നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World cup |'ഇന്ത്യയുടെ പരാജയം ലോക മുസ്ലിമിന്റെ വിജയം, ഇന്ത്യന്‍ മുസ്ലിങ്ങളും പാകിസ്ഥാനോടൊപ്പം': പാക് ആഭ്യന്തരമന്ത്രി

  T20 World cup |'ഇന്ത്യയുടെ പരാജയം ലോക മുസ്ലിമിന്റെ വിജയം, ഇന്ത്യന്‍ മുസ്ലിങ്ങളും പാകിസ്ഥാനോടൊപ്പം': പാക് ആഭ്യന്തരമന്ത്രി

  'ഇതായിരുന്നു ശരിക്കും നമ്മുടെ ഫൈനല്‍, അത് നമ്മള്‍ വിജയിച്ചിരിക്കുന്നു.'- മന്ത്രി പറഞ്ഞു.

  News18

  News18

  • Share this:
   ടി20 ലോകകപ്പിലെ(T20 World Cup) ഗ്ലാമര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ(India) ആധികാരിക ജയമാണ് പാകിസ്ഥാന്‍(Pakistan) സ്വന്തമാക്കിയത്. ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെയായിരുന്നു പാകിസ്ഥാന്റെ ജയം. മത്സരത്തില്‍ ഇന്ത്യക്കെതിരെ ജയം നേടിയതോടെ ലോകകപ്പ് വേദിയില്‍ ഇന്ത്യക്കെതിരെ ഇതുവരെ ജയം നേടിയിട്ടില്ല എന്ന കുറവ് കൂടി അവര്‍ നികത്തിയിരുന്നു.

   ഇപ്പോഴിതാ, ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ പാക്കിസ്ഥാന്റെ വിജയത്തിന് പിന്നാലെ വിവാദപ്രസ്താവനയുമായി എത്തിയിരിക്കുകയാണ് പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ്. ഇന്ത്യയ്ക്കെതിരായ ഈ വിജയം ലോക ഇസ്ലാമിന്റെ വിജയമാണെന്ന് മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പ്രതികരിച്ചു. മത്സര വിജയത്തില്‍ പാക് ടീമിനെ പ്രശംസിച്ച് മന്ത്രി ട്വീറ്റ് ചെയ്ത് വീഡിയോയിലാണ് പരാമര്‍ശം.

   'അവര്‍ ഇന്ത്യയ്ക്കെതിരായ പ്രതികാരം വീട്ടി. പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഞാന്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഇതായിരുന്നു ശരിക്കും നമ്മുടെ ഫൈനല്‍, അത് നമ്മള്‍ വിജയിച്ചിരിക്കുന്നു. ഷെയ്ഖ് റഷീദ് പറഞ്ഞു. ഇന്ത്യയിലെ മുസ്ലീംങ്ങള്‍ ഉള്‍പ്പെടെ ലോകത്തെ എല്ലാ മുസ്ലീങ്ങളും ഈ വിജയം ആഘോഷിക്കുകയാണ്'- മന്ത്രി പറഞ്ഞു.


   ദുബായില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിന് ഇന്ത്യയെ തോല്‍പ്പിച്ചതോടെ ലോകകപ്പില്‍ ഒരു ടീമിനെതിരെ 10 വിക്കറ്റ് ജയം നേടുന്ന നാലാമത്തെ ടീം എന്ന നേട്ടമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. 2007ല്‍ ശ്രീലങ്കയ്‌ക്കെതിരെ ഓസ്‌ട്രേലിയയും, 2012ല്‍ സിംബാബ്വെയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയും, ഈ ലോകകപ്പിലെ യോഗ്യത മത്സരത്തില്‍ പാപുവ ന്യൂ ഗിനിയയ്‌ക്കെതിരെ ഒമാനുമാണ് പാകിസ്ഥാന് മുന്‍പ് ഈ നേട്ടം കൈവരിച്ച ടീമുകള്‍.

   India vs Pakistan, T20 World Cup| രാഹുൽ പുറത്തായത് 'നോബോളിൽ'; ഇന്ത്യ-പാക് മത്സരത്തിന് പിന്നാലെ വിവാദം

   ടി20 ലോകകപ്പിലെ സൂപ്പർ 12 ലെ ഇന്ത്യ - പാകിസ്ഥാൻ മത്സരത്തിന് പിന്നാലെ വിവാദം പുകയുന്നു. പാകിസ്ഥാനെതിരെ ഇന്ത്യ 10 വിക്കറ്റിന്റെ തോൽവി വഴങ്ങിയതിന് പിന്നാലെയാണ് തേർഡ് അമ്പയറുടെ ഇടപെടലിനെ ചൊല്ലി വിവാദം ഉയർന്നത്. മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുൽ പുറത്തായ പന്ത് നോ ബോൾ ആയിരുന്നെവെന്നാണ് ആരാധകരുടെ കണ്ടെത്തൽ.

   മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിൽ ഷഹീൻ അഫ്രീദി എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തിൽ രാഹുൽ ബൗൾഡ് ആവുകയായിരുന്നു. എന്നാൽ ഈ പന്ത് നോ ബോൾ ആയിരുന്നു എന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്. ട്വിറ്ററിലും മറ്റ് സമൂഹ മാധ്യമങ്ങളിലും ഷഹീൻ അഫ്രീദി എറിഞ്ഞ ഈ പന്ത് നോ ബോൾ ആണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ ആരാധകർ പങ്കുവെച്ചിട്ടുണ്ട്.

   മത്സരത്തിൽ ഇന്ത്യയുടെ ഓപ്പണർമാരായ കെ എൽ രാഹുലിനെയും രോഹിത് ശർമയേയും തുടക്കത്തിൽ തന്നെ പുറത്താക്കി അഫ്രീദി ഇന്ത്യക്ക് ഇരട്ടപ്രഹരം ഏൽപ്പിച്ചിരുന്നു. ഇതിൽ രോഹിത് ഗോൾഡൻ ഡക്ക് ആയി മടങ്ങിയപ്പോൾ കെ എൽ രാഹുൽ മൂന്ന് റൺസ് മാത്രമാണ് നേടിയത്. പന്ത് റിലീസ് ചെയ്യുന്നതിന് മുൻപ് അഫ്രീദിയുടെ കാൽ ക്രീസിന് പുറത്തായിരുന്നു എന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഫീൽഡ് അമ്പയർമാരോ തേർഡ് അമ്പയറോ ഇക്കാര്യം ശ്രദ്ധിച്ചതുമില്ല.

   ലോകകപ്പിൽ, അതും ടൂർണമെന്റിലെ തന്നെ ഏറ്റവും പ്രധാന മത്സരങ്ങളിൽ ഒന്നായ മത്സരമായിരുന്നിട്ടും അമ്പയർമാർ ഇത് ശ്രദ്ധിക്കാതെ പോയത് എന്ത് കൊണ്ടെന്ന് ചോദിച്ചാണ് ആരാധകർ അവരുടെ രോഷം അറിയിക്കുന്നത്. നിർണായക മത്സരങ്ങളിൽ ഇത്തരം മോശം അമ്പയറിങ് അനുവദിക്കാൻ കഴിയില്ലെന്നും ആരാധകർ പറയുന്നു.
   Published by:Sarath Mohanan
   First published:
   )}