നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Abid Ali | 'പൂച്ചയ്‌ക്കൊപ്പം ലഞ്ച്'; ആരാധകരുടെ ഹൃദയം കീഴടക്കി പാക് താരം ആബിദ് അലി

    Abid Ali | 'പൂച്ചയ്‌ക്കൊപ്പം ലഞ്ച്'; ആരാധകരുടെ ഹൃദയം കീഴടക്കി പാക് താരം ആബിദ് അലി

    ആബിദിന്റെ ഈ പ്രവർത്തിക്ക് വലിയ കയ്യടിയാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.

    ആബിദ് അലി പൂച്ചയ്ക്ക് ഭക്ഷണം നൽകുന്നു (Image : Twitter)

    ആബിദ് അലി പൂച്ചയ്ക്ക് ഭക്ഷണം നൽകുന്നു (Image : Twitter)

    • Share this:
      ധാക്ക: പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ ആരാധകരുടെ ഹൃദയം കീഴടക്കി പാക് താരം ആബിദ് അലി. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ ഗ്രൗണ്ടിലുണ്ടായിരുന്ന പൂച്ചയ്ക്ക്  ആബിദ് അലി ഭക്ഷണം നൽകുന്നതായാണ് കാണാൻ കഴിയുക. പിസിബി പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.

      ടെസ്റ്റ് പരമ്പരയിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തിലാണ് സംഭവം. ഉച്ചഭക്ഷണത്തിന്റെ ഇടവേളയില്‍ പാക് ഡ്രസ്സിങ് റൂമില്‍ നിന്നും ഭക്ഷണവുമായി എത്തിയ ആബിദ് ആലി അവരുടെ ഡ്രസിങ് റൂമിന് സമീപമായുള്ള ഗാലറിയിലുണ്ടായിരുന്ന പൂച്ചയ്ക്ക് ഭക്ഷണം നൽകുകയായിരുന്നു. ആബിദിന്റെ ഈ പ്രവർത്തിക്ക് വലിയ കയ്യടിയാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.


      ടെസ്റ്റ് പരമ്പര തൂത്തുവാരാൻ ഒരുങ്ങി പാകിസ്ഥാൻ

      രണ്ടാം ടെസ്റ്റിൽ പാകിസ്ഥാനാണ് മുൻതൂക്കം പുലർത്തുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് എടുത്ത് ഡിക്ലയർ ചെയ്തിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിനെ സാജിദ് ഖാന്റെ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തിൽ 87 റൺസിന് എറിഞ്ഞിട്ട പാകിസ്ഥാൻ ബംഗ്ലാദേശിനെ ഫോളോ ഓൺ ചെയ്യിക്കുകയായിരുന്നു. 42 റൺസ് വഴങ്ങിയ സാജിദ് എട്ട് വിക്കറ്റ് വീഴ്ത്തിയാണ് ബംഗ്ലാദേശി ബാറ്റിംഗ് നിരയെ തകർത്തത്.

      മത്സരത്തിൽ ഫോളോ ഓൺ വഴങ്ങിയ ബംഗ്ലാദേശ് തോൽവി ഒഴിവാക്കാൻ പൊരുതുകയാണ്. ഒന്നാം ഇന്നിങ്സിൽ 213 റൺസിന്റെ ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്യുന്ന അവർ രണ്ടാം ഇന്നിങ്സിൽ 161 ന് ആറ് എന്ന നിലയിലാണ്. ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ ബംഗ്ലാദേശിന് ഇനിയും 52 റൺസ് വേണം.

      അവസാന ദിനമായ ഇന്ന് മൊത്തം ബാറ്റ് ചെയ്ത് മത്സരം സമനിലയാക്കാൻ ബംഗ്ലാദേശ് ലക്ഷ്യമിടുമ്പോൾ അവരുടെ ശേഷിക്കുന്ന നാല് വിക്കറ്റുകളും വീഴ്ത്തി പരമ്പര തൂത്തുവാരാനാണ് പാകിസ്ഥാൻ ലക്ഷ്യമിടുന്നത്. പരമ്പരയിലെ ആദ്യ ടെസ്റ്റ് പാകിസ്ഥാൻ ജയിച്ചിരുന്നു.



      Babar Azam | ബാറ്റിങ്ങിൽ മാത്രമല്ല ബൗളിങിലുമുണ്ട് പിടി; ബംഗ്ലാദേശിനെതിരെ പന്തെറിഞ്ഞ് ബാബർ

      തനിക്ക് ബാറ്റിങ്ങിൽ മാത്രമല്ല ബൗളിങ്ങിലും പിടയുണ്ടെന്ന് ക്രിക്കറ്റ് ലോകത്തിന് മുന്നിൽ വെളിപ്പെടുത്തി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടയിലാണ് ബാറ്റിങ് മാത്രം ചെയ്യാനറിയുന്ന താരമെന്ന പേരിൽ ക്രിക്കറ്റ് ലോകം വിധിയെഴുതിയ ബാബർ ബൗളറായി അരങ്ങേറിയത്.

      അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതാദ്യമായിട്ടായിരുന്നു ബാബർ ഒരു മത്സരത്തിൽ പന്തെറിയാൻ എത്തിയത്. രണ്ടാം ടെസ്റ്റിന്റെ നാലാം ദിനത്തിലെ അവസാന ഓവർ എറിയാനായിട്ടാണ് ബാബർ എത്തിയത്. അവസാന ഓവർ എറിഞ്ഞ താരം കേവലം ഒരു റൺ മാത്രമാണ് വിട്ടുനൽകിയത്.

      ഓവറിൽ ബംഗ്ലാദേശ് ബാറ്റർ തൈജുൽ ഇസ്ലാമിന്റെ വിക്കറ്റ് വീഴ്ത്താൻ അവസരം ലഭിച്ചെങ്കിലും ബംഗ്ലാ ബാറ്റർ നൽകിയ ക്യാച്ച് പാക് ഫീൽഡർ നിലത്തിട്ടതോടെ അവസരം നഷ്ട്ടപ്പെടുകയായിരുന്നു.
      Published by:Naveen
      First published: