• HOME
  • »
  • NEWS
  • »
  • sports
  • »
  • പത്രസമ്മേളനത്തിടെ മുൻപിലിരുന്ന മദ്യക്കമ്പനിയുടെ കുപ്പി എടുത്ത് മാറ്റി; 'റൊണാൾഡോ മാതൃക' പിന്തുടർന്ന് പോൾ പോഗ്ബ

പത്രസമ്മേളനത്തിടെ മുൻപിലിരുന്ന മദ്യക്കമ്പനിയുടെ കുപ്പി എടുത്ത് മാറ്റി; 'റൊണാൾഡോ മാതൃക' പിന്തുടർന്ന് പോൾ പോഗ്ബ

റൊണാൾഡോ കൊക്ക കോള ബോട്ടിലുകളാണ് എടുത്തു മാറ്റിയതെങ്കിൽ യുവേഫയുടെ പ്രധാന സ്പോൺസർമാരിൽ ഒന്നായ ഹെയ്‌നക്കീനിന്റെ മദ്യക്കുപ്പിയാണ് പോഗ്ബ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിനെത്തിയപ്പോൾ തന്റെ മുന്നിൽ നിന്നും എടുത്തു മാറ്റിയത്.

Paul Pogba removing alcohol brand placed infront of him

Paul Pogba removing alcohol brand placed infront of him

  • Share this:


    ഹംഗറിക്കെതിരായ യൂറോ കപ്പ് മത്സരത്തിനു മുൻപുള്ള പത്രസമ്മേളനത്തിനിടെ പോർച്ചുഗൽ താരമായ റൊണാൾഡോ തന്റെ മുന്നിൽ വച്ചിരുന്ന കൊക്ക കോളയുടെ രണ്ട് കുപ്പികൾ എടുത്തുമാറ്റിഅതിനു പകരം അടുത്തുണ്ടായിരുന്ന വെള്ളക്കുപ്പി ഉയർത്തിക്കാണിക്കുകയും, വെള്ളം കുടിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തത്‌  ലോകമെമ്പാടും വളരെയധികം വാർത്താ പ്രാധാന്യം നേടിയിരുന്നു. റൊണാൾഡോയുടെ ചെറിയൊരു പ്രവർത്തി കൊണ്ട് കൊക്കോ കോളയ്ക്ക് കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.

    അതിനു ശേഷം ഫുട്ബോൾ രംഗത്ത് നിന്ന് വീണ്ടും അത് പോലൊരു സംഭവം നടന്നു. റൊണാൾഡോ മാതൃക പിന്തുടർന്നത് ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബയാണ്. ജർമനിക്കെതിരായ മത്സരത്തിനു ശേഷം പോഗ്ബ ചെയ്‌ത ഈ പ്രവൃത്തിയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തു ചർച്ചയാവുന്നത്. റൊണാൾഡോ കൊക്ക കോള ബോട്ടിലുകളാണ് എടുത്തു മാറ്റിയതെങ്കിൽ യുവേഫയുടെ പ്രധാന സ്പോൺസർമാരിൽ ഒന്നായ ഹെയ്‌നക്കീനിന്റെ മദ്യക്കുപ്പിയാണ് പോഗ്ബ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിനെത്തിയപ്പോൾ തന്റെ മുന്നിൽ നിന്നും എടുത്തു മാറ്റിയത്.





    ഇസ്ലാം മതവിശ്വാസിയാണ് പോഗ്ബ എന്നതാണ് താരത്തിൻ്റെ ഈ പ്രവൃത്തിക്ക് പിന്നിലുള്ള കാരണമെങ്കിലും യുവതലമുറക്ക് മുന്നിൽ വലിയൊരു മാതൃകാപ്രവൃത്തിയാണ് പോഗ്ബയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ചെയ്തത്. മാനവരാശി അവരുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ നെട്ടോട്ടമോടുന്ന ഈ കാലഘട്ടത്തിൽ ഇരുവരുടെയും പ്രവൃത്തികൾ ആരോഗ്യ സംരക്ഷണം എത്ര പ്രധാനമാണ് എന്നതാണ് ചൂണ്ടിക്കാട്ടുന്നത്.

    Also read-റൊണാൾഡോ രണ്ട് കുപ്പി എടുത്തു മാറ്റി; കൊക്കോ കോളയ്ക്ക് നഷ്ടം 400 കോടി

    യൂറോ കപ്പിൽ മരണ ഗ്രൂപ്പായ ഗ്രൂപ്പ് എഫിൽ ഇന്നലെ നടന്ന സൂപ്പർ പോരാട്ടത്തിൽ ജർമനിയെ നേരിട്ട പോഗ്ബയുടെ ടീമായ ഫ്രാൻസ് എതിരില്ലാത്ത ഒരു ഗോളിൻ്റെ വിജയം നേടിയിരുന്നു. ജർമനിക്കെതിരെ ഫ്രാൻസ് വിജയം നേടുന്നതിൽ നിർണായക പങ്കാണ് പോഗ്ബ വഹിച്ചത്. ഫ്രഞ്ച് മധ്യനിരയിൽ നിന്ന് ഫ്രഞ്ച് നീക്കങ്ങളുടെ കടിഞ്ഞാൺ ഏറ്റെടുത്ത അദ്ദേഹം ഒരേ സമയം തൻ്റെ ടീമിന്റെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിലും ജർമനിയുടെ ആക്രമണങ്ങളുടെ മുനയൊടിക്കുന്നതിലും നിർണായക പങ്കു വഹിച്ചിരുന്നു. 

    ഈ യൂറോ കപ്പിൽ കിരീടം നേടാൻ ഏറ്റവുമധികം സാധ്യതയുള്ള ടീമായാണ് ഫ്രാൻസിനെ എല്ലാവരും കാണുന്നത്. ഒരു പറ്റം മികച്ച കളിക്കാർ ഉള്ള ടീം ഈ ടൂർണമെൻ്റിലെ തന്നെ മികച്ച നിരകളിൽ ഒന്നാണ്. കഴിഞ്ഞ വട്ടം 2016ൽ നടന്ന യൂറോ കപ്പിൽ ഫൈനലിൽ എത്തി പോർച്ചുഗലിനോട് തോറ്റ് കിരീടം നഷ്ടമായ അവർ ഇക്കൊല്ലം അത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ വട്ടം ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച പോർച്ചുഗൽ കൂടി അടങ്ങുന്നതാണ് ഫ്രാൻസ് ഉൾപ്പെട്ട ഗ്രൂപ്പ് എഫ്. 

    Also read-Euro Cup 2020| യൂറോയിലെ ഗോൾവേട്ടക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡ‍ോ; ചിത്രങ്ങളിലൂടെ



    ഇന്നലെ ഇതേ ഗ്രൂപ്പിൽ നടന്ന മത്സരത്തിൽ ഹംഗറിയെ തോൽപ്പിച്ച് തന്നെയാണ് പോർച്ചുഗലും ടൂർണമെൻ്റ് തുടങ്ങിയത്. മത്സരത്തില്‍ ഇരട്ടഗോളുകളുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചരിത്രം കുറിക്കുകയും ചെയ്തിരുന്നു. ഹംഗറിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാര്‍ തകര്‍ത്തത്. അഞ്ച് യൂറോ കപ്പില്‍ കളിക്കുകയും അഞ്ചു യൂറോ കപ്പില്‍ ഗോളടിക്കുകയും ചെയ്യുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ഈ മത്സരത്തിലൂടെ റൊണാൾഡോ സ്വന്തമാക്കിയത്.



    Summary

    French Midfielder Paul Pogba follows Ronaldo model; removes the alcohol brand in front of him during the post match press conference
    Published by:Naveen
    First published: