ശ്രീലങ്കയും ടൂര്‍ണമെന്റില്‍ നിന്ന് ഇതിനോടകം പുറത്തായിട്ടുണ്ട്. ഇന്നലെ ഇംഗ്ലണ്ട് ജയിച്ചതോടെയാണ് ലങ്കയുടെ പ്രതീക്ഷകള്‍ അസ്തമിച്ചത്. ടീമായി കളിക്കുന്നില്ലെന്ന കുറവ് ലങ്കക്ക് വലിയ പ്രതിസന്ധിയാണ്. ക്യാപ്റ്റന്‍ കരുണരത്നെയുടെ അസ്ഥിരത തിരിച്ചടിയാണ്. തരക്കേടില്ലാതെ കളിക്കുന്നത് കുശാല്‍ പെരേരയും ആവിഷ്ക്ക ഫെര്‍ണാണ്ടോയുമാണ്. എയ്ഞ്ചലോ മാത്യൂസ് ഫോമിലേക്ക് തിരിച്ചെത്തിയത് ആശ്വാസമാണ്.
ബൗളിംഗില്‍ വെറ്ററന്‍ താരം മലിംഗയാണ് തുറുപ്പുചീട്ട്. ലക്മലോ നുവാന്‍ പ്രദീപോ ആരെങ്കിലുമൊരാള്‍ ടീമിലുണ്ടാവും. ഇസുരു ഉദാനയും ധനഞ്ജയ ഡിസില്‍വയും പിന്തുണ നല്കിയാല് ടീമിനത് നേട്ടമാകും. പക്ഷെ, ക്വാളിറ്റി സ്പിന്നറില്ലെന്ന പ്രതിസന്ധിയുണ്ട് ലങ്കക്ക്. ആരു ജയിച്ചാലും ലോകകപ്പിനെ ബാധിക്കുന്ന മത്സരഫലമാകില്ല എന്നുറപ്പായതിനാല്‍ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നേക്കും ഇരുടീമുകളും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.