• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പാക് താരം ഷോയിബ് മാലിക് വിരമിക്കുന്നു


Updated: June 26, 2018, 7:55 AM IST
പാക് താരം ഷോയിബ് മാലിക് വിരമിക്കുന്നു

Updated: June 26, 2018, 7:55 AM IST
ലാഹോർ: പാകിസ്താൻ ഓൾറൗണ്ടർ ഷോയിബ് മാലിക് ഏകദിനത്തിൽ നിന്നും വിരമിക്കാനൊരുങ്ങുന്നു. 2019 ൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം ഏകദിനത്തിൽ നിന്നും വിരമിക്കുകയാണെന്നു ഷോയിബ് മാലിക് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ടി20 മത്സരങ്ങൾ തുടർന്നും കളിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

1999 മുതൽ പാകിസ്താൻ ദേശിയ ടീമിനായി കളിക്കുന്ന ഷോയിബ് മാലിക് 252 ഏകദിനങ്ങളിൽ നിന്നായി 35.23 ശരാശരിയിൽ 6765 റൺസ് നേടിയിട്ടുണ്ട്. അത്രയും മത്സരങ്ങളിൽ നിന്നുതന്നെ 154 വിക്കറ്റും നേടിയിട്ടുണ്ട്. ഒൻപത് സെഞ്ച്വറികളും 41 അർദ്ധസെഞ്ച്വറികളും അടങ്ങുന്നതാണ് മാലിക്കിന്റെ കരിയർ. 56 മത്സരങ്ങളിൽ പാകിസ്താനെ നയിക്കുകയും ചെയ്തു. 2007 ലോകകപ്പിൽ പാകിസ്താനെ നയിച്ചത് മാലിക്കായിരുന്നു.

സിംബാബ് വേക്കെതിരായ ഏകദിന പരമ്പരക്കും, ഓസ്ട്രേലിയ അടങ്ങുന്ന ത്രിരാഷ്ട്ര പരമ്പരക്കും പുറപ്പെടുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത വർഷം മെയ്‌, ജൂൺ മാസങ്ങളിൽ ഇംഗ്ലണ്ടിലും വെയിൽസിലുമായാണ് ലോകകപ്പ് നടക്കുന്നത്.

 
First published: June 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍