• HOME
 • »
 • NEWS
 • »
 • sports
 • »
 • 'എന്റെ ഓരോവറില്‍ 12 റണ്‍സ് നേടാന്‍ പറ്റുമോ?' ബാബര്‍ അസമിനെ വെല്ലുവിളിച്ച് പാകിസ്ഥാന്‍ കോച്ച്, വീഡിയോ വൈറല്‍

'എന്റെ ഓരോവറില്‍ 12 റണ്‍സ് നേടാന്‍ പറ്റുമോ?' ബാബര്‍ അസമിനെ വെല്ലുവിളിച്ച് പാകിസ്ഥാന്‍ കോച്ച്, വീഡിയോ വൈറല്‍

മുഖ്യ പരിശീലകനെന്ന പരിഗണനയോ പ്രായമോ സീനിയോരിറ്റിയോ കളിയില്‍ പരിഗണിക്കേണ്ടെന്നും സഖ്ലൈന്‍ മുഷ്താഖ് പറയുന്നുണ്ട്.

 • Last Updated :
 • Share this:
  ഒരു കാലത്ത് ലോകക്രിക്കറ്റിലെ തന്നെ മികച്ച ബൗളര്‍മാരില്‍ ഒരാളായിരുന്നു മുന്‍ പാക് താരം സഖ്ലൈന്‍ മുഷ്താഖ്(Saqlain Mushtaq). നിലവില്‍ പാകിസ്ഥാന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ കൂടിയായ അദ്ദേഹവും പാക് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ബാബര്‍ അസമും(Babar Azam) നേര്‍ക്കുനേര്‍ എത്തിയ നിമിഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

  വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) മൂന്നാം ടി20ക്ക് മുന്നോടിയായുള്ള പരിശീലന വേളയിലാണ് പാകിസ്ഥാന്റെ മുഖ്യപരിശീലകനായ സഖ്ലൈന്‍ അസമിനെ ഏറ്റുമുട്ടാന്‍ ക്ഷണിച്ചത്. 12റണ്‍സ് ഒരോവറില്‍ നേടണം എന്നായിരുന്നു വെല്ലുവിളി. ഔട്ടായാല്‍ വീണ്ടും അവസരമില്ല. മുഖ്യ പരിശീലകനെന്ന പരിഗണനയോ പ്രായമോ സീനിയോരിറ്റിയോ കളിയില്‍ പരിഗണിക്കേണ്ടെന്നും സഖ്ലൈന്‍ മുഷ്താഖ് പറയുന്നുണ്ട്.

  ആദ്യ പന്ത് സിംഗിളും രണ്ടാമത് നേടിയത് ഡബിളുമെന്ന് അമ്പയര്‍ ഇഫ്തിക്കര്‍ അഹമ്മദ് (Iftikhar Ahmed) ഒടുവില്‍ സഖ്ലൈന്റെ തന്ത്രത്തില്‍ അസം വീണു. മത്സരത്തില്‍ തോറ്റ ബാബര്‍ അസം ടീമിനാകെ അത്താഴവിരുന്ന് ഒരുക്കണമെന്ന് സഖ്ലൈന്‍ മുഷ്താഖ് ആവശ്യപ്പെടുന്നുണ്ട്. രസകരമായ വീഡിയോ കാണാം...


  പാകിസ്ഥാന്റെ കളി കാണാൻ സ്റ്റേഡിയത്തിൽ ആളില്ല; കാണികളെ 'ക്ഷണിച്ച്' വസീം അക്രവും അഫ്രീദിയും

  കറാച്ചി: പാകിസ്ഥാനിൽ (Pakistan) ക്രിക്കറ്റ് (Cricket) മത്സരങ്ങൾ കാണാൻ ആളുകൾ എത്തുന്നില്ല. രാജ്യത്തെ ഏറ്റവും ജനകീയമായ കായികയിനമായിരുന്നിട്ട് കൂടി ദേശീയ ടീമിന്റെ മത്സരങ്ങൾ കാണാൻ സ്റ്റേഡിയങ്ങളിലേക്ക് ആളുകൾ എത്താത്ത അവസ്ഥയാണ്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പാകിസ്ഥാൻ – വെസ്റ്റിൻഡീസ് (PAK vs WI) ടി20 പരമ്പരയിലെ മത്സരങ്ങൾ കാണാനാണ് ആളുകൾ എത്താത്തത്. ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരം കാണാൻ കേവല൦ 4000 പേർ മാത്രമാണ് എത്തിയത്. 32,000 പേരെ ഉൾക്കൊള്ളാവുന്ന കറാച്ചി സ്റ്റേഡിയം (Karachi Stadium) ആളില്ലാതെ ശൂന്യമായി കിടക്കുന്ന അവസ്ഥയിലായിരുന്നു. സ്റ്റേഡിയങ്ങളിലേക്ക് ആളെത്താത്ത സ്ഥിതിയായതോടെ, രാജ്യത്തെ കാണികളോട് സ്റ്റേഡിയങ്ങളിലേക്ക് എത്താൻ അഭ്യർത്ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ താരങ്ങളായ വസിം അക്രവും (Wasim Akram) ഷാഹിദ് അഫ്രീദിയുമെല്ലാം (Shahid Afridi).

  തീവ്രവാദ പ്രശ്നവും മറ്റ് പ്രശ്നങ്ങളും കാരണം വർഷങ്ങളൊളം പാകിസ്ഥാനിൽ രാജ്യാന്തര മത്സരങ്ങൾ നടന്നിരുന്നില്ല. രാജ്യാന്തര മത്സരങ്ങൾ നടത്താൻ പാക് ക്രിക്കറ്റ് ബോർഡ് വർഷങ്ങളായി നടത്തിയതിന്റെ ശ്രമഫലമായാണ് വിദേശ ടീമുകൾ പാക് മണ്ണിൽ പരമ്പര കളിക്കാൻ തയാറായത്. എന്നാൽ പാകിസ്ഥാനിലേക്ക് മത്സരങ്ങൾ തിരികെയെത്തിയപ്പോൾ സ്റ്റേഡിയത്തിൽ ആളുകയറാത്ത സാഹചര്യത്തിലാണ് മുൻ താരങ്ങളുടെ ഇടപെടൽ.

  കോവിഡ് വ്യാപന൦ മൂലം കാണികളെ സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ലെങ്കിലും പിന്നീട് ഈ നിയന്ത്രണങ്ങൾ നീക്കി സ്റ്റേഡിയങ്ങളിൽ പരമാവധി കാണികളെ കയറ്റാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അനുമതി നൽകിയെങ്കിലും മത്സരം കാണാൻ ആരാധകർ സ്റ്റേഡിയങ്ങളിലേക്കു വരുന്നില്ല.

  'കഴിഞ്ഞ കുറച്ചു മാസങ്ങളായി പാകിസ്ഥാൻ ടീം മികച്ച പ്രകടനം പുറത്തെടുത്തിട്ടും കറാച്ചിയിലെ സ്‌റ്റേഡിയം കാലിയായി കാണുന്നതില്‍ ഒരുപാട് സങ്കടമുണ്ട്. ഇതിന്റെ കാരണം എനിക്ക് നിങ്ങളില്‍ നിന്നു തന്നെ അറിയണം. ആരാധകരെല്ലാം എവിടെപ്പോയി? നിങ്ങള്‍ പറയൂ..' വസീം അക്രം ട്വീറ്റ് ചെയ്തു.

  'രാജ്യാന്തര മത്സരങ്ങൾ പാകിസ്ഥാനിലേക്ക് തിരിച്ചെത്തിയിട്ടും മത്സരങ്ങൾ കാണാൻ സ്റ്റേഡിയങ്ങളിൽ ആളെത്താത്ത സാഹചര്യം തീർച്ചയായും നിരാശപ്പെടുത്തുന്നു. പക്ഷെ ആളുകൾ സ്റ്റേഡിയങ്ങളിലേക്ക് എന്തുകൊണ്ടാണ് എത്താത്തത് എന്നും ഈ അവസ്ഥ എങ്ങനെയാണ് മറികടക്കുക എന്നും അറിയേണ്ടതുണ്ട്. മത്സരങ്ങൾ നടക്കുമ്പോൾ സ്റ്റേഡിയങ്ങൾ നിറഞ്ഞിരിക്കണം. കാണികൾ ടിക്കറ്റ് എടുത്ത് കയറുമ്പോൾ അതുവഴി ലഭിക്കേണ്ട വരുമാനം കൂടിയാണ് നഷ്ടമാകുന്നത്.' - അഫ്രീദി ട്വീറ്റ് ചെയ്തു.
  Published by:Sarath Mohanan
  First published: