• HOME
 • »
 • NEWS
 • »
 • sports
 • »
 • PAUL POGBA AND AMAD DIALLO HELD UP A PALESTINE FLAG IN SHOW OF SUPPORT FOR THE PALESTINIANS MM

പലസ്തീന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ പോൾ പോഗ്ബയും, അമാദ് ഡിയല്ലോയും

ഇസ്രായേലും പലസ്തീനും തമ്മിലുള്ള പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ നടന്ന അതിക്രമങ്ങൾക്കെതിരെ ഫുട്ബോൾ ലോകത്തെ പലരും ശബ്ദമുയർത്തി

പോഗ്ബയും അമാദ് ഡിയല്ലോയും

പോഗ്ബയും അമാദ് ഡിയല്ലോയും

 • Share this:
  പലസ്തീനെ പിന്തുണച്ച് ഫ്രഞ്ച് ലോകകപ്പ് ജേതാവ് പോഗ്ബയും അമാദ് ഡിയല്ലോയും. കൊറോണ വൈറസ് നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം പതിനായിരത്തോളം വരുന്ന ആരാധകരുടെ മുന്നിലാണ് ഇരുവരും പലസ്തീന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പതാക വീശിയത്.

  ഓൾഡ് ട്രാഫോർഡ് പിച്ചിൽ പോൾ പോഗ്ബയും മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം അംഗവുമായ അമാദ് ഡിയല്ലോയും ചൊവ്വാഴ്ച ഫുൾഹാമിനെതിരെ നടന്ന മത്സരത്തിന് ശേഷമാണ് പലസ്തീൻ പതാക ഉയർത്തിയത്. പ്രീമിയർ ലീഗ് സീസണിലെ മത്സരത്തിന് ശേഷം കളിക്കാർ പിച്ചിന് ചുറ്റും നടന്ന് കാണികളെ അഭിവാദ്യം ചെയ്യുന്ന സമയത്താണ് മിഡ്ഫീൽഡർ പോഗ്ബയ്ക്ക് ഗാലറയിൽ നിന്നൊരു ആരാധകൻ പലസ്തീൻ പതാക നൽകിയത്.

  കോവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ നീക്കിയതോടെ പതിനായിരത്തോളം വരുന്ന കാണികളാണ് ഓള്‍ഡ് ട്രാഫോഡിലെത്തിയത്. മത്സരത്തില്‍ യുണൈറ്റഡും ഫുള്‍ഹാമും 1-1ന് സമനിലയില്‍ പിരിഞ്ഞു.

  ഹമാസിനെതിരെ ഇസ്രയേലിന്റെ തീവ്രമായ ബോംബാക്രമണമാണ് നടക്കുന്നത്. ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ 61 കുട്ടികളടക്കം 213 പലസ്തീനികൾ കൊല്ലപ്പെടുകയും ഗാസയിൽ 1,400ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

  ഹമാസിൻ്റെ റോക്കറ്റാക്രമണത്തിൽ തെക്കൻ ഇസ്രായേലിൽ ജോലി ചെയ്യുന്ന രണ്ടു തായ് പൗരന്മാർ കൊല്ലപ്പെട്ടു. ഇതോടെ ഇസ്രായേലിൽ മരണപ്പെട്ടവരുടെ സംഖ്യ 12 ആയി ഉയർന്നു.

  ഗാസയിൽ ഇസ്രായേലും തീവ്രവാദികളും തമ്മിൽ വർഷങ്ങളായി നടക്കുന്നതിൽ ഏറ്റവും വലിയ അക്രമമാണിത്. ലണ്ടൻ, ബെർലിൻ, മാഡ്രിഡ്, പാരീസ് എന്നിവയുൾപ്പെടെ പ്രധാന യൂറോപ്യൻ നഗരങ്ങളിൽ ശനിയാഴ്ച ആയിരക്കണക്കിന് പ്രതിഷേധക്കാർ പലസ്തീനികളെ പിന്തുണച്ച് റാലികൾ സംഘടിപ്പിച്ചിരുന്നു.

  എഫ്‌എ കപ്പ് ഫൈനലിൽ ചെൽസിക്കെതിരെ ശനിയാഴ്ച 1-0 ന് ജയിച്ചതിന് ശേഷം ലെസ്റ്റർ കളിക്കാരായ ഹംസ ചൌധരിയും വെസ്ലി ഫോഫാനയും ഫലസ്തീനികൾക്ക് പിന്തുണ നൽകിയിരുന്നു.  ഇംഗ്ലീഷ് മിഡ്ഫീൽഡർ ചൌധരിയും ഫ്രഞ്ച് പ്രതിരോധ താരം ഫോഫാനയും വെംബ്ലിയിലെ കളിക്കളത്തിൽ പലസ്തീൻ പതാക ഉയർത്തിപ്പിടിച്ച് നിന്നാണ് പിന്തുണ നൽകിയത്.

  പലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ആഴ്സണൽ മിഡ്ഫീൽഡർ മുഹമ്മദ് എൽനെനിയുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് യഹൂദ ആരാധകരുടെ രോഷപ്രകടനവും ഉണ്ടായിട്ടുണ്ട്.

  “എന്റെ ഹൃദയവും എന്റെ ആത്മാവും, പലസ്തീൻ നിങ്ങൾക്ക് പിന്തുണയും." ഈജിപ്ഷ്യൻ താരം തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

  ഇസ്രായേലിന്റെ വ്യോമാക്രമണത്തിനെതിരെ നിരവധി കായിക താരങ്ങൾ രംഗത്തുണ്ട്.

  ഇസ്രായേലും പലസ്തീനും തമ്മിലുള്ള പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ നടന്ന അതിക്രമങ്ങൾക്കെതിരെ ഫുട്ബോൾ ലോകത്തെ പലരും ശബ്ദമുയർത്തി. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം റാഷിദ് ഖാനും ഇന്ത്യയിൽ നിന്ന് ഇർഫാൻ പത്താനും നിലവിലുള്ള പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ച ക്രിക്കറ്റ് താരങ്ങളാണ്.

  ലോകത്തിന്റെ പലഭാഗത്തുള്ള കായിക താരങ്ങൾ ഗാസയിലെ അക്രമത്തെ അപലപിക്കുകയും പലസ്തീൻ ജനതക്ക് പിന്തുണയും ഐക്യദാർഡ്യവും പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്.

  മാഞ്ചസ്റ്റർ സിറ്റിയുടെ ചാമ്പ്യൻ കളിക്കാരായ ബെഞ്ചമിൻ മെൻഡി, റിയാദ് മഹ്രെസ് എന്നിവരുടെ നേതൃത്വത്തിൽ നിരവധി ഇംഗ്ലീഷ് പ്രീമിയർഷിപ്പ് ഫുട്ബോൾ താരങ്ങളും ലിവർപൂളിന്റെ സാഡിയോ മാനെയും പലസ്തീനികൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായി ട്വീറ്റ് ചെയ്തിട്ടുണ്ട്.

  Keywords: English Premier League, Football, Gaza Attack, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ഗാസ അക്രമണം, ഫൂട്ബോൾ
  Published by:user_57
  First published:
  )}