• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇവനാര്... കോഹ്ലിയുടെ പാക് പതിപ്പോ?; ഇന്ത്യൻ ക്യാപ്റ്റന്റെ ഷോട്ടുകൾ 'കോപ്പിയടിച്ച്' പാക് താരം

news18
Updated: May 15, 2019, 10:05 PM IST
ഇവനാര്... കോഹ്ലിയുടെ പാക് പതിപ്പോ?; ഇന്ത്യൻ ക്യാപ്റ്റന്റെ ഷോട്ടുകൾ 'കോപ്പിയടിച്ച്' പാക് താരം
ഉസ്മാൻ ബലോച്
news18
Updated: May 15, 2019, 10:05 PM IST
ക്രിക്കറ്റിലെ ന്യൂജനറേഷൻ കളിക്കാരുടെ ബാറ്റിങ് ഐക്കണാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്യുക എന്നതുതന്നെ അവരെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ നേട്ടമാണ്. ഇന്ത്യയിൽ മാത്രമല്ല, പാക് താരങ്ങൾക്കിടയിലും സ്റ്റാർ ഐക്കൺ വിരാട് കോഹ്ലി തന്നെ. പാകിസ്ഥാനിൽ പുതിയൊരു ബാറ്റ്സ്മാൻ ഉദയം ചെയ്താൽ ഉടൻ കോഹ്ലിയുമായി താരതമ്യം ചെയ്യുക പതിവായി കഴിഞ്ഞു.

ബാബർ അസം മുതൽ ഉമർ അഖ്മൽ വരെ ഈ താരതമ്യത്തിന് വിധേയരായിട്ടുണ്ട്. എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റ് ജേണലിസ്റ്റ് ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോ ക്ലിപ്പാണ് ഇപ്പോൾ പാക് കായിക രംഗത്തെ സംസാര വിഷയം. 18കാരനായ ബാറ്റ്സമാൻ ഉസ്മാൻ ബലോചിന്റെ ബാറ്റിങ്ങ് വീഡിയോ ആണ് മാധ്യമപ്രവർത്തകൻ പങ്കുവെച്ചിരിക്കുന്നത്.



വീഡിയോയിൽ കോഹ്ലിയുടെ ശൈലിയിലുള്ള ഉസ്മാന്റെ ഷോട്ടുകളാണ് ക്രിക്കറ്റ് പ്രേമികളുടെ മനം കവരുന്നത്. ഫുട് വർക്കിലും ലെഗ് സൈഡ് ഷോട്ടുകളിലുമെല്ലാം പാക് താരം കോഹ്ലിയെ അനുകരിക്കുകയാണ്. പാകിസ്താനിലെ ബലോചിസ്ഥാൻ പ്രവിശ്യയിലെ ദേറാ മുറാദ് ജമാലിയിലാണ് ഉസ്മാന്റെ ജനനം. പാക് ലീഗ് മത്സരത്തിൽ തന്റെ ടീം അഞ്ചിന് 37 എന്ന നിലയിൽ തകർന്ന സമയമാണ് ഉസ്മാൻ ക്രീസിൽ എത്തിയത്. 39 പന്തിൽ ഏഴു സിക്സറുകളുടെ അകമ്പടിയോടെ 69 റണ്‍സാണ് ഉസ്മാൻ സ്കോർ ചെയ്തത്. കോഹ്ലിയുടെ ബാറ്റിങ് ടെക്നിക്കാണ് ഉസ്മാന്റേതെന്ന് പറയുന്നവരുമുണ്ട്. ഉസ്മാനെ ഭാവി പാക് താരമായി കാണുന്നവരുമുണ്ട്.

First published: May 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...