• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

മെസിക്കൊന്നും പറ്റിയിട്ടില്ല; പണിപറ്റിച്ചത് 'പാർക്ക് ദി ബസ്'

news18
Updated: June 25, 2018, 8:51 PM IST
മെസിക്കൊന്നും പറ്റിയിട്ടില്ല; പണിപറ്റിച്ചത് 'പാർക്ക് ദി ബസ്'
news18
Updated: June 25, 2018, 8:51 PM IST
# ടി. ജെ ശ്രീലാൽ

ഈ അര്‍ജന്റീനയ്ക്ക് ഇതെന്തു പറ്റി. നമ്മുടെ മെസിക്കിതെന്തു പറ്റി..ലോകകപ്പ് ഫുട്‌ബോള്‍ തുടങ്ങിയത് മുതല്‍ കേള്‍ക്കുന്ന ചോദ്യമാണിത്. അര്‍ജന്റീനയ്ക്കും മെസിക്കും മാത്രമല്ല ലോകഫുട്‌ബോളിലെ പ്രമുഖ ടീമുകളെ കുറിച്ചെല്ലാം ഈ ചോദ്യമുയരുന്നുണ്ട്. ലോകപ്പിലെ പ്രകടനം തന്നെയാണ് ഈ ചോദ്യത്തിന് കാരണം. അര്‍ജന്റീനയ്‌ക്കോ, മെസിക്കോ മറ്റു ടീമുകള്‍ക്കോ ഒന്നുംപറ്റിയിട്ടില്ല. മികച്ചരീതിയില്‍ കളിക്കാന്‍ തന്നെയാണ് ലോകകപ്പില്‍ അവര്‍ ശ്രമിക്കുന്നത്. പറ്റിച്ചത് മറ്റു ടീമുകളാണ്.

ആദ്യമായി ലോകകപ്പിനെത്തിയ ടീമുകള്‍, അടുത്തഘട്ടത്തിലേക്ക് കടന്നാല്‍ എന്തു ചെയ്യണമെന്ന് ആലോചിച്ചിട്ട് പോലുമില്ലാത്ത ടീമുകള്‍. അവരാണ് പണിപറ്റിച്ചത്. ക്‌ളബ്ബ് മത്സരങ്ങളില്‍ അണമുറിയാത്ത ആക്രമങ്ങളുമായി മുന്നേറുന്ന ഫുട്‌ബോള്‍ ദൈവങ്ങളെ തളയ്ക്കാന്‍ അവര്‍ കണ്ടെത്തിയ രീതിയാണ് കാരണം. ആ പണിയില്‍ പെട്ടതാണ് ഇവര്‍ക്കെതിരെ ഈ ചോദ്യമുയരാന്‍ കാരണം. ക്‌ളബ്ബുകളിലെ കളിയല്ല ലോകകപ്പില്‍. ഇരുപത്തി രണ്ട് പേര്‍ മൈതാനത്തും അനേക ലക്ഷങ്ങള്‍ കളത്തിന് പുറത്തു കളിക്കുന്ന കളിയാണ് ഫുട്‌ബോള്‍. ആ ആരവത്തിന് രാജ്യസ്‌നേഹം കൂടി ചേര്‍ക്കുമ്പോഴാണ് ലോകകപ്പ് ഫുട്‌ബോള്‍ മത്സരമാകുന്നത്.

മൈതാനം നിറഞ്ഞു കളിക്കേണ്ട 20 പേര്‍ ഒരുമിച്ച് ഒരു ഗോള്‍മുഖത്ത് തിക്കിത്തിരക്കിയാല്‍ എങ്ങനെ പന്തുരുട്ടി ഗോള്‍ അടിക്കാനാകും. അതാണ് നമ്മള്‍ ഇപ്പോള്‍ കാണുന്ന കളി. വമ്പന്‍ ടീമുകളെ നേരിടാന്‍ ചെറുടീമുകള്‍ കണ്ടെത്തിയ മാര്‍ഗമാണ് ഈ കൂട്ടപൊരിച്ചില്‍. സ്വന്തം ടീമിലെ ഗോള്‍കീപ്പര്‍ ഒഴിച്ചുള്ള പത്തു പേരേയും രണ്ട് നിരകളിലായി അണിനിരത്തുക. ഇവര്‍ക്ക് കാവലായി ഗോള്‍കീപ്പറും. പാര്‍ക്ക് ദി ബസ് എന്നാണ് ഈ തന്ത്രത്തിന്റെ വിളിപ്പേര്.

നാല് മൂന്ന് മൂന്നെന്നോ. നാല് രണ്ട് നാലെന്നോ ഒക്കെ തന്ത്രം പറഞ്ഞിറങ്ങുക. കളി തുടങ്ങി കഴിയുമ്പോള്‍ അഞ്ച് അഞ്ച് എന്ന തന്ത്രത്തിലേക്ക് മാറുക. മറുഗോള്‍പോസ്റ്റ് ഒരു തവണ ചലിപ്പിക്കാനായാല്‍ പിന്നെ രണ്ടാമതൊരു ആലോചന പോലുമില്ല. ബസ് പാര്‍ക്ക് ചെയ്യുക തന്നെ. ഈ ബസ് പാര്‍ക്കിങ്ങിനിടിലേക്ക് മറുടീമിന്റെ കളിക്കാര്‍ കൂടി ഇരച്ചെത്തുന്നതോടെ പലപ്പോഴും പതിനെട്ടോ പത്തൊന്‍പതോ പേര്‍ ഒരു ഗോള്‍മുഖത്തെത്തും. ഇവര്‍ക്കിയിലൂടെ ട്രിബിളിങ്ങും ടിക്കി ടാക്കയുമെല്ലാം. ഇതിനിടയില്‍ വീണു കിട്ടുന്ന പാസ് ആളില്ലാത്ത എതിര്‍ടീമിന്റെ ഗോള്‍മുഖത്തെത്തിച്ച് ഗോളാക്കാന്‍ അത്ര പ്രയാസവുമുണ്ടാകില്ല.
ചെല്‍സിയുടെ ഹോസെ മൗറീഞ്ഞോ എന്ന ലോകോത്തര കോച്ചാണ് ഈ തന്ത്രം പ്രചാരത്തിലാക്കിയത്. ആദ്യമിനിട്ട് മുതല്‍ ആക്രമിച്ച് കളിക്കുക. ഗോള്‍ നേടിയാല്‍ പിന്നെ പ്രതിരോധം. അതും പാർക് ദി ബസ് മോഡല്‍. ഈ തന്ത്രം ചെറുടീമുകള്‍ ഫലപ്രദമായി ലോകകപ്പില്‍ പ്രയോഗിച്ചതോടെയാണ് മെസിയും മറ്റ് പ്രമുഖര്‍ക്കും പ്രതിരോധത്തിലായത്. ജയിക്കാന്‍ വേണ്ടിയാകണമെന്നില്ല ഈ ടീമുകള്‍ കളിക്കുന്നത്. ലോകകപ്പില്‍ ഒരു സമനില പോലും സ്വന്തം രാജ്യത്ത് ചരിത്രത്തിന്റെ ഭാഗമാകുമെന്നതിനാല്‍ ഇങ്ങനെയാരു തന്ത്രം പുറത്തെടുക്കുന്നവരെ ആര്‍ക്ക് കുറ്റം പറയാനാകും.

അതുകൊണ്ട് മെസിയും നൈമറു തോമസ് മുള്ളറുമല്ല ഇവര്‍ക്ക് വേണ്ടി തന്ത്രം മെനയുന്ന കോച്ചുകളാണ് പരാജയപ്പെട്ടിരിക്കുന്നത്. പക്ഷെ മെസിയേയും നൈമറേയും ആരാധിക്കുന്നവര്‍ക്ക് കളിസൗന്ദര്യം ആസ്വദിക്കാന്‍ കഴിയാതെ വരുമ്പോള്‍ നിരാശ സ്വാഭാവികം. ഈ നിരാശയ്ക്ക് പരാഹാമുണ്ടാകും. നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കളിയിലെ ഈ കളിമാറും. അവിടെ സമനില മാത്രം പോര. ജയം തന്നെ വേണം. അപ്പോഴേക്കും പക്ഷെ പ്രിയപ്പെട്ട മെസിയും കൂട്ടരും കളിക്കളത്തിലുണ്ടാകുമോ? ആശങ്കയോടെ കാത്തിരിക്കാം...
First published: June 25, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...