ന്യൂഡല്‍ഹി: മലയാളിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ എസ് ശ്രീശാന്തിനെതിരെ ഗുരുതര ആരോപണവുമായി രാജസ്ഥാന് റോയല്‍സ് മുന്‍ പരിശീലകന് പാഡി അപ്ടണ്. ടീം അംഗമായിരിക്കെ ശ്രീശാന്ത് തന്നെയും നായകനായിരുന്ന രാഹുല്‍ ദ്രാവിഡിനെയും അസഭ്യം പറഞ്ഞെന്ന് 'ദ ബെയര്‍ഫൂട്ട് കോച്ച്' എന്ന പുസ്കത്തിലാണ് അപ്ടണ് പറയുന്നത്. ശ്രീശാന്തിന്റെ കരിയറിനെ തന്നെ പ്രതികൂലമായി ബാധിച്ച ഒത്തുകളിയുടെ വിശദാംശങ്ങളും അപ്ടണ് പുസ്കത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്.
ഐപിഎല്ലില്‍ ഒരു മത്സരത്തില്‍ പുറത്തിരുത്തിയതിന്റെ പേരിലാണ് ശ്രീശാന്ത് മോശമായി പെരുമാറിയതെന്നാണ് അപ്ടണ് പറയുന്നത്. മോശം പെരുമാറ്റത്തിന്റെ പേരിലാണ് ശ്രീശാന്തിനെ അന്ന് പുറത്തിരുത്തിയതെന്നും അപ്ടണ് കൂട്ടിച്ചേര്‍ത്തു.
ഒത്തുകളി വിവാദം സംബന്ധിച്ച് ശ്രീശാന്തിനെ അറസ്റ്റ് ചെയ്യുന്നതിനു 24 മണിക്കൂര്‍ മുന്നേ താരത്തോട്് നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നതായും അപ്ടണ് പുസ്കത്തില്‍ പറയുന്നുണ്ട്. 2008 മുതല്‍ ഗാരി കേസ്റ്റണ് ഇന്ത്യയെ പരിശീലിപ്പിച്ചപ്പോള്‍ ടീമിന്റെ മെന്റല്‍ കണ്ടീഷനിങ് കോച്ചായിരുന്നു അപ്ടണ്.
എന്നാല്‍ അപ്ടണിന്റെ വെളിപ്പെടുത്തലുകള്‍ ശ്രീശാന്ത് തള്ളിയിട്ടുണ്ട്. ഒരാളെപ്പോലും താന്‍ അസഭ്യം പറഞ്ഞിട്ടില്ലെന്നും അപ്ടണ് നുണപറയുകയാണെന്നുമാണ് ശ്രീശാന്തിന്റെ പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket, Cricket news, Sreesanth