ഇസ്ലാമാബാദ്: ലോകകപ്പിനൊരുങ്ങുന്ന പാക് ടീമിന് കനത്ത തിരിച്ചടിയായിരുന്നു ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നേരിടേണ്ടി വന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നാലിലും തോറ്റ പാകിസ്ഥാന് ലോകകപ്പ് ടീമില്‍ നിര്‍ണ്ണായക മാറ്റങ്ങളും വരുത്തി. എന്നാല്‍ ടീം സെലക്ഷനില്‍ അതൃപ്തി രേഖപ്പെടുത്തി താരങ്ങളും രംഗത്തുവന്നതോടെ പാക് ക്യാമ്പില്‍ അസ്വാരസങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.
സെലക്ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായാണ് ജുനൈദ് ഖാന് ട്വിറ്ററില്‍ രംഗത്തെത്തിയത്. ടീമില്‍ നിന്ന് തഴയപ്പെട്ടതിനു പിന്നാലെ വായ് മൂട്ടിക്കെട്ടിയ സ്വന്തം ചിത്രമാണ് ജുനൈദ് പോസ്റ്റ് ചെയ്തത്. 'എനിക്കൊന്നും പറയാനില്ല. സത്യം എപ്പോഴും കയ്പ്പുരസമുള്ളതായിരിക്കും' എന്ന അടിക്കുറുപ്പോടെയായിരുന്നു ട്വീറ്റ്.
ഇംഗ്ലണ്ട് പരമ്പരയിലെ മോശം പ്രകനമായിരുന്നു താരത്തിന് തിരിച്ചടിയായത്. ജുനൈദിന് പകരം സീനിയര്‍ താരം വഹാബ് റിയാസിനെയാണ് ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിയാസിനൊപ്പം മുഹമ്മദ് ആമിര്‍, ആസിഫ് അലി എന്നിവരെയും ടീമിലുള്‍പ്പെടുത്തിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.