• HOME
  • »
  • NEWS
  • »
  • sports
  • »
  • സൈനികത്തൊപ്പി ധരിച്ച് കളിച്ചതിന് ഇന്ത്യക്കെതിരെ നടപടി വേണമെന്ന് വീണ്ടും പാകിസ്ഥാൻ

സൈനികത്തൊപ്പി ധരിച്ച് കളിച്ചതിന് ഇന്ത്യക്കെതിരെ നടപടി വേണമെന്ന് വീണ്ടും പാകിസ്ഥാൻ

ഇന്ത്യൻ ക്രിക്കറ്റ് ടീം ഐസിസിയുടെ അനുമതി വാങ്ങിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ

സൈനികത്തൊപ്പി ധരിക്കാൻ ഇന്ത്യയ്ക്ക് അനുവാദം നൽകിയിരുന്നെന്ന് ഐസിസി

സൈനികത്തൊപ്പി ധരിക്കാൻ ഇന്ത്യയ്ക്ക് അനുവാദം നൽകിയിരുന്നെന്ന് ഐസിസി

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ സൈനികത്തൊപ്പി ധരിച്ച് കളിച്ചതിന് ഇന്ത്യക്കെതിരെ നടപടി ആവശ്യപ്പെട്ട് വീണ്ടും പാകിസ്ഥാൻ. ക്രിക്കറ്റിനെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്തുകയാണ് ഇന്ത്യയെന്ന്  പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ എഹ്‍സാൻ മാനി പറഞ്ഞു. എന്നാൽ പാകിസ്ഥാന്റെ ആവശ്യത്തോട് അനുകൂലമായല്ല ഐസിസി പ്രതികരിച്ചിട്ടുള്ളത്.

    പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരോടുള്ള ആദരസൂചകമായാണ് റാഞ്ചി ഏകദിനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം സൈനികത്തൊപ്പി അണി‍ഞ്ഞ് കളിച്ചത്. ഇതിനെതിരെ അന്ന് തന്നെ പാകിസ്ഥാൻ വിദേശകാര്യമന്ത്രി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ടീമിനെതിരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ക്രിക്കറ്റിനെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്തുന്നതിനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് പിസിബി ചെയർമാൻ ഐസിസിക്കയച്ച ഈ മെയിലിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ പിന്നോട്ടില്ലെന്നും വേണ്ടിവന്നാൽ വീണ്ടും ഐസിസിയെ സമീപിക്കുമെന്നും പിസിബി വ്യക്തമാക്കി.

    പാലസ്തീൻ അനുകൂല ബാൻഡ് ധരിച്ചതിന് ഇംഗ്ലണ്ട് താരം മോയിൻ അലിക്കെതിരെയും പാകിസ്ഥാൻ മത പ്രഭാഷകന്റെ ചിത്രമുള്ള വസ്ത്രമിട്ട ദക്ഷിണാഫ്രിക്കൻ താരം ഇമ്രാൻ താഹിറിനെതിരെയും ഐസിസി നേരത്തെ നടപടി സ്വീകരിച്ചിട്ടുണ്ട്. സമാന നടപടി ഇന്ത്യക്കെതിരെയും വേണമെന്നാണ് ആവശ്യം. എന്നാൽ ഐസിസിയുടെ അനുമതിയോടെയാണ് ഇന്ത്യ സൈനികത്തൊപ്പി ധരിച്ചതെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്ക് സഹായം ലഭ്യമാക്കുകയെന്ന ജീവകാരുണ്യ ഉദ്ദേശത്തോടെയാണ് ഇന്ത്യ സൈനികത്തൊപ്പി ധരിച്ചതെന്നും ഇതിനെതിരെ ഒരു നടപടിയും എടുക്കാനാവില്ലെന്നുമാണ് ഐസിസി നിലപാട്.
    First published: