നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'കോഹ്‌ലിയോ എങ്കിലത് അത്ഭുതമായിരിക്കും'; 'യുദ്ധം' തുടങ്ങി, ആദ്യ 'വെടിപൊട്ടിച്ചത്' കമിന്‍സ്

  'കോഹ്‌ലിയോ എങ്കിലത് അത്ഭുതമായിരിക്കും'; 'യുദ്ധം' തുടങ്ങി, ആദ്യ 'വെടിപൊട്ടിച്ചത്' കമിന്‍സ്

  • Last Updated :
  • Share this:
   സിഡ്‌നി: ഇന്ത്യ ഓസീസ് പരമ്പരകള്‍ എന്നും ചൂട് പിടിക്കാറുള്ളത് കളത്തിനു പുറത്തെ കാഴ്ചകളിലൂടെയാണ്. വാക്‌പോര് കൊണ്ട് ഇരുടീമിലെയും താരങ്ങള്‍ പരമ്പരയ്ക്ക് മുന്നേ ഏറ്റുമുട്ടുന്നതും ഇതിന്റെ തുടര്‍ച്ച മൈതാനത്ത് ഉണ്ടാകുന്നതും പരമ്പരകളിലെ സ്ഥിരം കാഴ്ചകളാണ്. എന്നാല്‍ ഇത്തവണ ഓസീസ് പര്യടനത്തിന് പുറപ്പെടും മുമ്പ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞത് വാക്‌പോരിന് ഇല്ലെന്നായിരുന്നു.

   എന്നാല്‍ ഇത് തന്നെ ആയുധമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് പേസര്‍ പാറ്റ് കമിന്‍സ്. കോഹ്‌ലി ഗ്രൗണ്ടില്‍ മിണ്ടാതിരുന്നാല്‍ അതായിരിക്കും വലിയ അത്ഭുതമെന്നാണ് ഓസീസ് പേസര്‍ പറഞ്ഞിരിക്കുന്നത്. ടി 20 പരമ്പര തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കമിന്‍സ് കോഹ്‌ലിക്കെതിരെ രംഗത്തെത്തിയത്.

   'ഇതെന്താ റോക്കറ്റോ'; താനെറിഞ്ഞ പന്ത് കണ്ട് അന്തം വിട്ട് റബാഡ; ചരിത്രത്തിലെ മോശം ബോളെന്ന് ക്രിക്കറ്റ് ലോകം

   'ഇവിടേക്ക് വരുന്നതിന് മുമ്പ് ഓസീസ് താരങ്ങളുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് കോഹ്‌ലി ഇന്ത്യന്‍ മാധ്യമങ്ങളോട് പറഞ്ഞതായി വായിച്ചിരുന്നു. എന്നാല്‍ കോഹ്‌ലി അങ്ങനെ ചെയ്യാതിരുന്നാല്‍ അത് ഏറ്റവും വലിയ അത്ഭുതമായിരിക്കും' കമിന്‍സ് ഫെയര്‍ഫാക്‌സ് മീഡിയയോട് പറഞ്ഞു.

   ഐപിഎല്‍ 2019: ക്യാപ്റ്റന്‍സി തെറിക്കാന്‍ പോകുന്നത് ഈ മൂന്ന് താരങ്ങളുടേത്

   നേരത്തെ തന്റെ കഴിവുകളില്‍ തനിക്ക് വിശ്വമുണ്ടെന്നും യാതൊരു തര്‍ക്കത്തിലുമേര്‍പ്പെടാതെ കളിയില്‍ മാത്രമാകും തന്റെ ശ്രദ്ധയെന്നുമായിരുന്നു ഇന്ത്യന്‍ നായകന്‍ പറഞ്ഞത്. ഇതിനുള്ള മറുപടിയുമായാണ് കളത്തിന് പുറത്തെ വാഗ്വാദത്തിനായി കമിന്‍സ് രംഗത്തെത്തിയത്. കോഹ്‌ലി കടുത്ത പോരാട്ടം നടത്താന്‍ ആഗ്രഹിക്കുന്ന ആളാണെന്നും അയാളുടെ പോരാട്ടത്തിന് അതേ നാണയത്തില്‍ ഞങ്ങള്‍ മറുപടി നല്‍കുമെന്നുമാണ് കമിന്‍സ് പറയുന്നത്.

   First published:
   )}