HOME » NEWS » Sports » PAKISTAN CRICKETER UMAR AKMAL PAYS FINE OF RS 20 LAKH TO MAKE ROAD FOR COME BACK GH

ഒത്തുകളി വിവാദം: കളിക്കളത്തിൽ തിരിച്ചെത്താൻ 20 ലക്ഷം രൂപ പിഴയടച്ച് പാക് താരം ഉമർ അക്മൽ

2020 ഫെബ്രുവരിയിലാണ് ഉമറിനെ ക്രിക്കറ്റിൽ നിന്നും സസ്പെന്റ് ചെയ്തത്. ശിക്ഷാ കാലാവധിയിൽ ഒരു വർഷത്തിലധികം ഇതിനിടെ പൂർത്തിയാക്കിയതോടെ ഉടൻ തന്നെ കളിക്കളത്തിലേക്ക് മടങ്ങി എത്താമെന്ന പ്രതീക്ഷയിലാണ് ഉമർ അക്മൽ.

News18 Malayalam | news18-malayalam
Updated: May 27, 2021, 11:20 AM IST
ഒത്തുകളി വിവാദം: കളിക്കളത്തിൽ തിരിച്ചെത്താൻ 20 ലക്ഷം രൂപ പിഴയടച്ച് പാക് താരം ഉമർ അക്മൽ
ഉമർ അക്മൽ
  • Share this:
പച്ച കുപ്പായമണിഞ്ഞ് കളിക്കളത്തിൽ തിരിച്ചെത്താനായി 4.5 മില്യൺ പാക് രൂപയുടെ കനത്ത പിഴയടച്ച് പാകിസ്ഥാൻ ക്രിക്കറ്റർ ഉമർ അക്മൽ. കഴിഞ്ഞ വർഷം ഒത്തുകളിയുമായി ബന്ധപ്പെട്ട് ഇടനിലക്കാർ സമീപിച്ചെങ്കിലും ഇത് ക്രിക്കറ്റ് ബോർഡിനെ അറിയിക്കാത്തതിലാണ് ഉമർ അക്മലിനെ കുറ്റക്കാരനായി കണ്ടെത്തിയത്. തുടർന്ന് മൂന്ന് വർഷത്തേക്ക് അക്മലിനെ സസ്പെന്റ് ചെയ്യുകയായിരുന്നു. പിഴയടച്ചതോടെ സസ്പെൻഷൻ കാലാവധി 18 മാസമായി കുറയും.

ശിക്ഷാ വിധിക്കെതിരെ അപ്പീലുമായി കോർട്ട് ഓഫ് ആർബിട്രേഷൻ ഓഫ് സ്പോർട്സിനെ (സിഎഎസ്) സമീപിക്കുകയായിരുന്നു അക്മൽ. തുടർന്ന് അഴിമതി വിരുദ്ധ നിയമമനുസരിച്ച് ശിക്ഷാ കാലാവധി കുറയ്ക്കുന്നതിന് 45 ലക്ഷം പാകിസ്ഥാൻ രൂപ പിഴയടക്കാൻ സിഎഎസ് ഉത്തരവിടുകയായിരുന്നു.

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ അഴിമതി വിരുദ്ധ നിയമം അനുസരിച്ച് രണ്ട് സംഭവങ്ങളിൽ അക്മൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ശിക്ഷയായി വിധിച്ച പിഴയടക്കുന്നതിന് ഉമർ അക്മൽ ക്രിക്കറ്റ് ബോർഡിനോട് സാവകാശം ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ പിഴ ഒരുമിച്ച് അടക്കാനാവില്ലെന്നും, തവണകളായി നൽകാമെന്നുമാണ് അക്മൽ വാദിച്ചത്. എന്നാൽ അക്മലിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ച ശേഷം ഈ ആവശ്യം ക്രിക്കറ്റ് ബോർഡ് നിരസിക്കുകയായിരുന്നു. ഇതിനിടെയാണ് ഉമർ അക്മൽ മുഴുവൻ തുകയായ 45 ലക്ഷം പാക് രൂപ (ഏകദേശം 20 ലക്ഷം ഇന്ത്യൻ രൂപ) പി യടച്ചതായ വാർത്തകൾ പുറത്ത് വരുന്നത്.

Also Read- ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയിയെ കണ്ടെത്തുവാൻ ഒന്നിലധികം മത്സരങ്ങൾ നടത്തുന്നത് ഉചിതം

2020 ഫെബ്രുവരിയിലാണ് ഉമറിനെ ക്രിക്കറ്റിൽ നിന്നും സസ്പെന്റ് ചെയ്തത്. ശിക്ഷാ കാലാവധിയിൽ ഒരു വർഷത്തിലധികം ഇതിനിടെ പൂർത്തിയാക്കിയതോടെ ഉടൻ തന്നെ കളിക്കളത്തിലേക്ക് മടങ്ങി എത്താമെന്ന പ്രതീക്ഷയിലാണ് ഉമർ അക്മൽ. അതേസമയം, അബൂദാബിയിൽ നടക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ (പിഎസ്എൽ) ഒരുക്കങ്ങൾ നടക്കുന്നതിനാൽ തുടർ നടപടികളിൽ കാലതാമസമുണ്ടാവും.

31 വയസ്സുകാരനായ പാകിസ്ഥാൻ മധ്യനിര ബാറ്റ്സ്മാനും പാർട്ട് ടൈം ലെഗ് സിപിന്നറുമായ ഉമർ അക്മൽ ഇതുവരെ 121ഏകദിനങ്ങളിൽ നിന്നായി 3000 ലധികം റൺസും 84 ടി20 മത്സരങ്ങളിൽ നിന്നായി 1690 റൺസും നേടിയിട്ടുണ്ട്. കളിച്ചിട്ടുണ്ട്. 2019 നവംബറിൽ ശ്രീലങ്കക്കെതിരായ ടി20 മത്സരത്തിലാണ് അവസാനമായി അക്മൽ പാകിസ്ഥാന് വേണ്ടി കളിച്ചത്. ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ 2019 ഏപ്രിലിലും ടെസ്റ്റിൽ 2011ലുമാണ് അക്മൽ അവസാനം കളത്തിലിറങ്ങിയത്. ഉമർ അക്മലിന്റെ സഹോദരനാണ് പാക് ക്രിക്കറ്ററായ കമ്രാൻ അക്മൽ.

കളിക്കാർ ഒത്തുകളിയിലും നിയമ വിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെടരുതെന്നും നേരത്തെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കളിക്കാർക്ക് നിർദേശം നൽകിയിരുന്നു. ഒത്തുകളിക്ക് സമീപിച്ചാൽ അവിമതി വിരുദ്ധ ഏജൻസികളെ സമീപിക്കണമെന്നും കർശന നിർദ്ദേശമുണ്ടായിരുന്നു. ജൂൺ - ജൂലൈ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിന്റെ പാകിസ്ഥാൻ പര്യടനമാണ് ഇനി വരാനിരിക്കുന്ന പ്രധാന ടൂർണമെന്റ്. തുടർന്ന് ഓഗസ്റ്റിൽ വെസ്റ്റ് ഇൻഡീസുമായുള്ള ഏഴ് മത്സരങ്ങളടങ്ങിയ ടി20 ടൂർണമെന്റ് നടക്കും. ഒക്ടോബറിൽ ടി20 ടൂർണമെന്റിനായി പാകിസ്ഥാൻ ടീം ഇംഗ്ലണ്ടിലേക്ക് പുറപ്പെടും.
Published by: Rajesh V
First published: May 27, 2021, 11:17 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories