സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ മുൻനിരയിലാണ് പോർച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നാൽ അദ്ദേഹം ഇപ്പോൾ കളിക്കുന്ന ഇറ്റാലിയൻ സീരി എയിൽ റൊണാൾഡോ അല്ല മൂല്യമേറിയ താരം. റൊണാൾഡോയുടെ ക്ലബായ യുവന്‍റസിലെതന്നെ സഹതാരവും അർജന്‍റീനക്കാരനുമായ പൗലോ ഡിബാലയാണ് സീരി എയിലെ മൂല്യമേറിയ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
തുടർച്ചയായ ഒമ്പതാമത്തെ സീരി എ കിരീടം നേടാൻ യുവന്റസിനെ സഹായിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച താരമാണ് ഡിബാല. ഈ സീസണിൽ ക്ലബിനുവേണ്ടി 17 ഗോളുകൾ അടിച്ചതിൽ 11 എണ്ണവും സീരി എയിലാണ് ഡിബാല നേടിയത്.
അതേസമയം യുവന്‍റസിനുവേണ്ടി ഏറ്റവുമധികം ഗോൾ നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. അദ്ദേഹം 31 ഗോളുകളാണ് ഈ സീസണിൽ നേടിയത്. സീരി എയിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ രണ്ടാമതാണ് റൊണാൾഡോ. എന്നിട്ടും ഏറ്റവും മൂല്യമേറിയ താരമെന്ന നേട്ടം ഡിബാലയെ തേടിയെത്തുകയായിരുന്നു.
എന്തുകൊണ്ട് ഡിബാല?ലോകത്തിലെ ഏറ്റവും മൂല്യവത്തായ കളിക്കാരിലൊരാളായാണ് ഡിബാലയെ ഫുട്ബോൾ വിദഗ്ദ്ധർ വിലയിരുത്തുന്നത്. ക്രിയാത്മകമായ ശൈലി, വേഗത, സാങ്കേതികത്തികവ്, ലക്ഷ്യത്തിനായുള്ള കഠിനാധ്വാനം എന്നിവയാണ് ഡിബാലയെ ശ്രദ്ധേയനാക്കുന്നത്. ഗോളടിക്കുന്നതിനൊപ്പം ഗോളടിപ്പിക്കുന്നതിലും മിടുക്കനാണ് ഡിബാല.
2015 ൽ അർജന്റീനയ്‌ക്കായി സീനിയർ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയ ഡിബാല 2018 ഫിഫ ലോകകപ്പിനും 2019 ലെ കോപ അമേരിക്കയ്ക്കുമുള്ള അർജന്‍റീന ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. സീരി എയിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ഡിബാല, യുവന്‍റസിന്‍റെ കിരീടവിജയത്തിൽ നിർണായക പങ്കാണ് വഹിച്ചത്.
അതേസമയം, യൂറോപ്യൻ ഗോൾഡൻ ബൂട്ട് ജേതാവായ സിറോ ഇമ്മൊബൈലിനെ സീരി എയിലെ മികച്ച ഫോർവേഡായി തിരഞ്ഞെടുത്തു.
TRENDING:Ayodhya | 'രാമക്ഷേത്രം യാഥാർഥ്യമാക്കാൻ ആർഎസ്എസും സമാനമനസ്ക്കരും പ്രവർത്തിച്ചത് മൂന്നു പതിറ്റാണ്ടോളം': മോഹൻ ഭാഗവത്[PHOTOS]രാമക്ഷേത്രം: 'പ്രിയങ്കയുടെ പ്രസ്താവനയിൽ എതിർപ്പ് അറിയിച്ചു; ഇപ്പോൾ ഇത്ര മാത്രമെ പറയുന്നുള്ളു:' മുസ്ലീം ലീഗ്[NEWS]കനത്ത മഴ വരുന്നു; ജനങ്ങൾ കരുതിയിരിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി[NEWS]മികച്ച ഡിഫൻഡറായി ഇന്റർ മിലാൻ സെന്റർ ബാക്ക് സ്റ്റെഫാൻ ഡി വ്രിജും മികച്ച മിഡ്ഫീൽഡറായി അറ്റലാന്റയുടെ അലജാൻഡ്രോ ഗോമസും തിരഞ്ഞെടുക്കപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.