സച്ചിനെ നേരില്‍ കാണണം; ആഗ്രഹം തുറന്ന് പറഞ്ഞ് പാക് ക്രിക്കറ്റ് താരം

നേരില്‍ കണ്ടാല്‍ ഉറപ്പായും അദ്ദേഹത്തെ കെട്ടിപ്പിടിക്കും.

news18
Updated: April 22, 2019, 3:32 PM IST
സച്ചിനെ നേരില്‍ കാണണം; ആഗ്രഹം തുറന്ന് പറഞ്ഞ് പാക് ക്രിക്കറ്റ് താരം
abid ali
  • News18
  • Last Updated: April 22, 2019, 3:32 PM IST
  • Share this:
ലാഹോര്‍: സച്ചിന്‍ ടെണ്ടുല്‍ക്കറെ നേരില്‍ കാണണമെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന പാക് ഓപ്പണര്‍ ആബിദ് അലി. സച്ചിനെ കണ്ടാല്‍ അദേഹത്തെ കെട്ടിപ്പിക്കുമെന്നും ആബിദ് പറഞ്ഞു. ലോകകപ്പ് ടീമില്‍ ഇടം നേടിയതിനു പിന്നാലെയാണ് താരം തന്റെ ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തിയത്.

അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടിയതോടെയാണ് ആബിദ് ലോകകപ്പ് സ്‌ക്വാഡിലേക്കും എത്തുന്നത്. സച്ചിനെ നേരില്‍ കണ്ടാല്‍ ബാറ്റിങ്ങില്‍ ഉപദേശം തേടുകയാകും താന്‍ ചെയ്യുകയെന്നും താരം പറയുന്നു. 'സച്ചിനെ നേരില്‍ കാണുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. അതിനു കഴിയുമെന്നാണ് പ്രതീക്ഷ. നേരില്‍ കണ്ടാല്‍ ഉറപ്പായും അദ്ദേഹത്തെ കെട്ടിപ്പിടിക്കും. കളിയുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ട്. അദ്ദേഹം പോസിറ്റീവായി മറുപടി നല്‍കുമെന്ന പ്രതീക്ഷയുണ്ട്.' ആബിദ് പറഞ്ഞു.

Also Read: 'നീ ആളാകെ മാറി എനിക്ക് ഒരു മാറ്റവുമില്ല!' സ്റ്റെയ്‌നിന്റെയും കോഹ്‌ലിയുടെയും 10 ഇയര്‍ ചലഞ്ച്

'സച്ചിനെ നേരില്‍ കാണാന്‍ കഴിഞ്ഞാല്‍ ആ ദിനം ഞാനെന്നും ഓര്‍ക്കും. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദര ദിവസമായിരിക്കും അത്. കാരണം അദ്ദേഹം മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ്. കരിയറില്‍ സച്ചിന്റെ ടെക്‌നിക് ഞാന്‍ ഫോളോ ചെയ്തിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ കളിക്കാനും ശ്രമിച്ചിട്ടുണ്ട്. അദ്ദേഹം മികച്ച കളിക്കാരനാണ്, ഞങ്ങളുടെ സ്വന്തം ഇന്‍സമാം ഉള്‍ ഹഖിനെയും മുഹമ്മദ് യൂസഫിനെയും പോലെ.' ആബിദ് പറഞ്ഞു.

സച്ചിനെ കാണുന്നത് തന്റെ ബാറ്റിങ്ങിനും കരിയറിനും ഗുണം ചെയ്യുമെന്ന് പറയുന്ന ആബിദ് വിന്‍ഡീസ് ഇതിഹാസം വിവ് റിച്ചാര്‍ഡ്‌സിനെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു.

First published: April 22, 2019, 3:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading