നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ പാക് നായകനെ ഫോണില്‍ ബന്ധപ്പെട്ട് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍; കൂടെ ഒരുവാക്കും

  ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ പാക് നായകനെ ഫോണില്‍ ബന്ധപ്പെട്ട് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍; കൂടെ ഒരുവാക്കും

  പാകിസ്ഥാനെ ഏറ്റവും കൂടുതല്‍ അലട്ടിയത് ഇന്ത്യയോടേറ്റ 89 റണ്‍സ് തോല്‍വിയാണ്

  sarfraz

  sarfraz

  • News18
  • Last Updated :
  • Share this:
   ലണ്ടന്‍: ഇംഗ്ലണ്ട് ലോകകപ്പില്‍ കനത്ത തിരിച്ചടിയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് നേരിടേണ്ടി വന്നത്. ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ടീമിന് ജയിക്കാന്‍ കഴിഞ്ഞത്. മൂന്നെണ്ണത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഒു മത്സരം മഴമൂലം തടസപ്പെടുകയും ചെയ്തു. ഇതില്‍ പാകിസ്ഥാനെ ഏറ്റവും കൂടുതല്‍ അലട്ടിയത് ഇന്ത്യയോടേറ്റ 89 റണ്‍സ് തോല്‍വിയാണ്.

   മത്സരത്തിനു പിന്നാലെ പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിനെ ദേശീയ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹ്‌സാന്‍ മാനി ടെലഫോണില്‍ ബന്ധപ്പെട്ടിരുന്നു. രാജ്യം മുഴുവന്‍ ടീമിനൊപ്പം ഉണ്ടെന്നും ശക്തമായി തിരിച്ച് വരണമെന്നും ആവശ്യപ്പെട്ടായിരുന്നു മാനിയുടെ കോള്‍.

   Also Read: പാകിസ്ഥാൻ ടീമിനെ ലോകകപ്പിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

   വരുന്ന മത്സരങ്ങളില്‍ ടീം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നായകനോടായി പറഞ്ഞു. അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ക്ക് പിന്നാലെ പോകാതെ മത്സരത്തില്‍ ശ്രദ്ധിക്കണമെന്നും ടീമിനെ മികച്ച രീതിയില്‍ നയിക്കണമെന്നും മാനി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

   First published:
   )}