നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ദക്ഷിണാഫ്രിക്കന്‍ താരത്തിനും അമ്മയ്ക്കും നേരെ വംശീയാധിക്ഷേപവുമായി പാക് നായകന്‍

  ദക്ഷിണാഫ്രിക്കന്‍ താരത്തിനും അമ്മയ്ക്കും നേരെ വംശീയാധിക്ഷേപവുമായി പാക് നായകന്‍

  എടോ കറുത്തവനേ... നിന്റെ അമ്മ ഇന്ന് എവിടെയാണ് പ്രാര്‍ത്ഥിച്ചത്?

  Sarfraz Ahmed

  Sarfraz Ahmed

  • Share this:
   ദര്‍ബന്‍: ദക്ഷിണാഫ്രിക്കന്‍ താരത്തിനെതിരെ വംശീയാധിക്ഷേപവുമായി പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. പോര്‍ട്ടീസ് ഔള്‍റൗണ്ടര്‍ ആന്‍ഡിലെ ഫെലുക്വായോയെയാണ് പാക് നായകന്‍ വംശീയമായി അധിക്ഷേപിച്ചത്. ഉറുദു ഭാഷയില്‍ നടത്തിയ അധിക്ഷേപ പരാമര്‍ശം സ്റ്റംപ് മൈക്ക് പിടിച്ചെടുത്തതോടെയാണ് ചര്‍ച്ചയാകുന്നത്.

   ദക്ഷിണാഫ്രിക്കയും പാകിസ്താനും തമ്മില്‍ നടന്ന രണ്ടാം ഏകദിനത്തിനിടെയാണ് സംഭവം ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിലെ 37 ാം ഓവറിലായിരുന്നു സ്റ്റംപ്‌സിനു പുറകില്‍ നിന്നും സര്‍ഫ്രാസ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഷഹിന്‍ അഫ്രിദി മൂന്നാം പന്തില്‍ ഫെലുക്വായോ ഒരു റണ്‍ നേടിയതിനു പിന്നാലെ നിറത്തിന്റെ പേരില്‍ പാക് നായകന്‍ അധിക്ഷേപിക്കുകയായിരുന്നു.

   Also Read: രഞ്ജി ട്രോഫി സെമി: കേരളം നാളെ ചരിത്ര പോരാട്ടത്തിലേക്കിറങ്ങും

   'എടോ കറുത്തവനേ... നിന്റെ അമ്മ ഇന്ന് എവിടെയാണ് പ്രാര്‍ത്ഥിച്ചത്? നിന്റെ ഭാഗ്യത്തിനുവേണ്ടി എന്ത് പ്രാര്‍ത്ഥിക്കാനാണ് അമ്മയോട് പറഞ്ഞത്' എന്നായിരുന്നു സര്‍ഫ്രാസ് ചോദിച്ചത്. ഉറുദുവിലുള്ള കമന്റുകള്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിനു മനസിലായില്ലെങ്കിലും സ്റ്റംപ് മൈക്ക് ഇത് റെക്കോഡ് ചെയ്യുകയും കമന്ററി ബോക്‌സ് ഇത ശ്രദ്ധിക്കുകയുമായിരുന്നു. കമന്ററി ബോക്‌സിലുണ്ടായിരുന്ന മൈക്ക് ഹേയ്‌സ്മാന്‍ എന്താണ് പറഞ്ഞതെന്ന മുന്‍ പാക് നായകന്‍ റമീസ് രാജയോട് ചോദിച്ചു.

   Dont Miss: 'ഈ പേസ് നിര ഏത് ടീമിനെയും തകര്‍ക്കാന്‍ പോന്നത്'; ബൗളര്‍മാരെ പുകഴ്ത്തി കോഹ്‌ലി

   എന്നാല്‍ തര്‍ജ്ജമ ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും അത് വലിയ സെന്റന്‍സായിരുന്നെന്നുമായിരുന്നു റമീസിന്റെ മറുപടി. എന്നാല്‍ താരം ഐസിസിയുടെ അച്ചടക്ക നിയമങ്ങള്‍ക്ക് എതിരാണെന്ന തെളിഞ്ഞതോടെ താരത്തിനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. നായകന്‍ മാപ്പ് പറയണമെന്ന് പാക് മുന്‍ താരം ഷുഐബ് അക്തര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

   First published:
   )}