18 വര്‍ഷത്തിന് ശേഷം ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലെത്തിയിരിക്കുകയാണ്. സെപ്തംബര്‍ 17 മുതല്‍ തുടങ്ങുന്ന മൂന്നു മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയും അഞ്ച് ടി20 യും കളിക്കാനാണ് സന്ദര്‍ശനം. സെപ്തംബര്‍ 17, 19, 21 ദിവസങ്ങളില്‍ റാവല്‍പിണ്ടിയിലാണ് ഏകദിന മത്സരം. ലാഹോറിലാണ് ടി 20 മത്സരം നടക്കുക.
പരമ്പരയില്‍ ഡി ആര് എസ് (ഡിസിഷന്‍ റിവ്യു സിസ്റ്റം) ഉണ്ടായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഡി ആര് എസ് സിസ്റ്റം ഓപ്പറേറ്റര്‍മാരെ ബിസിസിഐ, കൂട്ടത്തോടെ ഐപിഎല്ലിനായി കൊണ്ടു വന്നതിനാലാണിത്. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടു മിക്ക ഡി ആര് എസ് ഓപ്പറേറ്റര്‍മാരും ഐപിഎല്ലിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ബിസിസിഐയുമായി കരാറിലെത്തിക്കഴിഞ്ഞതായും ഇത് മൂലം ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടക്കാനിരിക്കുന്ന പരിമിത ഓവര്‍ പരമ്പരയില്‍ ഡി ആര് എസ് സംവിധാനം ഉപയോഗപ്പെടുത്താന്‍ പാകിസ്ഥാന് കഴിഞ്ഞേക്കില്ലെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
പാക് ക്രിക്കറ്റ് ബോര്‍ഡ് നല്കുന്നതിനേക്കാള് നാലിരട്ടി തുക അധികമടച്ചാണ് ബിസിസിഐ ഡി ആര് എസ് സിസ്റ്റം ഓപ്പറേറ്റര്‍മാരെ ഐപിഎല്ലിലേക്ക് കൊണ്ടു വരുന്നത്. ഐപിഎല്ലിന്റെ യു എ ഇ പാദം ആരംഭിക്കുന്നതിന് 2 ദിവസങ്ങള്‍ക്ക് മാത്രം മുന്‍പാണ് ന്യൂസിലന്‍ഡ്-പാകിസ്ഥാന് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഈ മത്സരങ്ങളിലേക്ക് ഇനി അധികം സമയമില്ലാത്തതിനാല്‍ ഓസ്ട്രേലിയയില്‍ നിന്നോ മറ്റ് പ്രമുഖ രാജ്യങ്ങളില്‍ നിന്നോ ഡി ആര് എസ് സേവനം ഉറപ്പ് വരുത്തുക പാകിസ്ഥാന് ഏറെക്കുറെ ശ്രമകരമാണ്.
2003 ല്‍ നടന്ന ഏകദിന പരമ്പരയില്‍ പാക്കിസ്ഥാന് 5-0 ന് വിജയിച്ച ശേഷം ആദ്യമായാണ് ന്യൂസിലാന്‍ഡ് ഇവിടെ കളിക്കാനെത്തുന്നത്. ഡിസിഷന്‍ റിവ്യൂ സൗകര്യമില്ലാത്തതിനാല്‍ (ഡി ആര് എസ്) പാകിസ്ഥാന്- ന്യൂസിലാന്‍ഡ് ഏകദിന പരമ്പര ഐ.സി.സി ക്രിക്കറ്റ് വേള്‍ഡ് കപ്പ് സൂപ്പര്‍ ലീഗ് ഫിക്സച്ചറിന് പുറത്താണ്. ഉഭയക്ഷി മത്സരമായി പരമ്പര നടത്താന്‍ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡും ന്യൂസിലാന്‍ഡ് ക്രിക്കറ്റ് അധികൃതരും ധാരണയിലെത്തുകയായിരുന്നു.
IPL 2021 | ബെയര്‍സ്റ്റോ അടക്കം മൂന്ന് ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്ലില്‍ നിന്നും പിന്മാറി
യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ പതിനാലം സീസണിലെ രണ്ടാം ഘട്ട മല്‍സരങ്ങളില്‍ നിന്നും ഇംഗ്ലണ്ടിന്റെ മൂന്നു പ്രമുഖ താരങ്ങള്‍ പിന്മാറി. ടി20 ലോകകപ്പും ആഷസും കണക്കിലെടുത്താണ് താരങ്ങള്‍ പിന്മാറിയത്. വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്സ്മാനുമായ ജോണി ബെയര്‍സ്റ്റോ, ടി20 റാങ്കിംഗില്‍ ലോക ഒന്നാം നമ്പര്‍ ബാറ്റ്സ്മാനും പഞ്ചാബ് കിംഗ്സ് താരവുമായിരുന്ന ഡേവിഡ് മലാന്, ഫാസ്റ്റ് ബൗളര്‍ ക്രിസ് വോക്സ് എന്നിവരാണ് ഐ പി എല്ലില്‍ നിന്നു വിട്ടുനില്‍ക്കുന്നത്.
Read also: IND vs ENG | അവസാന ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ പിന്മാറാന് കാരണം ഐപിഎല്‍: മൈക്കല്‍ വോണ്‍
ബെയര്‍സറ്റോയുടെ പിന്മാറ്റമാവും ഏറ്റവും വലിയ ആഘാതമാവുക. കാരണം എസ് ആര് എച്ച് ടീമിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. എന്നാല്‍ മലാനും വോക്സും അവരുടെ ഫ്രാഞ്ചൈസികളിലെ അവിഭാജ്യഘടകങ്ങളല്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.