സിഡ്നി: ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ ഒന്നാമനാണ് ഓസ്ട്രേലിയന്‍ പേസ്ബൗളര്‍ താരം പാറ്റ് കമ്മിന്‍സ്. ആസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍റെ ഇന്‍സ്റ്റഗ്രാം ചോദ്യോത്തര പരിപാടിയിലാണ് കമ്മിൻസ് ഈ വെളിപ്പെടുത്തൽ നടത്തിയത്.
ക്രിക്കറ്റ് മത്സരത്തിൽ പന്തെറിയുമ്പോൾ ഏറ്റവും ബുദ്ധിമുട്ട് സൃഷ്ടിച്ച ബാറ്റ്സ്മാന് ആരെന്നായിരുന്നു ചോദ്യം. എന്നാൽ മറ്റ് താരങ്ങളൊന്നും ഇതുവരെ പറയാത്ത പേരായിരുന്നു കമ്മിന്‍സ് ഉത്തരമായി വെളിപ്പെടുത്തിയത്. ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയായിരുന്നു അത്.
കഴിഞ്ഞ പര്യടനത്തില്‍ അദ്ദേഹത്തിന് പന്തെറിഞ്ഞു പുറം ഭാഗം വേദനിച്ചു. പരമ്പരയില്‍ ഉടനീളം അദ്ദേഹം തകര്‍പ്പന്‍ ഫോമിലായിരുന്നു. മികച്ച ഏകാഗ്രതയുള്ള താരമാണ് അദ്ദേഹം, പൂജാരയെ പുറത്താക്കുക എന്നത് അതി കഠിനമാണ്. ടെസ്റ്റ്ക്രിക്കറ്റിലെ ഏറ്റവും കഠിനമായ വിക്കറ്റ് പൂജാരയുടേതാണെന്ന് ഞാന്‍ കരുതുന്നുവെന്നും കമ്മിന്‍സ് പറഞ്ഞു.
BEST PERFORMING STORIES:ദൂരദർശനുവേണ്ടി ആദ്യമായി അഭിമുഖം നടത്തിയ രവി: മമ്മൂട്ടി സുഹൃത്തിനെ അനുസ്മരിക്കുന്നു[NEWS]കൊടുമൺ കൊലപാതകം: കൊടുംകുറ്റവാളികളുടെ തരത്തിലുള്ള മാനസികാവസ്ഥയെന്ന് പൊലീസ് [NEWS]നടൻ മണികണ്ഠന് വിവാഹം; ലോക്ക്ഡൗൺ നിയമങ്ങൾ പാലിച്ച്; ചെലവു തുക ദുരിതാശ്വാസ നിധിയിലേക്ക് [NEWS]
കോഹ്ലിയുടെ നേതൃത്വത്തില്‍ 2018-19 സീസണില്‍ പര്യടനത്തിനെത്തിയ ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയന്മണ്ണില് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു. നാലുമത്സരങ്ങളില്‍ നിന്നും 521 റണ്‍സെടുത്ത പൂജാരയാണ് അന്ന് ഇന്ത്യന്‍ ബാറ്റിങിനെ നയിച്ചത്. മൂന്ന് സെഞ്ചുറികളും പൂജാര സീസണില്‍ നേടിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Australian Bowler, Cheteshwar Pujara, Cricket australia, Indian cricket player, Pat Cummins