• HOME
  • »
  • NEWS
  • »
  • sports
  • »
  • Pakistan എന്നതിന് പകരം എഴുതിയത് Pakiatan; ട്രോളിൽ കുടുങ്ങി പാക് ക്രിക്കറ്റ് ബോർഡ്

Pakistan എന്നതിന് പകരം എഴുതിയത് Pakiatan; ട്രോളിൽ കുടുങ്ങി പാക് ക്രിക്കറ്റ് ബോർഡ്

പാക് ടീമിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇട്ട ക്യാപ്ഷനിൽ അക്ഷരത്തെറ്റ് വന്നതാണു പ്രശ്നത്തിന് കാരണം

Pak Cricket Board gets trolled

Pak Cricket Board gets trolled

  • Share this:
    കളിക്കാർക്കു കോവി‍ഡ് ബാധിച്ച് പ്രതിസന്ധിയിലായ പാക്ക് ടീമിന് ഇതാ പുതിയ വിവാദം. സ്വന്തം രാജ്യത്തിന്റെ സ്പെല്ലിങ് അറിയില്ലേ എന്നാണ് ട്രോളർമാർ ചോദിക്കുന്നത്. പാക് ടീമിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇട്ട ചിത്രങ്ങളുടെ ക്യാപ്ഷനിൽ അക്ഷരത്തെറ്റ് വന്നതാണു പ്രശ്നത്തിന് കാരണം.

    രാജ്യത്തിന്റെ പേരിന്റെ സ്പെല്ലിങ് തന്നെ തെറ്റായി എഴുതിയ ബോർ‍ഡിന് ട്വിറ്ററിൽ‌ വ്യാപക വിമർശനമാണു നേരിടേണ്ടി വരുന്നത്. ‘Pakistan’ എന്ന് എഴുതേണ്ടത് ‘Pakiatan’ എന്നു മാറിയതാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് പ്രശ്നമായിരിക്കുന്നത്. പാക്കിസ്ഥാൻ ടീം ഇംഗ്ലണ്ടിലേക്കു പുറപ്പെട്ട ചിത്രങ്ങൾക്കൊപ്പമുള്ള ക്യാപ്ഷനിലാണ് പിഴവ് സംഭവിച്ചിരിക്കുന്നത്.
    TRENDING:തിരുവനന്തപുരം എസ്എടി ആശുപത്രി ഹോസ്റ്റലിന് സമീപം മധ്യവയസ്കൻ തൂങ്ങിമരിച്ചനിലയിൽ [NEWS]‘ഗോപാലേട്ടന്റെ ഇളയപശു SSLC പാസായോ മക്കളേ’; ഡി.വൈ.എഫ്.ഐയുടെ ട്രോൾ കുത്തിപ്പൊക്കി സൈബർ ലോകം [NEWS]'കണക്ക്'തെറ്റിയില്ല; ഒരു മിനിറ്റിൽ 196 ചോദ്യങ്ങൾക്ക് ഉത്തരം നല്‍കി പത്തുവയസുകാരാൻ ഗിന്നസ് റെക്കോഡിലേക്ക് [NEWS]
    പിഴവ് ശ്രദ്ധയിൽപെട്ടതോടെ അതു തിരുത്തിയെങ്കിലും പഴയ ട്വീറ്റിന്റെ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിക്കുകയാണ്.
    പാക്കിസ്ഥാന്റെ സ്പെല്ലിങ് തിരുത്തുന്നതിന് ഒരു മണിക്കൂർ സമയമെടുത്തെന്നും ട്വിറ്ററിൽ വിമർശനമുയർന്നു. സമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് പിഴവ് പറ്റിയതാണ് കാരണമെന്നാണ് വിവരം.
    Published by:user_49
    First published: