നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Tokyo Olympics | മെഡല്‍ ഉറപ്പിക്കാന്‍ സിന്ധു ഇന്നിറങ്ങുന്നു, സെമിയില്‍ എതിരാളി ലോക ഒന്നാം നമ്പര്‍

    Tokyo Olympics | മെഡല്‍ ഉറപ്പിക്കാന്‍ സിന്ധു ഇന്നിറങ്ങുന്നു, സെമിയില്‍ എതിരാളി ലോക ഒന്നാം നമ്പര്‍

    ഇരുവരും 18 തവണ ഇതുവരെ കോര്‍ട്ടില്‍ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. പതിമൂന്നിലും തായ് സു യിങാണ് ജയിച്ചത്.

    Credits: Twitter

    Credits: Twitter

    • Share this:
      ഒളിമ്പിക്‌സില്‍ തുടര്‍ച്ചയായ രണ്ടാം മെഡല്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പി വി സിന്ധു ഇന്നിറങ്ങുന്നു. ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ ജയം സ്വന്തമാക്കിയാല്‍ സിന്ധുവിന് മെഡല്‍ ഉറപ്പിക്കാന്‍ കഴിയും. ലോക ഒന്നാം നമ്പര്‍ താരമായ ചൈനീസ് തായ്‌പേയിയുടെ തായ് സു യിങ്ങാണ് സെമിയില്‍ സിന്ധുവിന്റെ എതിരാളി. സിന്ധു റാങ്കിങ്ങില്‍ നിലവില്‍ ഏഴാമതാണ്. സിന്ധുവിന് 26ഉം തായ്ക്ക് 27 ഉം വയസാണ് പ്രായം.

      ബാഡ്മിന്റണില്‍ ഇന്ത്യയുടെ ശേഷിക്കുന്ന ഏക മെഡല്‍ പ്രതീക്ഷ കൂടിയാണ് സിന്ധു. മറ്റു താരങ്ങളെല്ലാം ഇതിനകം പുറത്തായിക്കഴിഞ്ഞു. റിയോ ഒളിമ്പിക്സില്‍ സിന്ധു വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു. ഇത്തവണ വെള്ളി സ്വര്‍ണമാക്കുമെന്നാണ് രാജ്യം മുഴുവന്‍ ഉറ്റു നോക്കുന്നത്. ഇരുവരും 18 തവണ ഇതുവരെ കോര്‍ട്ടില്‍ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. പതിമൂന്നിലും തായ് സു യിങാണ് ജയിച്ചത്. സിന്ധുവിന്റെ പേരില്‍ അഞ്ച് ജയം മാത്രം. ഇതില്‍ തന്നെ അവസാനം നടന്ന മൂന്ന് മത്സരങ്ങളിലും സിന്ധുവിന് തായിയെ തോല്‍പ്പിക്കാനായിട്ടില്ല.

      എന്നാല്‍ പ്രധാന ചാമ്പ്യന്‍ഷിപ്പുകളില്‍ മികവിലേക്കുയരുന്നതാണ് സിന്ധുവിന്റെ ശീലം. അതേസമയം ലോക ചാമ്പ്യന്‍ഷിപ്പിലോ ഒളിമ്പിക്സിലോ മെഡല്‍ ഇല്ല എന്നത് തായിയുടെ പോരായ്മയാണ്. 2016ലെ റിയോ ഒളിമ്പിക്സിലും 2018ലെ ലോക ടൂര്‍ ഫൈനല്‍സിലും 2019ലെ ലോക ചാമ്പ്യന്‍ഷിപ്പിലും തായി സു യിങിനെ സിന്ധു തോല്‍പ്പിച്ചിരുന്നു. ഇന്ന് പരാജയപ്പെട്ടാലും പി വി സിന്ധുവിന്റെ മെഡല്‍ സാധ്യത അവസാനിക്കില്ല. തോറ്റാല്‍ വെങ്കല മെഡല്‍ മത്സരത്തിന് താരം യോഗ്യത നേടും. പോഡിയത്തിലെത്താന്‍ ഒരവസരം കൂടി താരത്തിനുണ്ട്.

      Tokyo Olympics |ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ കമല്‍പ്രീത് കൗര്‍ ഫൈനലില്‍ കടന്നു

      ഒളിമ്പിക്സ് അത്ലറ്റിക്സില്‍ രാജ്യത്തിന് പ്രതീക്ഷയേകി വനിതാ ഡിസ്‌കസ് ത്രോ താരം കമല്‍പ്രീത് കൗര്‍ ഫൈനലില്‍. യോഗ്യതാ റൗണ്ടില്‍ 64.00 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് കമല്‍പ്രീത് കൗര്‍ ഫൈനലിന് യോഗ്യത നേടിയത്. നേരിട്ടുള്ള യോഗ്യത മാര്‍ക്ക് കമല്‍പ്രീത് കൗര്‍ നേടിയത് തന്റെ അവസാന ശ്രമത്തിലായിരുന്നു. ഇതോടെ യോഗ്യതാ റൗണ്ടില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യന്‍ താരം. അമേരിക്കന്‍ താരം വലേറി ഓള്‍മാന്‍ മാത്രമാണ് കമല്‍പ്രീതിന് മുന്നിലുള്ളത്. അമേരിക്കയുടെ വലേറി ഓള്‍മാന്‍ ആദ്യ ശ്രമത്തില്‍ 66.42 എറിഞ്ഞിരുന്നു.

      കമല്‍പ്രീത് കൗര്‍ ഡിസ്‌കസ് ത്രോ ഫൈനലിലേക്ക് ഏറ്റവും മികച്ച 12 പേരിലൊരാളായ കടക്കുമെന്ന നിലയിലാണ്. ഗ്രൂപ്പ് ബിയില്‍ ആദ്യ ശ്രമത്തില്‍ 60.29 മീറ്ററും രണ്ടാം ശ്രമത്തില്‍ 63.97 മീറ്ററും ആണ് താരം എറിഞ്ഞത്. അതേ സമയം ആദ്യ റൗണ്ടില്‍ ആറാം സ്ഥാനത്തെത്തിയ സീമ പൂനിയയ്ക്ക് യോഗ്യതയില്ല. 60.57 മീറ്ററാണ് സീമ എറിഞ്ഞത്. ബോക്സിങ്ങിലും അമ്പെയ്ത്തിലും ഇന്ത്യയ്ക്കുണ്ടായ നിരാശയ്ക്ക് പിന്നാലെയാണ് പ്രതീക്ഷകളുയര്‍ത്തി കമല്‍പ്രീത് കൗര്‍ ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്.
      Published by:Sarath Mohanan
      First published:
      )}