ്ങളുടെ ജേഴ്‌സിയില്‍ ഒന്നാം നമ്പറിനൊപ്പം അഭിനന്ദന്റെ പേരും നല്‍കിയായിരുന്നു വിങ് കമാന്‍ഡറെ സ്വീകരിച്ചത്.



    സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അനില്‍ കുംബ്ലെ, വിവിഎസ് ലക്ഷ്മണ്‍, ഗൗതം ഗംഭീര്‍, വിരേന്ദര്‍ സെവഗ് തുടങ്ങിയവരും അഭിനന്ദനെ സ്വീകരിച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തി.







    First published: