• HOME
  • »
  • NEWS
  • »
  • sports
  • »
  • ഏഷ്യാ കപ്പ് വേദി: 'ബിസിസിഐക്കു മുന്നില്‍ ഐസിസിക്കു പോലും മുട്ടിടിക്കും': മുൻ പാക് താരം ഷാഹിദ് അഫ്രിദി

ഏഷ്യാ കപ്പ് വേദി: 'ബിസിസിഐക്കു മുന്നില്‍ ഐസിസിക്കു പോലും മുട്ടിടിക്കും': മുൻ പാക് താരം ഷാഹിദ് അഫ്രിദി

ഇക്കാര്യത്തിൽ ശക്തമായ നിലപാടാണ് പാകിസ്ഥാൻ സ്വീകരിക്കേണ്ടതെന്ന് അഫ്രിദി സമാ ടിവിയോട് പറഞ്ഞു.

  • Share this:

    ബിസിസിഐക്ക് മുന്നിൽ ഐസിസിക്ക് പോലും മുട്ടിടിക്കുമെന്ന് മുൻ പാക് താരം ഷാഹിദ് അഫ്രീദി. 2023 ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കാൻ രാജ്യം തയാറെടുക്കുന്നതിനിടെയാണ് താരത്തിന്റെ പ്രതികരണം. പാകിസ്ഥാനിൽ വെച്ചു നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കില്ലെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു.

    ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിന് തൊട്ടുമുമ്പ് ഷെഡ്യൂൾ ചെയ്തിരിക്കുന്നതിനാൽ ഏഷ്യാ കപ്പ് ടൂർണമെന്റിന് പ്രാധാന്യം ഏറെയാണ്. എന്നാൽ ഈ മത്സരം പാകിസ്ഥാൻ ബഹിഷ്‌ക്കരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.

    ‘ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്ഥാനിൽ എത്തുമോ എന്നതിൽ വ്യക്തതയില്ല, ഈ സാഹചര്യത്തിൽ ഇന്ത്യയിൽ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പ് പാകിസ്ഥാൻ ബഹിഷ്‌കരിക്കുമോ? ഇക്കാര്യത്തിൽ ശക്തമായ നിലപാടാണ് പാകിസ്ഥാൻ സ്വീകരിക്കേണ്ടതെന്ന് അഫ്രിദി സമാ ടിവിയോട് പറഞ്ഞു.

    Also read-ഐസിസിക്ക് ‘നമ്പർ വൺ’ അബദ്ധം; ഇ​ന്ത്യ​യെ ടെ​സ്റ്റ് റാ​ങ്കി​ങ്ങി​ലും ഒ​ന്നാ​മ​താ​ക്കി, മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം തി​രു​ത്തി

    ‘ഈ സാഹചര്യത്തിൽ ഐസിസിയുടെ നിലപാട് നിർണായകമാണ്, അവർ ശക്തമായി മുന്നോട്ട് വരണം, പക്ഷേ ഐസിസിക്ക് പോലും ബിസിസിഐക്ക് മുന്നിൽ ഒന്നും ചെയ്യാൻ കഴിയില്ല’ അദ്ദേഹം കൂട്ടിച്ചേർത്തു.

    ‘സ്വന്തം കാലിൽ നിൽക്കുന്നവർക്കെ ശക്തമായ തീരുമാനം എടുക്കാൻ സാധിക്കൂ, അല്ലാത്തപക്ഷം അവർക്ക് ധൈര്യമുണ്ടാകില്ലെന്നും’ അഫ്രിദി പറഞ്ഞു.

    ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ വിവാദ വിഷയത്തിൽ പ്രതികരിച്ചതിന് പിന്നാലെയാണ് അഫ്രിദിയുടെ പരാമർശം.

    Also read-പാക് പേസർ ഷഹീൻ അഫ്രീദി വിവാഹിതനായി; വധു ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷ

    ‘ഏഷ്യാ കപ്പ് പാകിസ്ഥാനിൽ നടക്കേണ്ടതായിരുന്നു. എന്നാൽ പാകിസ്ഥാനിൽ ഇത് നടക്കുകയാണെങ്കിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യ അറിയിച്ചു. ഞങ്ങൾ പങ്കെടുക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ വേദി മാറ്റുക. ഞങ്ങൾ പാകിസ്ഥാനിലേക്ക് പോകില്ലെന്ന് പറയുമ്പോൾ, അവരും ഞങ്ങളുടെ രാജ്യത്തേക്ക് വരില്ലെന്ന് പറയും. അതുപോലെ, തന്നെ തങ്ങളും ലോകകപ്പിന് വരില്ലെന്ന് പാകിസ്ഥാൻ അറിയിച്ചു. നിരവധി ടൂർണമെന്റുകൾ ദുബായിൽ നടന്നിട്ടുണ്ട്. എന്നാൽ ഇത് ശ്രീലങ്കയിലേക്ക് മാറ്റിയാലും ഞാൻ സന്തോഷിക്കും.’അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ പറഞ്ഞു.

    ഏഷ്യാ കപ്പ് വേദി സംബന്ധിച്ച് ബിസിസിഐയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും (പിസിബി) തമ്മിൽ തർക്കത്തിലായിരുന്നു.

    പാകിസ്ഥാനിലേക്ക് ഏഷ്യാകപ്പിനായി പോകില്ലെന്നും നിഷ്പക്ഷ വേദി വേണമെന്നുമാണ്‌ ഇന്ത്യ ആവശ്യപ്പെട്ടത്. എന്നാൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ പാകിസ്ഥാന്റെ മത്സരങ്ങൾ നിക്ഷ്പക്ഷ വേദികളിൽ നടത്തണമെന്ന് പാക് ബോർഡ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൽ ആവശ്യപ്പെട്ടു. ഐസിസി, എസിസി യോഗങ്ങളിൽ നിക്ഷ്പക്ഷ വേദികൾ വേണമെന്ന് ആവശ്യം ഉയർന്നതിനാൽ ഏഷ്യാകപ്പ് ക്രിക്കറ്റിന് യുഎഇ വേദിയായേക്കും. അടുത്തമാസം നടക്കുന്ന എസിസി എക്സിക്യൂട്ടീവ് യോഗത്തിലാകും അന്തിമ തീരുമാനം.

    Also read-ഷഹീൻഷാ അഫ്രിദി ഷഹീദ് അഫ്രിദിയുടെ മകളെ വിവാഹം കഴിക്കുന്നു

    2008ലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനിൽ മത്സരിക്കാൻ പോയത്. കറാച്ചിയിൽ നടന്ന ഏഷ്യകപ്പ് ഫൈനലിൽ ശ്രീലങ്കയോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇന്ത്യ ആതിഥേയത്വം വഹിച്ച അവസാന ഐസിസി ഇവന്റായ 2016 ടി20 ലോകകപ്പിനായി പാകിസ്ഥാൻ ഇന്ത്യയിൽ എത്തിയിരുന്നു.

    Published by:Sarika KP
    First published: