• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

പാക് ജഴ്‌സിയിലെ ഏഴാം നമ്പറില്‍ 'ധോണി'; ആശ്ചര്യത്തോടെ കായികലോകം

ധോണിയുടെ കടുത്ത ആരാധകനാണ് പാക് ജഴ്‌സിയില്‍ ധോണി എന്ന് പ്രിന്റ് ചെയ്തിരിക്കുന്നത്

news18
Updated: May 25, 2019, 10:49 AM IST
പാക് ജഴ്‌സിയിലെ ഏഴാം നമ്പറില്‍ 'ധോണി'; ആശ്ചര്യത്തോടെ കായികലോകം
dhoni
news18
Updated: May 25, 2019, 10:49 AM IST
ലാഹോര്‍: ഇംഗ്ലണ്ടില്‍ ഐസിസി ലോകകപ്പിന് കൊടിയേറാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത് പാക് ജഴ്‌സിയില്‍ പ്രത്യക്ഷപ്പെട്ട ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണിയുടെ പേരാണ്. പാകിസ്ഥാന്‍ ദേശീയ ടീം ജഴ്‌സിയില്‍ ഏഴാം നമ്പറിനൊപ്പമുള്ള ധോണിയുടെ പേര് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു.

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളിലൊരാളായ ധോണിയുടെ കടുത്ത ആരാധകനാണ് പാക് ജഴ്‌സിയില്‍ ധോണി എന്ന് പ്രിന്റ് ചെയ്തിരിക്കുന്നത്. ഷെഹ്‌സാദ് ഉല്‍ ഹസന്‍ എന്ന യുവാവ് പ്രത്യേകം തയ്യാറാക്കിയ ജഴ്‌സി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

Also Read: ലോകകപ്പ് ടീമുകൾക്ക് മുന്നറിയിപ്പുമായി അഫ്ഗാൻ; പാകിസ്ഥാനെ അട്ടിമറിച്ചു



Loading...

ധോണിയുടെ പേര് പാകിസ്ഥാന്‍ ജഴ്‌സിയില്‍ കണ്ടതോടെ ആരാധകര്‍ സംഭവം എന്താണെന്ന് അറിയാതെ ഇരിക്കുകയായിരുന്നു. ഇതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാരംഭിച്ചതോടെയാണ് ഷെഹ്‌സാദിന്റെ ആരാധന ക്രിക്കറ്റ് ലോകം അറിയുന്നത്.

ഇന്ത്യയുടെ ചിരവൈരികളായ പാകിസ്ഥാന്‍ ജഴ്‌സിയില്‍ തങ്ങളുടെ സൂപ്പര്‍ താരത്തിന്റെ പേരു കണ്ടെങ്കിലും ഇന്ത്യന്‍ ആരാധകര്‍ കൈയ്യടികളോടെയാണ് ഷെഹ്‌സാദിനെ സ്വീകരിച്ചത്. മേയ് 30 ന് ആരംഭിക്കുന്ന ലോകകപ്പില്‍ ജൂണ്‍ ആറിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ 16 ന് ഓള്‍ഡ് ട്രാഫോഡിലാണ് ഇന്ത്യ - പാക് പോരാട്ടം.

First published: May 25, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...