• HOME
  • »
  • NEWS
  • »
  • sports
  • »
  • കായിക കിരീടം പാലക്കാടിന്; സ്കൂളുകളിൽ മാർ ബേസിൽ ചാമ്പ്യൻമാര്‍

കായിക കിരീടം പാലക്കാടിന്; സ്കൂളുകളിൽ മാർ ബേസിൽ ചാമ്പ്യൻമാര്‍

തൃശൂർ നാട്ടിക ഫിഷറീസ് സ്കൂളിലെ ആൻസി സോജനും എറണാകുളം മണീട് എച്ച് എസ് എസിലെ അലക്സ് ജോസഫും മേളയുടെ താരങ്ങളായി.

school meet

school meet

  • Last Updated :
  • Share this:
    കണ്ണൂർ: 63ാമത് സംസ്ഥാന സ്കൂൾ കായികോൽസവത്തിൽ പാലക്കാടിന് കിരീടം. മൂന്നു വർഷത്തിന് ശേഷമാണ് പാലക്കാട് കായിക കിരീടം തിരിച്ചു പിടിച്ചിരിക്കുന്നത്. എറണാകുളത്തെ പിന്തള്ളിയാണ് പാലക്കാട് ചാമ്പ്യൻമാരായത്. 201.33 പോയിന്റുമായി പാലക്കാട് ഒന്നാമതെത്തിയപ്പോൾ 157.33 പോയിന്റാണ് എറണാകുളം നേടിയത്. കോഴിക്കോടിനാണ് മൂന്നാം സ്ഥാനം.

    also read:ഇന്ദ്രജാലക്കാരിയായി ആരോഗ്യമന്ത്രി ; കൈയടിച്ച് കുട്ടികൾ

    കോതമംഗലം മാർബേസിലാണ് ചാമ്പ്യൻ സ്കൂൾ. കല്ലടി എച്ച് എസിനാണ് രണ്ടാം സ്ഥാനം. 4 പോയിന്റ് വ്യത്യാസത്തിലാണ് പാലക്കാട് കല്ലടി സ്കൂളിനെ മാർ ബേസിൽ പിന്തള്ളിയത്. സെന്റ് ജോസഫ് എച്ച്എസ്എസ് പുല്ലൂരാംപാറയ്ക്കാണ് മൂന്നാം സ്ഥാനം.

    തൃശൂർ നാട്ടിക ഫിഷറീസ് സ്കൂളിലെ ആൻസി സോജനും എറണാകുളം മണീട് എച്ച് എസ് എസിലെ അലക്സ് ജോസഫും മേളയുടെ താരങ്ങളായി. പെൺകുട്ടികളുടെ 100 മീറ്റർ, 200 മീറ്റർ, ലോംഗ് ജമ്പ് എന്നിവയിൽ മീറ്റ് റെക്കോർഡോടെയാണ് ആൻസി സ്വർണം നേടിയത്.

    കിരീടം തിരിച്ചു പിടിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് മാർ ബേസിലിന്റെ കായിക അധ്യാപിക ഷിബി മാത്യു ന്യൂസ് 18 നോട് പറഞ്ഞു.
    First published: