നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Babar Azam |'ചരിത്രം ഒക്കെ ചരിത്രം തന്നെ'; ലോകകപ്പില്‍ ഇത്തവണ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് ബാബര്‍ അസം

    Babar Azam |'ചരിത്രം ഒക്കെ ചരിത്രം തന്നെ'; ലോകകപ്പില്‍ ഇത്തവണ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് ബാബര്‍ അസം

    ഇന്ത്യക്കെതിരെയുള്ള മോശം റെക്കോര്‍ഡിനെക്കുറിച്ച് തങ്ങള്‍ ചിന്തിക്കുന്നില്ലെന്നും, ഇക്കുറി ഇന്ത്യക്കെതിരെ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ തന്റെ ടീമിനാകുമെന്നും താരം പറഞ്ഞു.

    News18

    News18

    • Share this:
      ഐസിസി ടി20 ലോകകപ്പ്(ICC T20 Worl Cup) പോരാട്ടങ്ങള്‍ക്ക് അരങ്ങുണരുകയാണ്. ഇത്തവണത്തെ ലോകകപ്പില്‍ ഏറ്റവും ആകര്‍ഷകം ചിരവൈരികളായ ഇന്ത്യയും(India) പാകിസ്ഥാനും(Pakistan) തമ്മിലുള്ള പോരാട്ടം തന്നെയാണ്. ഒക്ടോബര്‍ 24നാണ് ഈ മത്സരം. വിജയ സാധ്യത കൂടുതല്‍ ഇന്ത്യക്കാണെങ്കിലും പാകിസ്ഥാനെ എഴുതിത്തള്ളാനാവില്ല. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്ഥാgന് സാധിച്ചിട്ടില്ല എന്ന ചരിത്രമാണ് നിലവിലുള്ളത്. ചരിത്രം നിലനിര്‍ത്താന്‍ ഇന്ത്യയും അത് തിരുത്താന്‍ പാകിസ്ഥാനും ഇറങ്ങുമ്പോള്‍ ഇത്തവണ പോരാട്ടം തീപാറുമെന്ന് ഉറപ്പ്.

      മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ മത്സരവിജയികളെ പ്രവചിപിച്ചുകൊണ്ട് രംഗത്തെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ, ലോകകപ്പില്‍ ഇന്ത്യക്കെതിരെയുള്ള മോശം റെക്കോര്‍ഡിനെക്കുറിച്ച് തങ്ങള്‍ ചിന്തിക്കുന്നില്ലെന്നും, ഇക്കുറി ഇന്ത്യക്കെതിരെ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ തന്റെ ടീമിനാകുമെന്നും ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് പാക് നായകന്‍ ബാബര്‍ അസം(Babar Azam).

      'പാകിസ്ഥാന്‍ ചരിത്രത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. പുതിയ ചരിത്രം എഴുതാന്‍ തയ്യാറാണ്. ഒരു ടീമെന്ന നിലയില്‍ ഞങ്ങളുടെ ആത്മവിശ്വാസവും, മനോവീര്യവും വളരെ ഉയര്‍ന്ന് നില്‍ക്കുന്നു. കഴിഞ്ഞത് കഴിഞ്ഞു. അതേക്കുറിച്ച് ഓര്‍ക്കാതെ ഭാവിയിലേക്കാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഞങ്ങള്‍ ആത്മവിശ്വാസത്തിലാണ്, നന്നായി തയ്യാറായിരിക്കുകയുമാണ്. ഇന്ത്യക്കെതിരായ മത്സരത്തില്‍ ഞങ്ങള്‍ മികച്ച പ്രകടനം കെട്ടഴിക്കും.'- ബാബര്‍ അസം പറഞ്ഞു.

      ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങള്‍ എന്നും വലിയ സമ്മര്‍ദ്ദവും ആവേശവും ഉള്ളതാണ് എന്നാല്‍ തങ്ങളുടെ ഫോക്കസ് ക്രിക്കറ്റില്‍ ആണെന്നും അത് ടീമിനെ സഹായിക്കുമെന്നും താരം പറഞ്ഞു. ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യക്കെതിരെ ജയം നേടാന്‍ പാക് ടീമിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഏകദിന ലോകകപ്പുകളില്‍ ഇതുവരെ ഏഴ് തവണയാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ ഏഴ് തവണയും ഇന്ത്യക്കൊപ്പമായിരുന്നു ജയം. ടി20 ലോകകപ്പില്‍ അഞ്ച് തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യയുടെ കൂടെ നിന്നു.

      ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടത് മുതല്‍ ഇരുടീമുകളുടെയും ആരാധകര്‍ ആവേശത്തിലായിരുന്നു. ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം ഇരുവരും ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ വരാറുള്ളത്. ചിരവൈരികളുടെ പോരാട്ടങ്ങള്‍ ഇതുവരെയും ആരാധകര്‍ക്ക് ആവേശ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചിട്ടുള്ളത് എന്നതിനാല്‍ ഇരുവരും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരങ്ങള്‍ക്കായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കാറുള്ളത്. ഇത്തവണത്തെ മത്സരത്തിനും ഈ ആവേശത്തിന് തെല്ലും കുറവില്ല.

      അവസാനമായി 2019 ഏകദിന ലോകകപ്പിലാണ് പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടിയത്. രോഹിത് ശര്‍മ്മയുടെ സെഞ്ചുറി മികവില്‍ മത്സരത്തില്‍ 89 റണ്‍സിന്റെ ഏകപക്ഷീയ വിജയം ഇന്ത്യ നേടിയിരുന്നു. ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് കോവിഡ് വ്യാപനം മൂലം ആദ്യം ഇന്ത്യയിലേക്കും പിന്നീട് അവിടുന്ന് യുഎഇലേക്ക് മാറ്റുകയും ചെയ്തത്. ഒക്ടോബര്‍ 17 ന് ആരംഭിച്ച ടൂര്‍ണമെന്റ് നവംബര്‍ 14 നാണ് സമാപിക്കുക.
      Published by:Sarath Mohanan
      First published:
      )}