• HOME
  • »
  • NEWS
  • »
  • sports
  • »
  • വിലക്ക് നീങ്ങി; കിവീസിനെതിരെ പാണ്ഡ്യ കളത്തിലിറങ്ങും; രാഹുല്‍ കാര്യവട്ടത്തേക്ക്

വിലക്ക് നീങ്ങി; കിവീസിനെതിരെ പാണ്ഡ്യ കളത്തിലിറങ്ങും; രാഹുല്‍ കാര്യവട്ടത്തേക്ക്

കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ എ- ഇംഗ്ലണ്ട് ലയണ്‍സ് പരമ്പരയിലാണ് രാഹുല്‍ ഇറങ്ങുക

Pandya Rahul

Pandya Rahul

  • Last Updated :
  • Share this:
    മുംബൈ: സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദ്ദിക് പാണ്ഡ്യയ്ക്കും കെഎല്‍ രാഹുലിനും ഏര്‍പ്പെടുത്തിയ വിലക്ക് ബിസിസിഐ പിന്‍വലിച്ചു. താരങ്ങള്‍ക്കെതിരായ അന്വേഷണം വൈകുന്ന സാഹചര്യത്തില്‍ വിലക്ക് പിന്‍വലിക്കാന്‍ സുപ്രീംകോടതി നിയമിച്ച അമിക്കസ് ക്യൂറി പി എസ് നരസിംഹ ബിസിസിഐയോട് നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഹര്‍ദ്ദിക്ക് പാണ്ഡ്യ കളിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി.

    കിവീസിനെതിരെ നടക്കുന്ന ഏകദിന ടി20 പരമ്പരയ്ക്കുള്ള ടീമിനൊപ്പമാണ് ഹര്‍ദ്ദിക്ക് ചേരുക. അതേസമയം ടീമില്‍ ഇടം ലഭിക്കാത്ത ഓപ്പണര്‍ കെഎല്‍ രാഹുല്‍ ഇന്ത്യ എ ടീമിനൊപ്പം ചേരും. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ എ- ഇംഗ്ലണ്ട് ലയണ്‍സ് പരമ്പരയിലാണ് രാഹുല്‍ ഇറങ്ങുക.

    Also Read: രഞ്ജി സെമിയില്‍ കേരളത്തിനു തോല്‍വി; വിദര്‍ഭയുടെ ജയം ഇന്നിങ്‌സിനും 11 റണ്ണിനും

    ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ ടെലിവിഷന്‍ ചാറ്റ് ഷോയായ 'കോഫി വിത്ത് കരണിലെ' പരാമര്‍ശങ്ങളാണ് ഇരു താരങ്ങളെയും കുടുക്കിയിരുന്നത്. നിരവധി സ്ത്രീകളുമായി താന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാറുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹര്‍ദിക് കരണ്‍ ജോഹറിനോട് പറഞ്ഞത്.

    Dont Miss: 'നായകന്‍ രോഹിത്'; കിവീസിനെതിരായ അവസാന രണ്ട് ഏകദിനത്തിനും ടി20യ്ക്കും കോഹ്‌ലി ഇല്ല

    വെറും 18 വയസ് പ്രായമുള്ളപ്പോള്‍ തന്റെ റൂമില്‍ നിന്ന് അമ്മ കോണ്ടം കണ്ടെത്തിയെന്നായിരുന്നു കെഎല്‍ രാഹുല്‍ പറഞ്ഞത്. താരങ്ങളുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശമുയര്‍ന്നതോടെയായിരുന്നു ക്രിക്കറ്റ് സമിതി വിഷയത്തില്‍ ഇടപെട്ടതും താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും.

    First published: