HOME » NEWS » Sports » PARTHIV PATEL EXUDES CONFIDENCE ON MUMBAI INDIANS WINNING IPL MM INT

ഐപിഎല്ലിലെ കിരീടം ഇത്തവണയും മുംബൈ സ്വന്തമാക്കും, വേറെ ആരും മോഹിക്കേണ്ട: പാർഥിവ് പട്ടേൽ

Parthiv Patel exudes confidence on Mumbai Indians winning IPL | കഴിഞ്ഞ രണ്ടു സീസണുകളിലും മുംബൈയായിരുന്നു കിരീടം ചൂടിയത്

News18 Malayalam | news18-malayalam
Updated: March 30, 2021, 12:04 PM IST
ഐപിഎല്ലിലെ കിരീടം ഇത്തവണയും മുംബൈ സ്വന്തമാക്കും, വേറെ ആരും മോഹിക്കേണ്ട: പാർഥിവ് പട്ടേൽ
പാർഥിവ് പട്ടേൽ
  • Share this:
ഐപിഎല്ലിന്റെ 14ാം പതിപ്പിൽ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് ജേതാക്കളാവുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും മുംബൈ ഇന്ത്യൻസിൻ്റെ ടാലന്റ് സ്‌കൗട്ടുമായ പാർഥിവ് പട്ടേല്‍. കഴിഞ്ഞ രണ്ടു സീസണുകളിലും മുംബൈയായിരുന്നു കിരീടം ചൂടിയത്. ഇത്തവണയും കിരീടം നേടി മുംബൈ കിരീട വേട്ടയില്‍ ഹാട്രിക് തികയ്ക്കുമെന്നാണ് പാർഥിവ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

നിലവില്‍ ഐപിഎല്ലില്‍ ഏറ്റവുമധികം ചാംപ്യന്‍മാരായ ടീമാണ് മുംബൈ. അഞ്ചു തവണയാണ് രോഹിത് ശർമ്മക്ക് കീഴില്‍ മുംബൈ കപ്പില്‍ മുത്തമിട്ടത്. 2013, 2015, 2017, 2019, 2020 എന്നീ വർഷങ്ങളിൽ ആയിരുന്നു മുംബൈ കിരീടം നേടിയത്. കഴിഞ്ഞ വർഷം കിരീടം നേടിയതോടെ മുംബൈ ഐപിഎല്ലിൽ കിരീടം നിലനിർത്തുന്ന രണ്ടാമത്തെ ടീമായി മാറിയിരുന്നു. 2010, 11 വർഷങ്ങളിൽ കിരീടം നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ആണ് ഈ നേട്ടം കൈവരിച്ച ആദ്യ ടീം.

ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ടീമിനും തുടര്‍ച്ചയായി മൂന്നു സീസണുകളില്‍ കിരീടം നേടാനയിട്ടില്ല. എന്നാല്‍ ഇത്തവണ മുംബൈ ഇതു തിരുത്തി ചരിത്രം കുറിക്കുമെന്നാണ് പാര്‍ഥിവ് ഉറപ്പിച്ച് പറയുന്നത്. വരാനിരിക്കുന്ന "സീസണിനു മുമ്പ് മുംബൈ എല്ലാ ഏരിയകളും കവര്‍ ചെയ്തു കഴിഞ്ഞു. പോരായ്മകളൊന്നും ഇപ്പോള്‍ ടീമിന് ഇല്ല. കഴിഞ്ഞ സീസണിലേതു പോലെ തന്നെ വളരെ ശക്തമായ ടീമാണ് ഇത്തവണയും മുംബൈയ്ക്കു വേണ്ടി അണിനിരക്കുന്നത് ," പാർഥിവ് പറഞ്ഞു.

വരാനിരിക്കുന്ന സീസണില്‍ മുംബൈ തങ്ങളുടെ ആദ്യത്തെ ഒമ്പത് മല്‍സരങ്ങളും കളിക്കുന്നത് ചെന്നൈ, ഡല്‍ഹി എന്നീവിടങ്ങളിലെ വേഗം കുറഞ്ഞ പിച്ചുകളിലാണ്. എന്നാല്‍ ഇത് ടീമിന് ഒരു തിരിച്ചടിയാവുമെന്ന് താന്‍ കരുതുന്നില്ലെന്നു പാർഥിവ് വ്യക്തമാക്കി.

കഴിഞ്ഞ സീസണിലെ മുംബൈ ടീമിനെ നോക്കിയാല്‍ പരിചയസമ്പന്നനായ ഒരു സ്പിന്നര്‍ ഇല്ലായിരുന്നുവെന്ന് കാണാന്‍ സാധിക്കും. രാഹുല്‍ ചഹറും ക്രുനാല്‍ പാണ്ഡ്യയുമായിരുന്നു സ്പിന്‍ കൈകാര്യം ചെയ്തത്. പരിചയസമ്പത്തുള്ള ഒരു സ്പിന്നറെ പുതിയ സീസണില്‍ മുംബൈക്കു ആവശ്യമായിരുന്നു. ലേലത്തില്‍ പിയുഷ് ചൗളയെ വാങ്ങിയത് വഴി മുംബൈ ആ കുറവും നികത്തിയെന്നാണ് പാർഥിവ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.

ഏപ്രില്‍ ഒമ്പതിന് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഹോംഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് പുതിയ സീസണിലെ ഉദ്ഘാടന മല്‍സരം. മുംബൈയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. വിജയത്തോടെ തന്നെ പുതിയ സീസണിനു തുടക്കം കുറിക്കാനായിരിക്കും ഇരു ടീമുകളുടെയും ശ്രമം. മേയ് 30നാണ് ഐപിഎല്‍ ഫൈനല്‍ നടക്കുന്നത്. കഴിഞ്ഞ സീസണിലെ ഫൈനലിൽ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തിയായിരുന്നു മുംബൈ തങ്ങളുടെ അഞ്ചാം കിരീടം ചൂടിയത്.

Summary:  Parthiv Patel strongly feels that Mumbai Indians would emerge, for the sixth time, the IPL winners in the coming year. They would complete the hattrick of successive IPL titles if history repeats for one more time
Published by: user_57
First published: March 30, 2021, 12:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories