നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Babar Azam | ബാറ്റിങ്ങിൽ മാത്രമല്ല ബൗളിങിലുമുണ്ട് പിടി; ബംഗ്ലാദേശിനെതിരെ പന്തെറിഞ്ഞ് ബാബർ

    Babar Azam | ബാറ്റിങ്ങിൽ മാത്രമല്ല ബൗളിങിലുമുണ്ട് പിടി; ബംഗ്ലാദേശിനെതിരെ പന്തെറിഞ്ഞ് ബാബർ

    ഒരോവര്‍ മാത്രം ചെയ്ത ബാബര്‍ വെറും ഒരു റണ്‍ മാത്രമാണ് വിട്ടുനല്‍കിയത്.

    ബാബർ അസം (Image: Twitter)

    ബാബർ അസം (Image: Twitter)

    • Share this:
      ധാക്ക: തനിക്ക് ബാറ്റിങ്ങിൽ മാത്രമല്ല ബൗളിങ്ങിലും പിടയുണ്ടെന്ന് ക്രിക്കറ്റ് ലോകത്തിന് മുന്നിൽ വെളിപ്പെടുത്തി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടയിലാണ് ബാറ്റിങ് മാത്രം ചെയ്യാനറിയുന്ന താരമെന്ന പേരിൽ ക്രിക്കറ്റ് ലോകം വിധിയെഴുതിയ ബാബർ ബൗളറായി അരങ്ങേറിയത്.

      അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതാദ്യമായിട്ടായിരുന്നു ബാബർ ഒരു മത്സരത്തിൽ പന്തെറിയാൻ എത്തിയത്. രണ്ടാം ടെസ്റ്റിന്റെ നാലാം ദിനത്തിലെ അവസാന ഓവർ എറിയാനായിട്ടാണ് ബാബർ എത്തിയത്. അവസാന ഓവർ എറിഞ്ഞ താരം കേവലം ഒരു റൺ മാത്രമാണ് വിട്ടുനൽകിയത്.

      ഓവറിൽ ബംഗ്ലാദേശ് ബാറ്റർ തൈജുൽ ഇസ്ലാമിന്റെ വിക്കറ്റ് വീഴ്ത്താൻ അവസരം ലഭിച്ചെങ്കിലും ബംഗ്ലാ ബാറ്റർ നൽകിയ ക്യാച്ച് പാക് ഫീൽഡർ നിലത്തിട്ടതോടെ അവസരം നഷ്ട്ടപ്പെടുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ പന്തെറിഞ്ഞിയിട്ടില്ലെങ്കിലും ലിസ്റ്റ് എ ക്രിക്കറ്റിൽ താരം പന്തെറിയുകയും 12 വിക്കറ്റുകൾ നേടുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായി പന്തെറിയാൻ എത്തിയ ബാബറിന്റെ വീഡിയോ നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്.



      Also read- T20 World Cup, IND vs PAK | രോഹിത്തിനെ എങ്ങനെ പുറത്താക്കാം; ബാബറിന് തന്ത്രം പറഞ്ഞുകൊടുത്തത് താനെന്ന് റമീസ് രാജ

      മത്സരത്തിൽ പാകിസ്ഥാനാണ് മുൻതൂക്കം പുലർത്തുന്നത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് എടുത്ത് ഡിക്ലയർ ചെയ്തിരുന്നു. ബാറ്റിങ്ങിൽ 76 റൺസ് നേടിയ ബാബർ തന്നെയായിരുന്നു പാകിസ്ഥാന്റെ ടോപ് സ്‌കോറർ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 76 റൺസ് എന്ന നിലയിൽ തകർച്ച നേരിടുകയാണ്. പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറിൽ നിന്നും 224 റൺസ് പുറകിലാണ് അവർ. സമനിലയിലേക്ക് നീങ്ങുന്ന മത്സരത്തെ അവസാന ദിനത്തിലെ അത്ഭുത പ്രകടനത്തിലൂടെ ജയം നേടിയെടുക്കാനാകും ബാബറും സംഘവും ലക്ഷ്യമിടുന്നത്. ആദ്യ ടെസ്റ്റ് ജയിച്ച പാകിസ്ഥാൻ രണ്ടാമത്തെ ടെസ്റ്റിലും ജയം നേടി പരമ്പര തൂത്തുവാരാനാകും ലക്ഷ്യമിടുന്നത്.

      Yuvraj Singh | 'രണ്ടാം ഇന്നിങ്സിന് സമയമായി; എല്ലാവർക്കും സർപ്രൈസുണ്ട്'; ആരാധകരിൽ ആകാംക്ഷ നിറച്ച് യുവി

      മുംബൈ: ക്രിക്കറ്റ് കളത്തിലേക്ക് അടുത്ത വർഷം തിരിച്ചെത്തുമെന്ന സൂചന നൽകി ഞെട്ടിച്ചതിന് പിന്നാലെ ആരാധകരിൽ ആകാംക്ഷ വർധിപ്പിക്കുന്ന മറ്റൊരു പോസ്റ്റുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. ഇത്തവണയും സമൂഹമാധ്യമങ്ങളിലൂടെയാണ് ആരാധകർക്കായി ഒരു ‘സർപ്രൈസ്’ ഒരുങ്ങുന്നുണ്ടെന്ന സൂചന നൽകി യുവിയുടെ രംഗപ്രവേശം. ജീവിതത്തിലെ രണ്ടാം ഇന്നിംഗ്സ് ആരംഭിക്കാൻ സമയമായി എന്ന സൂചനകൾ നൽകുന്ന ഒരു ലഘു വിഡിയോയും യുവരാജ് പങ്കുവച്ചിട്ടുണ്ട്.
      Published by:Naveen
      First published: