ഇന്ത്യക്കായി ഗ്യാലറിയില്‍ ആര്‍ത്തുവിളിച്ച് പാക്, ശ്രീലങ്കന്‍, ബംഗ്ലാദേശ് ആരാധകര്‍

തങ്ങളുടെ സ്വന്തം ടീം ജേഴ്‌സി അണിഞ്ഞെത്തിയാണ് ഓറഞ്ച് നിറത്തില്‍ കളത്തിലിറങ്ങിയ ഇന്ത്യയെ പിന്തുണക്കുന്നത്.

News18 Malayalam
Updated: June 30, 2019, 3:54 PM IST
ഇന്ത്യക്കായി ഗ്യാലറിയില്‍ ആര്‍ത്തുവിളിച്ച് പാക്, ശ്രീലങ്കന്‍, ബംഗ്ലാദേശ് ആരാധകര്‍
fans
  • Share this:
ബിര്‍മിങ്ഹാം: ഇന്ത്യ ഇംഗ്ലണ്ട് ലോകകപ്പ് മത്സരത്തില്‍ ഇന്ത്യനന്‍ ടീമിനായ് ഗ്യാലറിയില്‍ കയ്യടിക്കാന്‍ അയല്‍ക്കാരും. പാകിസ്താന്റെയും ശ്രീലങ്കയുടെയും ബംഗ്ലാദേശിന്റെയും ആരാധകരാണ് ഇന്ത്യന്‍ ആരാധകര്‍ക്കൊപ്പം ഗ്യാലറിയില്‍ ആര്‍പ്പ വിളിക്കുന്നത്. തങ്ങളുടെ സ്വന്തം ടീം ജേഴ്‌സി അണിഞ്ഞെത്തിയാണ് ഓറഞ്ച് നിറത്തില്‍ കളത്തിലിറങ്ങിയ ഇന്ത്യയെ പിന്തുണക്കുന്നത്.

അയല്‍ രാജ്യങ്ങളാണെങ്കിലും ഇന്ത്യ ജയിക്കുന്നത് കാണാന്‍ അത്ര താത്പര്യമില്ലാത്തവരാണ് പാകിസ്ഥാനും ബംഗ്ലദേശും ശ്രീലങ്കയുമൊക്കെ. പ്രത്യേകിച്ച് പാകിസ്ഥാന്‍ ആരാധകര്‍ മിക്കപ്പോഴും ഇന്ത്യയുടെ എതിര്‍ ടീമിന്റെ ജയത്തിനായി ആര്‍പ്പുവിളിക്കുന്നത് പതിവ് കാഴ്ചയുമായിരുന്നു എന്നാല്‍ ബര്‍മിംഗ്ഹാമി ഇന്ന് ഇതിനു വിപരീതമായ കാഴ്ചയാണ് ക്രിക്കറ്റാരാധകര്‍ക്ക് കാണാന്‍ കഴിയുന്നത്.

Also Read: ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വന്നത് 7 തവണ; മുഖാമുഖങ്ങളില്‍ തിളങ്ങിയതാര്

ഇംഗ്ലണ്ടിന്റെ ജയം ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളുടെ സെമി സാധ്യതകളെ പിന്നോട്ടടിക്കും എന്നതാണ് അയല്‍രാജ്യങ്ങളെയെല്ലാം ഒരുമിപ്പിക്കാന്‍ കാരണം. ഓസ്‌ട്രേലിയ, ഇന്ത്യ, ന്യുസീലന്‍ഡ് ടീമുകളെ മാറ്റിനിര്‍ത്തിയാല്‍ പിന്നെ ബാക്കിയുള്ളത് ഒരൊറ്റ സെമി ബെര്‍ത്താണ് പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍ക്ക് പുറമേ ഇംഗ്ലണ്ടാണ് ഈ സ്ഥാനത്തിനായി മത്സരിക്കുന്ന മറ്റൊരു ടീം.

ഇംഗ്ലണ്ട് ഒരു മത്സരം കൂടി ജയിച്ചാല്‍ ശ്രീലങ്കയുടെ സാധ്യതകള്‍ അവിടെ അവസാനിക്കും. ഇന്ത്യക്ക് പിന്നാലെ ന്യുസീലന്‍ഡിനെയും ഇംഗ്ലണ്ട് തോല്‍പിച്ചാല്‍ ബംഗ്ലാദേശിനും പാകിസ്ഥാനും പിന്നെ പ്രതീക്ഷ വേണ്ട. അതുകൊണ്ടുതന്നെ ഇംഗ്ലണ്ട് തോല്‍ക്കേണ്ടത് ഇന്ത്യയേക്കാള്‍ ഈ മൂന്ന് ടീമുകളുടെ ആവശ്യമാണ്. 6 കളിയില്‍ നിന്ന് 11 പോയിന്റുള്ള ഇന്ത്യക്ക് ഇംഗ്ലണ്ടിനോട് തോറ്റാലും അടുത്ത രണ്ട് കളിയില്‍ ഏതിലെങ്കിലും ഒന്നില്‍ ജയിച്ചാല്‍ മതി അവസാന നാലിലെത്താന്‍.

First published: June 30, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading