നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • കോവിഡ് സമയത്ത് ഇംഗ്ലണ്ടിനെ സഹായിച്ചു; പാകിസ്താന് അത്യാവശ്യം വന്നപ്പോൾ അവർ സഹായിച്ചില്ല; കുറ്റപ്പെടുത്തി റമീസ് രാജ

  കോവിഡ് സമയത്ത് ഇംഗ്ലണ്ടിനെ സഹായിച്ചു; പാകിസ്താന് അത്യാവശ്യം വന്നപ്പോൾ അവർ സഹായിച്ചില്ല; കുറ്റപ്പെടുത്തി റമീസ് രാജ

  ഒക്ടോബറിൽ നടക്കാനിരിക്കുന്ന പാകിസ്താൻ പര്യടനത്തിൽ നിന്ന് ഇംഗ്ലണ്ടിന്റെ പുരുഷ, വനിതാ ടീമുകൾ പിൻമാറിയ സാഹചര്യത്തിലാണ് ഇംഗ്ലണ്ടിന്റെ നടപടിയെ റമീസ് രാജ കുറ്റപ്പെടുത്തിയത്.

  Ramiz Raja

  Ramiz Raja

  • Share this:
   കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ പെട്ട് കളിക്കളങ്ങൾ എല്ലാം നിശ്ചലമാവുകയും മത്സരങ്ങൾ നടത്താൻ കഴിയാതിരുന്ന സാഹചര്യത്തിൽ ടീമിനെ അയച്ച് സഹായിച്ച പാകിസ്താന് തിരികെ ഒരു ആവശ്യം വന്നപ്പോൾ ഇംഗ്ലണ്ട് ഒപ്പം നിന്നില്ലെന്ന കുറ്റപ്പെടുത്തലുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയര്‍മാന്‍ റമീസ് രാജ. ഒക്ടോബറിൽ നടക്കാനിരിക്കുന്ന പാകിസ്താൻ പര്യടനത്തിൽ നിന്ന് ഇംഗ്ലണ്ടിന്റെ പുരുഷ, വനിതാ ടീമുകൾ പിൻമാറിയ സാഹചര്യത്തിലാണ് ഇംഗ്ലണ്ടിന്റെ നടപടിയെ റമീസ് രാജ കുറ്റപ്പെടുത്തിയത്. നേരത്തെ പാകിസ്താനുമായുള്ള പരമ്പരയിൽ നിന്ന് സുരക്ഷാ പ്രശ്‌നം ഉന്നയിച്ച് ന്യൂസിലൻഡ് ടീം പിന്മാറിയതിന് പിന്നാലെയാണ് ഇംഗ്ലണ്ടിന്റെയും പിന്മാറ്റം.

   ‘ഇംഗ്ലണ്ടിന്റെ തീരുമാനം നിരാശപ്പെടുത്തുന്നു. ഇംഗ്ലണ്ട് അവരുടെ പ്രതിബദ്ധതയില്‍ നിന്ന് പിന്‍വാങ്ങുകയാണ് ചെയ്തെന്ന് മാത്രമല്ല ക്രിക്കറ്റ് സമൂഹത്തിലെ ഒരു അംഗരാജ്യത്തിന് പിന്തുണ ഏറ്റവും ആവശ്യമായിരുന്ന സമയത്ത് അവരെ കൈവിടുകയും ചെയ്തു. ദൈവകൃപയാൽ പാക്ക് ക്രിക്കറ്റ് ഈ പ്രതിസന്ധിയെ അതിജീവിക്കും. ഇത്തരത്തിലുള്ള ഒഴിവുകൾ നിരത്തി പാകിസ്താനുമായുള്ള പരമ്പരയിൽ നിന്നും പിന്മാറുന്ന പതിവ് അവസാനിപ്പിക്കാൻ ലോകത്തെ മികച്ച ടീമായി വളരുന്നതിനും ഭാവിയിൽ പാക്ക് ടീമുമായി പരമ്പര കളിക്കാൻ രാജ്യങ്ങൾ കാത്തുനിൽക്കാനുള്ള അവസരമാണ് പാകിസ്താന്റെ മുന്നിലേക്ക് വന്നിരിക്കുന്നത്.' - റമീസ് രാജ ട്വിറ്ററിൽ കുറിച്ചു.


   കോവിഡ് വ്യാപനം മൂലം ലോകം മുഴുവൻ നിശ്ചലമായിരുന്ന സമയത്ത് കടുത്ത നിയന്ത്രണങ്ങൾക്ക് ഇടയിലാണ് പാക്ക് ടീം ഇംഗ്ലണ്ടുമായുള്ള പരമ്പരയ്ക്ക് തയാറായത്. അന്ന് ബയോ ബബിൾ സംവിധാനത്തിന്റെ കാഠിന്യത്തിലും മൂന്നു ടെസ്റ്റുകളും മൂന്ന് ടി20 മത്സരങ്ങളുമാണ് ഇംഗ്ലണ്ടിനെതിരെ പാക്ക് ടീം കളിച്ചത്. അന്ന് പാക്ക് ടീം നടത്തിയ പര്യടനം ഇംഗ്ലണ്ടിനെ ബോർഡിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ചെയ്ത സഹായങ്ങൾ റമീസ് രാജ ചൂണ്ടിക്കാട്ടി.

   ഇംഗ്ലണ്ടിനെ സഹായിക്കാൻ കോവിഡ് വ്യാപനത്തിനിടെ പാകിസ്താൻ നടത്തിയ ശ്രമങ്ങൾ എല്ലാം വെറുതെയായി. എന്തായാലും ഇതെല്ലാം ഞങ്ങൾക്കുള്ള പാഠങ്ങളാണ്. ഇംഗ്ലണ്ടിന് ഞങ്ങളെ തിരികെ സഹായിക്കാനുള്ള ഒരു അവസരമായിരുന്നു ഇത്. പക്ഷേ, അവരുടെ തീരുമാനം നിർഭാഗ്യകരമായിപ്പോയി. ഇംഗ്ലണ്ട് ഇവിടെ പര്യടനം നടത്തിയിരുന്നെങ്കിൽ, ഭാവിയിൽ പല ടീമുകൾക്കും ഇത് പ്രചോദനം ആവുമായിരുന്നു.’ – റമീസ് രാജ പറഞ്ഞു.

   Also read- PAK vs ENG | സുരക്ഷാ ഭീഷണി: ന്യൂസിലന്‍ഡിന് പിന്നാലെ പാകിസ്താന്‍ പര്യടനം ഉപേക്ഷിച്ച് ഇംഗ്ലണ്ട്

   എന്നാൽ തിരിച്ചടികളിൽ പതറുന്നവരല്ല പാകിസ്ഥാൻകാരെന്നും എല്ലാത്തവണയും ചെയ്യുന്നതുപോലെ ഇത്തവണയും അതിജീവിക്കാനുള്ള മാർഗം കണ്ടെത്തി മുന്നോട്ട് നീങ്ങുമെന്ന് റമീസ് രാജ പറഞ്ഞു.

   ഇംഗ്ലണ്ടിന്റെ പിന്മാറ്റം പാകിസ്താനെ സംബന്ധിച്ച് ചെറിയൊരു തടസം മാത്രമാണ്. പക്ഷെ ഇക്കാര്യം രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന് മുന്നിൽ അവതരിപ്പിക്കും. റമീസ് രാജ കൂട്ടിച്ചേർത്തു.

   സുരക്ഷാഭീഷണി നിലനിൽക്കെ പാക്ക് പര്യടനത്തിന് പോകുന്നത് താരങ്ങളുടെ സമ്മർദ്ദമേറ്റും എന്ന് വിലയിരുത്തിയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പര്യടനം ഉപേക്ഷിക്കുന്നതായി അറിയിച്ചത്. ഇത് കാരണം പാകിസ്താന്‍ ക്രിക്കറ്റിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നുവെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അവരുടെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
   Published by:Naveen
   First published:
   )}