നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'പാകിസ്ഥാന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഇന്ത്യക്ക് കഴിയില്ല, അതാണ് മത്സരിക്കാന്‍ ഭയക്കുന്നത്': അബ്ദുള്‍ റസാഖ്

  'പാകിസ്ഥാന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഇന്ത്യക്ക് കഴിയില്ല, അതാണ് മത്സരിക്കാന്‍ ഭയക്കുന്നത്': അബ്ദുള്‍ റസാഖ്

  പാകിസ്ഥാന്റെ പേസ് നിരയ്‌ക്കോ ഓള്‍റൗണ്ടര്‍ നിരയ്‌ക്കോ വെല്ലുവിളിയുയര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ലയെന്നും അബ്ദുള്‍ റസാഖ് പറഞ്ഞു.

  News18

  News18

  • Share this:
   ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ മത്സത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പോരാട്ടത്തിന് ചൂട് പകര്‍ന്ന് മുന്‍ പാക് ഓള്‍ റൗണ്ടര്‍ അബ്ദുള്‍ റസാഖ്. കഴിവിന്റെ അടിസ്ഥാനത്തില്‍ പാകിസ്ഥാനുമായി പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കാന്‍ തയ്യാറാകാത്തത് എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

   പാകിസ്ഥാന്റെ പേസ് നിരയ്‌ക്കോ ഓള്‍റൗണ്ടര്‍ നിരയ്‌ക്കോ വെല്ലുവിളിയുയര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ലയെന്നും എല്ലായ്‌പ്പോഴും മികച്ച താരങ്ങള്‍ ഉണ്ടായിരുന്നത് പാകിസ്ഥാനാണെന്നും അദ്ദേഹം എആര്‍വൈ ന്യൂസിനോട് പറഞ്ഞു.

   'പാകിസ്ഥാനൊപ്പം പിടിച്ചുനില്‍ക്കാന്‍ ഇന്ത്യയ്ക്കാകുമെന്ന് ഞാന്‍ കരുതുന്നില്ല. പാകിസ്ഥാനുണ്ടായിരുന്ന കഴിവ് പൂര്‍ണമായും വ്യത്യസ്തമാണ്. പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ മത്സരങ്ങളില്ലാത്തത് ക്രിക്കറ്റിന് നല്ലതാണെന്ന് തോന്നുന്നില്ല. അത്യന്തം ആവേശം നിറഞ്ഞ മത്സരങ്ങള്‍ നമുക്കുണ്ടായേനെ. വളരെയധികം സമ്മര്‍ദ്ദത്തെ ഉള്‍ക്കൊള്ളാനുള്ള അവസരവും ഇന്ത്യ - പാക് മത്സരങ്ങള്‍ കളിക്കാര്‍ക്ക് നല്‍കിയേനെ. ആ മത്സരങ്ങള്‍ തുടര്‍ന്നിരുന്നുവെങ്കില്‍ പാകിസ്ഥാന്റെ യഥാര്‍ത്ഥ കഴിവ് ക്രിക്കറ്റ് ലോകം മനസ്സിലാക്കുമായിരുരുന്നു'- അബ്ദുള്‍ റസാഖ് പറഞ്ഞു.

   'നിലിവില ഇന്ത്യന്‍ ടീം മാത്രമല്ല, മുന്‍കാലത്തെ ഇന്ത്യന്‍ ടീമുകള്‍ക്കും പാകിസ്ഥാനോട് കിടപിടിക്കാനാവില്ല. കാരണം ഇന്ത്യയെക്കാള്‍ കൂടുതല്‍ മികച്ച കളിക്കാര്‍ പാകിസ്ഥാനായിരുന്നു എല്ലായ്‌പ്പോഴും ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പാകിസ്ഥാനോട് മത്സരിക്കാന്‍ ഇന്ത്യക്ക് എല്ലായ്‌പ്പോഴും മടിയായിരുന്നു. ഇന്ത്യക്ക് മികച്ച കളിക്കാരൊക്കെ ഉണ്ടായിരുന്നു, പക്ഷെ പാകിസ്ഥാനോളം വരില്ല.'- റസാഖ് കൂട്ടിച്ചേര്‍ത്തു

   'പാകിസ്ഥാന് ഇമ്രാന്‍ ഖാനുണ്ടായിരുന്നു ഇന്ത്യയ്ക്ക് കപില്‍ ദേവും. അവരെ തമ്മില്‍ താരതമ്യപെടുത്തിയാല്‍ ഇമ്രാന്‍ ഖാന്‍ വളരെ മുന്‍പിലാണ്. അതിനുശേഷം നമുക്ക് വസിം അക്രത്തെ ലഭിച്ചു. അത്രത്തോളം കഴിവുള്ള താരം അവര്‍ക്കുണ്ടായിരുന്നില്ല.'- റസാഖ് പറഞ്ഞുനിര്‍ത്തി.

   അവസാനമായി 2019 ഏകദിന ലോകകപ്പിലാണ് പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടിയത്. രോഹിത് ശര്‍മ്മയുടെ സെഞ്ചുറി മികവില്‍ മത്സരത്തില്‍ 89 റണ്‍സിന്റെ ഏകപക്ഷീയ വിജയം ഇന്ത്യ നേടിയിരുന്നു. യു എ ഇയില്‍ നടക്കുന്ന ടി20 ലോകകപ്പിലാണ് നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുടീമുകളും വീണ്ടും ഏറ്റുമുട്ടുക. ഒക്ടോബര്‍ 24 നാണ് മത്സരം.

   പണ്ടുമുതലേ ചിര വൈരികളാണ് ഇന്ത്യ, പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമുകള്‍. ഇരു ടീമുകള്‍ക്കും വെറുമൊരു മത്സരമല്ല ക്രിക്കറ്റ്. ഇരു രാജ്യങ്ങളും തമ്മില്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരുവരുടെയും നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ ഇപ്പോള്‍ നടക്കാറുള്ളത്.

   ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനെതിരെയാണ്. ഒക്ടോബര്‍ 24നാണ് മത്സരം. കോവിഡ് പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. നാല് വേദികളിലായാവും മത്സരങ്ങള്‍. ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ലോകകപ്പ് അറേബ്യന്‍ മണ്ണിലേക്ക് മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 2020ല്‍ ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് കോവിഡ് വ്യാപനം മൂലം ആദ്യം ഇന്ത്യയിലേക്ക് മാറ്റുകയും പിന്നീട് അവിടുന്ന് യുഎഇലേക്ക് മാറ്റുകയായിരുന്നു.
   Published by:Sarath Mohanan
   First published:
   )}