നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച്‌ സൈക്കിള്‍ സവാരി; പാ​ക് താ​രം ഷൊ​യ്ബ് അ​ക്ത​റിനെ ട്രോളി ആ​രാ​ധ​ക​ർ

  ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച്‌ സൈക്കിള്‍ സവാരി; പാ​ക് താ​രം ഷൊ​യ്ബ് അ​ക്ത​റിനെ ട്രോളി ആ​രാ​ധ​ക​ർ

  നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് വീ​ഡി​യോ​ക്കെ​തി​രെ വിമർശനവുമായി രം​ഗ​ത്തെ​ത്തി​യ​ത്

  shoaib akthar

  shoaib akthar

  • Share this:
   ഇസ്ലാ​മാ​ബാ​ദ്: കോ​വി​ഡ്-19 വൈ​റ​സ് വ്യാ​പ​ന​ത്തി​നെ​ തടയാനുള്ള ലോക്ഡൗൺ നടക്കുമ്പോൾ സൈക്കിൾ സവാരി നടത്തിയ മുൻ പാ​ക് ക്രിക്കറ്റ് താരം ഷൊ​യ്ബ് അ​ക്ത​റിന് സോഷ്യൽ മീഡിയയിൽ വിമർശനം. ഇസ്ലാമാബാദ് നഗരത്തിലെ റോഡിലൂടെ സൈക്കിൾ യാത്ര നടത്തുന്ന വീഡിയോ താരം തന്നെയാണ് സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചത്.

   കോവിഡ് 19 തടയുന്നതിനായി ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ല്‍ മു​ന്നി​ലു​ള്ള താ​ര​മാ​ണ് ഷൊ​യ്ബ് അ​ക്ത​ര്‍. എന്നാൽ താരം തന്നെ നിയമം ലംഘിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. കോവിഡിനെതി​രെ പോ​രാ​ടാ​നു​ള്ള ധ​ന​ശേ​ഖ​ര​ണാ​ര്‍​ഥം ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യും താ​രം നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.
   You may also like:ഇളവുകളോടെ ലോക്ക് ഡൗൺ തുടരും? ട്രെയിനും വിമാനങ്ങളും ഉണ്ടാകില്ല; അന്തിമ തീരുമാനം ഇന്നറിയാം[NEWS]കോവിഡ് ബാധയെന്ന് സംശയം; യുവാവ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി [PHOTO]വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, കഴുത്തുവേദനയും നടുവേദനയും വരാതിരിക്കാൻ ചില വഴികൾ [NEWS]
   "എ​ന്‍റെ സു​ന്ദ​ര ന​ഗ​ര​ത്തി​ലൂ​ടെ ഒ​രു സൈ​ക്കി​ള്‍ സ​വാ​രി. ന​ല്ല കാ​ലാ​വ​സ്ഥ. ആ​ളൊ​ഴി​ഞ്ഞ റോ​ഡ്, ന​ല്ലൊ​രു വ്യായാമവും' - എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് അക്തർ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്.

   നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് വീ​ഡി​യോ​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. വീ​ഡി​യോ​യ്ക്കു താ​ഴെ വിമർശനവുമായി ആ​യി​ര​ത്തി​ല​ധി​കം ക​മ​ന്‍റു​ക​ളാ​ണ് വരുന്നത്. താ​ര​ത്തി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും ചിലർ ആ​വ​ശ്യപ്പെടുന്നുണ്ട്.
   First published:
   )}