നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ഐ സി സിയുടെ ഏപ്രിൽ മാസത്തെ മികച്ച പുരുഷ താരം ബാബർ അസം, വനിതാ താരം എലിസ ഹീലി

    ഐ സി സിയുടെ ഏപ്രിൽ മാസത്തെ മികച്ച പുരുഷ താരം ബാബർ അസം, വനിതാ താരം എലിസ ഹീലി

    ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ടെണ്ണത്തില്‍ 103, 94 എന്നിങ്ങനെ റണ്‍സുകളാണ് ബാബര്‍ അടിച്ചുകൂട്ടിയത്.

    Babar Azam

    Babar Azam

    • Share this:
      അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏപ്രിൽ മാസത്തെ മികച്ച പുരുഷ താരമായി പാകിസ്ഥാൻ നായകൻ ബാബർ അസമിനെ തിരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ബാബറിനെ ഈ നേട്ടത്തിലെത്തിച്ചത്. പാക്‌ താരങ്ങളായ ബാബര്‍ അസം, ഫഖര്‍ സമാന്‍, നേപ്പാള്‍ താരം ഖുഷാല്‍ ബർട്ടെല്‍ എന്നിവര്‍ തമ്മിലായിരുന്നു അവസാന ഘട്ട മത്സരം. അസം ഈയിടെ ഐ സി സിയുടെ ഏകദിന റാങ്കിങ്ങിലും ഒന്നാമതെത്തിയിരുന്നു. വനിതകളില്‍ ഓസ്‌ട്രേലിയയുടെ എലീസ ഹീലിയെയാണ് മികച്ച താരമായി തിരഞ്ഞെടുത്തത്. ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് എലീസ ഹീലിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഹീലിയുടെ ബാറ്റിങ് പ്രകടനത്തിന്റെ മികവിൽ ഓസ്ട്രേലിയൻ വനിത ടീം പരമ്പര തൂത്തുവാരിയിരുന്നു.

      താരങ്ങളുടെ മൈതാനത്തെ പ്രകടനങ്ങളും നേട്ടങ്ങളും അടിസ്ഥാനമാക്കിയാണ് അവസാന പട്ടിക തയാറാക്കുന്നത്. അവസാന ഘട്ടത്തിൽ എത്തുന്നവരെ ഐ സി സി വോട്ടിങ് അക്കാദമിയുടെയും ആരാധകരുടെയും വോട്ടെടുപ്പിന് വിധേയരാക്കും. വോട്ടിന്റെ 90 ശതമാനം വോട്ടിങ് അക്കാദമിക്കാണ്. അവശേഷിക്കുന്ന 10 ശതമാനം ഐ സി സിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആരാധകർക്കും. താരങ്ങളുടെ അവസാന പട്ടിക പ്രസിദ്ധീകരിച്ച് കഴിഞ്ഞാൽ ഐ സി സിയുടെ വെബ്സൈറ്റിലൂടെ വോട്ട് ചെയ്യാം.

      ബാബര്‍ അസം

      ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ടെണ്ണത്തില്‍ 103, 94 എന്നിങ്ങനെ റണ്‍സുകളാണ് ബാബര്‍ അടിച്ചുകൂട്ടിയത്. രണ്ടു മത്സരത്തില്‍ കളിയിലെ താരവും അദ്ദേഹമായിരുന്നു. പരമ്പരയില്‍ 104 എന്ന സ്ട്രൈക്ക് റേറ്റില്‍ 228 റണ്‍സാണ് താരം നേടിയത്. താരത്തിന്റെ ഈ പ്രകടനം വിരാട് കോഹ്ലിയെ മറികടന്ന് ഏകദിനത്തില്‍ ഒന്നാം റാങ്ക് നേടാന്‍ സഹായകമായിരുന്നു. പാകിസ്ഥാനില്‍ നിന്നും ഈ നേട്ടം കരസ്ഥമാക്കുന്ന നാലാമത്തെ താരമാണ് ബാബര്‍ അസം. അവസാന മാസത്തില്‍ ഏഴ് ടി20യില്‍ നിന്നും 305 റണ്‍സും താരം സ്വന്തം
      പേരിലാക്കി.

      എലിസ ഹീലി

      ഓസ്ട്രേലിയൻ താരം എലിസ ഹീലിയുടെ തകർപ്പൻ ബാറ്റിങ് പ്രകടനം ആയിരുന്നു ന്യൂസിലൻഡിനെതിരായ പരമ്പര തൂത്തുവാരുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. 51.66 ശരാശരിയിൽ 155 റൺസാണ് താരം അടിച്ചു കൂട്ടിയത്. 65 റൺസായിരുന്നു ഉയർന്ന സ്കോർ. ഏപ്രിൽ 7ലെ മത്സരത്തിലൂടെ ഓസ്ട്രേലിയക്ക് വേണ്ടി 200 മത്സരങ്ങൾ കളിക്കുന്ന മൂന്നാമത്തെ താരമായി എലിസ ഹീലി മാറി. 19ആം വയസിൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച ഹീലി പത്തുവർഷക്കാലമായി ഓസ്ട്രേലിയൻ ടീമിലെ നിറസാന്നിധ്യമാണ്.

      News summary: Pakistan captain Babar Azam has been named ICC Men’s Player of the Month for April 2021. Australia's Alyssa Healy won the honour in women's category.
      Published by:Anuraj GR
      First published:
      )}