• HOME
  • »
  • NEWS
  • »
  • sports
  • »
  • 'തീരുമാനം തേര്‍ഡ് അംപയറിന് വിട്ടിട്ട് പിന്നെ ഇതെന്താണ്' സോഫ്റ്റ് സിഗ്നലിനെതിരെ ഡൂ പ്ലെസി; പങ്കുചേര്‍ന്ന് മുന്‍ താരങ്ങളും

'തീരുമാനം തേര്‍ഡ് അംപയറിന് വിട്ടിട്ട് പിന്നെ ഇതെന്താണ്' സോഫ്റ്റ് സിഗ്നലിനെതിരെ ഡൂ പ്ലെസി; പങ്കുചേര്‍ന്ന് മുന്‍ താരങ്ങളും

മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരും പ്രതികരണവുമായി രംഗത്തെത്തി

Faf-Umpires

Faf-Umpires

  • News18
  • Last Updated :
  • Share this:
    ലണ്ടന്‍: ദക്ഷിണാഫ്രിക്ക- പാകിസ്ഥാന്‍ മത്സരത്തിലെ അംപയറിങ്ങും വിവാദമാകുന്നു. പാക് ഓപ്പണര്‍ ഫഖര്‍ സമാനെ ഇമ്രാന്‍ താഹിര്‍ ലൈനരികില്‍ നിന്ന് പിടികൂടിയപ്പോള്‍ തീരുമാനം തേര്‍ഡ് അംപയര്‍ക്ക് വിടുകയായിരുന്നു. തേര്‍ഡ് അംപയര്‍ തീരുമാനം എടുക്കുന്നതിനു മുന്നേ സോഫ്റ്റ് സിഗ്നലായി നോട്ട് ഔട്ട് വിളിച്ചതോടെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡൂ പ്ലെസി അംപയര്‍മാര്‍ക്ക് അരികിലെത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഫലം വന്നപ്പോഴും നോട്ട് ഔട്ട് തന്നെയായിരുന്നു.

    വിക്കറ്റെന്ന് ഉറപ്പിച്ച നിമിഷത്തിലായിരുന്നു അംപയര്‍ നോട്ട്ഔട്ട് വിളിക്കുന്നത് ഇതാണ് പ്രതിഷേധത്തിന് കാരണമായത്. കളത്തില്‍ അംപയര്‍മാരോട് ഡു പ്ലെസി പ്രതിഷേധം അറിയിച്ചപ്പോള്‍ ട്വിറ്ററില്‍ മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

    Also Read: ബാറ്റിങ്ങിലെ മെല്ലെപ്പോക്ക്; ധോണിയ്ക്കും ജാദവിനുമെതിരെ സച്ചിന്‍









    സമാന്റെ ക്യാച്ച് ലഭിച്ചില്ലെങ്കിലും തന്റെ ആദ്യ ഓവറില്‍ തന്നെ സമാനെ മടക്കി താഹിര്‍ പ്രതികാരം വീട്ടുകയും ചെയ്തു. 41 റണ്‍സുമായാണ് താഹിറിന് സമാന്‍ വിക്കറ്റ് നല്‍കിയത്.

    First published: