നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • സിംബാബ്‌വെയ്‌ക്ക് ബാറ്റിംഗ് തകർച്ച; പരമ്പര നേട്ടത്തിനരികെ പാകിസ്താൻ

  സിംബാബ്‌വെയ്‌ക്ക് ബാറ്റിംഗ് തകർച്ച; പരമ്പര നേട്ടത്തിനരികെ പാകിസ്താൻ

  പാകിസ്താന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 510നെതിരെ ആദ്യ ഇന്നിംഗ്സിൽ 132 റൺസിന് പുറത്തായി ഫോളോ ഓണ്‍ വഴങ്ങി വീണ്ടും ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്ന സിംബാബ്‌വെ മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്‌സില്‍ ഒമ്പതിന് 220 എന്ന നിലയിലാണ്.

  zim-vs-pak

  zim-vs-pak

  • Share this:
   സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ പാകിസ്താനും അവരുടെ ഇന്നിങ്‌സ് ജയത്തിനും ഇനി വെറും ഒരു വിക്കറ്റിൻ്റെ അകലം മാത്രം. പാകിസ്താന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 510നെതിരെ ആദ്യ ഇന്നിംഗ്സിൽ 132 റൺസിന് പുറത്തായി ഫോളോ ഓണ്‍ വഴങ്ങി വീണ്ടും ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്ന സിംബാബ്‌വെ മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്‌സില്‍ ഒമ്പതിന് 220 എന്ന നിലയിലാണ്. പാകിസ്താനെ വീണ്ടും ബാറ്റിങ്ങിന് അയക്കണമെങ്കിൽ അവർക്ക് ഇനിയും 158 റണ്‍സ് കൂടി നേടേണ്ടതുണ്ട്. ഇത്രയും റൺസ് നേടുക അസാധ്യമാണെന്നിരിക്കെ പാകിസ്താൻ ഇന്നിംഗ്സ് ജയം ഉറപ്പിച്ചിരിക്കുകയാണ്.

   രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയ നൂമാന്‍ അലിയാണ് സിംബാബ്‌വെയെ തകർച്ചയിലേക്ക് തള്ളിവിട്ടത്. ഷഹീൻ അഫ്രീദി നാല് വിക്കറ്റ് വീഴ്ത്തി. 80 റണ്‍സെടുത്ത റെഗിസ് ചകബ്വക്ക് മാത്രമാണ് പാകിസ്താൻ ബൗളിംഗിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞത്. ബ്രണ്ടന്‍ ടെയ്‌ലറും (49) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മൂന്നാംദിനം കളിയവസാനിക്കുമ്പോൾ ലൂക് ജോംഗ്‌വെ (31), ബ്ലസിംഗ് മുസറബാനി (0) എന്നിവരാണ് ക്രീസില്‍. ഒരു ഘട്ടടത്തില്‍ മൂന്നിന് 170 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു സിംബാബ്‌വെ. എന്നാല്‍ ഷഹീന്‍- നൂമാന്‍ സഖ്യത്തിന്റെ മാസ്മരിക ബൗളിംഗ് പ്രകടനത്തിന് മുന്നിൽ ചീട്ടുകൊട്ടാരം സിംബാബ്‌വെ ബാറ്റിംഗ് നിര തകർന്നടിയുകയായിരുന്നു.

   നേരത്തെ, ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയ ഹാസന്‍ അലിയാണ് സിംബാബ്‌വെയെ തകര്‍ത്തത്. ചകബ്വ (33) തന്നെയായിരുന്നു ഒന്നാം ഇന്നിംഗ്സിലും അവരുടെ ടോപ് സ്കോറർ. നേരത്തെ പാകിസ്താന്‍ എട്ടിന് 510 എന്ന കൂറ്റൻ സ്കോർ നേടി ആദ്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്താൻ ആബിദ് അലി (പുറത്താവാതെ 215), അസര്‍ അലി (126) എന്നിവരുടെ ഇന്നിങ്സാണ് തുണയായത്.

   നാലിന് 268 എന്ന നിലയിലാണ് പാകിസ്താൻ രണ്ടാംദിനം ആരംഭിച്ചത്. ഒരറ്റത്ത് ആബിദ് നിലയുറപ്പിച്ചെങ്കിലും മറുവശത്ത് സന്ദര്‍ശകര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി. സാജിദ് ഖാനാണ് (20) ആദ്യം മടങ്ങിയത്. മുഹമ്മദ് റിസ്വാന്‍ (21), ഹാസന്‍ അലി (0) എന്നിവരും നിരാശപ്പെടുത്തി. വാലറ്റക്കാരന്‍ നൂമാന്‍ അലി (97)യോടൊപ്പം നടത്തിയ പോരാട്ടമാണ് പാകിസ്താൻ സ്‌കോര്‍ 500 കടത്തിയത്.

   29 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ആബിദിന്റെ ഇന്നിങ്സ്. 104 പന്തുകൾ നേരിട്ട നൂമാന്‍ അഞ്ച് സിക്സും ഒമ്പത് ഫോറും നേടി. ആദ്യദിനത്തിൽ ഇമ്രാന്‍ ബട്ട് (2), അസ്ഹർ അലി (126), ബാബര്‍ അസം (2), ഫവാദ് ആലം (5) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്താന് നഷ്ടമായത്.

   Summary- Nauman Ali destroys Zimbabwe batting line-up, Pakistan close in on innings victory
   Published by:Anuraj GR
   First published:
   )}